Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുൺ ജെയ്റ്റ്ലി

അരുൺ ജെയ്റ്റ്ലി
നരേന്ദ്രമോദി മന്ത്രിസഭയിലെ ധനകാര്യവകുപ്പ് മന്ത്രിയായിരുന്നു ശ്രീ അരുൺ ജെയ്റ്റ്ലി, അഭിഭാഷകവൃത്തിയിൽ നിന്നും രാഷ്ട്രീയത്തിൽ എത്തിയ ആളാണ്. രാഷ്ട്രീയത്തിലേയും ഭാരതീയ ജനതാ പാർട്ടിയിലെയും സജീവ പ്രവർത്തകനാകും മുൻപ് അദ്ദേഹം സുപ്രീം കോടതിയിലും ഡൽഹി ഹൈക്കോടതിയിലും മുതിർന്ന അഭിഭാഷകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
By Shalini | Saturday, August 24, 2019, 01:13:28 PM [IST]

അരുൺ ജെയ്റ്റ്ലി ജീവചരിത്രം

നരേന്ദ്രമോദി മന്ത്രിസഭയിലെ ധനകാര്യവകുപ്പ് മന്ത്രിയായിരുന്നു ശ്രീ അരുൺ ജെയ്റ്റ്ലി, അഭിഭാഷകവൃത്തിയിൽ നിന്നും രാഷ്ട്രീയത്തിൽ എത്തിയ ആളാണ്. രാഷ്ട്രീയത്തിലേയും ഭാരതീയ ജനതാ പാർട്ടിയിലെയും സജീവ പ്രവർത്തകനാകും മുൻപ് അദ്ദേഹം സുപ്രീം കോടതിയിലും ഡൽഹി ഹൈക്കോടതിയിലും മുതിർന്ന അഭിഭാഷകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ഭാരതീയ യുവമോർച്ചയുടെ കൺവീനറായിരുന്ന അദ്ദേഹം, ഇന്ദിരാ ഭരണകൂടത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ പങ്കാളിയായി, ആദ്യം അംബാല ജയിലിലും പിന്നീട് തിഹാർ ജയിലിലും അടയ്ക്കപ്പെട്ടിട്ടുണ്ട്. നരേന്ദ്രമോദി നേതൃത്വത്തിലുള്ള ഗവര്മെന്റിൽ പ്രതിരോധവകുപ്പ് മാത്രിയായിരുന്ന അദ്ദേഹം, വാജ്പേയി മന്ത്രിസഭയിലും ക്യാബിനെറ്റ് റാങ്കോടെ മന്ത്രിയായിട്ടുണ്ട്. 2009 മുതൽ 2014 വരെയുള്ള യുപിഎ ഭരണകാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും കഴിവുതെളിയിച്ചിട്ടുള്ള ആളാണ്, ശ്രീ ജെയ്റ്റ്ലി. 2019 ആഗസ്ത് 24ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു.

കൂടുതൽ വായിക്കുക

അരുൺ ജെയ്റ്റ്ലി വ്യക്തിജീവിതം

മുഴുവൻ പേര് അരുൺ ജെയ്റ്റ്ലി
ജനനത്തീയതി 28 Dec 1952
ഡേറ്റ് ഓഫ് ഡെത്ത് 24 Aug 2019 (വയസ്സ് 66)
ജന്മസ്ഥലം ന്യൂ ഡെൽഹി
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ സുപ്രീകോടതിയിലെ മുതിർന്ന അഭിഭാഷകൻ
പിതാവിന്റെ പേര് മഹാരാജ് കിഷൻ ജെയ്റ്റ്ലി
മാതാവിന്റെ പേര് ശ്രീമതി രത്തൻപ്രഭാ ജെയ്റ്റ്ലി
പങ്കാളിയുടെ പേര് സംഗീത ദോഗ്ര
പങ്കാളിയുടെ ജോലി N/A
മക്കൾ 1 പുത്രൻ 1 പുത്രി
വെബ്സെെറ്റ് https://www.arunjaitley.com/

