Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുപ്രിയ സിംഗ് പട്ടേൽ

അനുപ്രിയ സിംഗ് പട്ടേൽ
അനുപ്രിയ പട്ടേൽ ഉത്തർപ്രദേശ് ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയാണ്. അവർ നിലവിൽ ഇന്ത്യൻ സർക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൽ സംസ്ഥാനമന്ത്രിയാണ്.
By Zainab Ashraf | Monday, February 8, 2021, 12:57:29 PM [IST]

അനുപ്രിയ സിംഗ് പട്ടേൽ ജീവചരിത്രം

അനുപ്രിയ പട്ടേൽ ഉത്തർപ്രദേശ് ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയാണ്. അവർ നിലവിൽ ഇന്ത്യൻ സർക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൽ സംസ്ഥാനമന്ത്രിയാണ്. അവർ പാർലമെന്റിന്റെ കീഴ്സഭയായ ലോകസഭയിലേയ്ക്ക് 2014-ലെ പൊതു തിരഞ്ഞെടുപ്പിൽ മിർസാപൂർ നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. ഇതിനും മുൻപ് അവർ വാരണാസിയിൽ ഉത്തർപ്രദേശ് നിയമസഭയുടെ റൊഹാനിയ നിയോജകമണ്ഡലത്തിനുവേണ്ടി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ അവർ 2012-ലെ ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പിൽ പീസ് പാർട്ടി ഓഫ് ഇന്ത്യയും ബുന്ദേല്ഖണ്ട് കോൺഗ്രസ്സുമായുള്ള സഖ്യത്തോടെ തിരഞ്ഞെടുപ്പിൽ പൊരുതി.

കൂടുതൽ വായിക്കുക

അനുപ്രിയ സിംഗ് പട്ടേൽ വ്യക്തിജീവിതം

മുഴുവൻ പേര് അനുപ്രിയ സിംഗ് പട്ടേൽ
ജനനത്തീയതി 28 Apr 1981 (വയസ്സ് 44)
ജന്മസ്ഥലം കാൺപൂർ(ഉത്തർ പ്രദേശ്)
പാര്‍ട്ടിയുടെ പേര്‌ Apna Dal (soneylal)
വിദ്യാഭ്യാസം Post Graduate
തൊഴില്‍ രാഷ്ട്രീയ-സാമൂഹിക പ്രവർത്തക
പിതാവിന്റെ പേര് പരേതനായ ഡോ.സോണി ലാൽ പട്ടേൽ
മാതാവിന്റെ പേര് ശ്രീമതി കൃഷ്ണ പട്ടേൽ
പങ്കാളിയുടെ പേര് ശ്രീ ആഷിഷ് കുമാർ സിംഗ്
മക്കൾ 1 പുത്രൻ 1 പുത്രി
മതം ഹിന്ദു
വെബ്സെെറ്റ് anupriyapatel.in

അനുപ്രിയ സിംഗ് പട്ടേൽ ആസ്തി

ആസ്തി
₹3.24 CRORE
ആസ്തികള്‍
₹4.22 CRORE
ബാധ്യത
₹98.06 LAKHS

അനുപ്രിയ സിംഗ് പട്ടേൽ കൗതുകകരമായ വിവരങ്ങള്‍

ഉത്തർപ്രദേശ് ആസ്ഥാനമായിട്ടുള്ള അപ്ന ദൾ രാഷ്ട്രീയപ്പാർട്ടിയുടെ സ്ഥാപകനായ സോനെ ലാൽ പട്ടേലിന്റെ പുത്രിയാണ് അനുപ്രിയ പട്ടേൽ. സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സും (എം ബി എ) ഉള്ള അവർ അമിറ്റിയിൽ പഠിപ്പിച്ചിട്ടുണ്ട്. 2014-ലെ പൊതു തിരഞ്ഞെടുപ്പിൽ, പട്ടേലിന്റെ പാർറ്റി ഭാരതീയ ജനതാ പാർട്ടിയുമായി സഖ്യം ഉണ്ടാക്കി. തിരഞ്ഞെടുപ്പിനു ശേഷം, രണ്ട് പാർട്ടികളും ലയിക്കുമെന്ന് കേട്ടുകേൾവി ഉണ്ടായിരുന്നെങ്കിലും പട്ടേൽ നിരസിച്ചതിനാൽ അതിനുള്ള കൂടിയാലോചനകൾ മാറ്റി വെയ്ക്കുന്നതിൽ കലാശിച്ചു

അനുപ്രിയ സിംഗ് പട്ടേൽ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014 : അവർ പതിനാറാമത് ലോകസഭയിലേയ്ക്ക് ഉത്തർപ്രദേശിലെ മിർസാപൂർ നിയോജകമണ്ഡലത്തിൽ നിന്നും ബി എസ് പിയുടെ സമുദ്ര ബിന്ദിനെ പരാജയപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ടു.
  • 2012 - 2014 : അനുപ്രിയ പട്ടേൽ ഉത്തർപ്രദേശ് നിയമസഭാംഗമായിരുന്നു.
  • 27 April 2015 - 20 Sep.2016 : അംഗം, റെയിൽവേ കൺവെൻഷൻ കമ്മിറ്റി (ആർ സി സി)
  • 12 Sep. 2014 - 5 July 2016 : അംഗം, പിന്നോക്കവിഭാഗക്ഷേമ കമ്മിറ്റി
  • 5 July 2016 : സംസ്ഥാന യൂണിയൻ മന്ത്രി, ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയം
  • 1 Sep. 2014 - 5 July 2016 : അംഗം, കൺസൾട്ടേറ്റീവ് കമ്മിറ്റി, റോഡ് ഗതാഗത- ഹൈവേ-ഷിപ്പിംഗ് മന്ത്രാലയം
  • 1 Sep. 2014 - 5 July 2016 : അംഗം, പെട്രോളിയം & പ്രകൃതിവാതക സ്റ്റാന്റിംഗ് കമ്മിറ്റി
  • 1 Sep. 2014 - 5 July 2016 : അംഗം, സ്ത്രീശാക്തീകരണ കമ്മിറ്റി

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+