അരുൺ ജെയ്റ്റ്ലി ആസ്തി

ആസ്തി
₹104.82 CRORE
ആസ്തികള്‍
₹113.02 CRORE
ബാധ്യത
₹8.2 CRORE

അരുൺ ജെയ്റ്റ്ലി കൗതുകകരമായ വിവരങ്ങള്‍

പുതുതായി രൂപപ്പെടുത്തിയ ഓഹരിവിറ്റഴിക്കൽ മന്ത്രാലയത്തിന്റെ സ്വാതന്ത്രചുമതലയുള്ള മന്ത്രിയായി നിയമിക്കപെട്ടിട്ടുണ്ട്. അധികാരവികേന്ദ്രീയ വിഷയങ്ങളിൽ ജമ്മുകാശ്മീർ സംസ്ഥാന ഭരണകൂടവുമായി ചർച്ചചെയ്യാനായി കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഒരിക്കൽപ്പോലും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത ആളാണ് ശ്രീ ജെയ്റ്റ്ലി.

അരുൺ ജെയ്റ്റ്ലി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2019: 2019 ആഗസ്ത് 24ന് ദില്ലിയിലെ എയിംസ് ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു.
  • 2018 : (നാലാം വട്ടം) രാജ്യസഭയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 2017 : 13 March 2017 - 3 Sept. 2017: പ്രതിരോധവകുപ്പിന്റെ ചുമതലയിൽ വീണ്ടും അദ്ദേഹം നിയമിതനായി
  • 2014 : 9 Nov. 2014 to 5 July 2016: വാർത്താ വിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി
  • 2014 : On 2 June 2014, ജെറ്റ്ലി രാജ്യസഭ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു
  • 2014 : 27 May 2014 - 14 May 2018 : കമ്പനികാര്യവകുപ്പ്മന്ത്രി
  • 2014 : 27 May - 9 Nov 2014: പ്രതിരോധമന്ത്രാലയത്തിന്റെ ചുമതല
  • 2012 : June- Nov. 2012: ലോക്പാൽ/ലോകായുക്താ നിയമസമിതിയിൽ അംഗം
  • 2012 : (മൂന്നാംവട്ടം) രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 2009 : Dec. 2009 – May 2014: പാർലമെന്റ്കെട്ടിടത്തിന്റെ പൈതൃകസംരക്ഷണത്തിനായി രൂപീകരിച്ച സംയുക്തപാർലമെൻറ് സമിതിയംഗം
  • 2009 : Aug. 2009 - May 2014: പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ മണ്മറഞ്ഞവരുടെയും ആദരണീയരായവരുടെയും പ്രതിമകളും/എണ്ണഛായാചിത്രങ്ങളും സ്ഥാപിക്കുന്നതിനുള്ള സംയുക്തപാർലമെൻറ് സമിതിയിൽ സേവനം
  • 2009 : പൊതുകാര്യങ്ങൾക്കുള്ള പാർലിമെന്ററി സമിതിയിൽ അംഗത്വം//സേവനം
  • 2009 : 3 June 2009 - 26 May 2014: രാജ്യസഭയിൽ പ്രതിപക്ഷനേതാവായി സേവനം
  • 2009 : 3 June 2009 - 2 April 2012: വാണിജ്യകാര്യ കമ്മിറ്റി അംഗം
  • 2006 : Aug. 2006 - Dec. 2009: ഓഫീസസ് ഓഫ് പ്രോഫിറ്റ് ജോയിന്റ് കമ്മിറ്റി അംഗം
  • 2006 : Aug. 2006 - Dec. 2008: ലാഭകരമായ പ്രവർത്തികൾ നിർവചിക്കുന്ന ഭരണഘടനാ-നിയമ-സംയുക്തപാർലിമെന്റ് സമിതിയിൽ സേവനം
  • 2006 : രാജ്യസഭയിലേക്ക് (രണ്ടാംവട്ടം) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 2006 : Jan. 2006 - July 2010: ലോകകാര്യങ്ങൾക്കുള്ള പാർലമെന്റ് സമിതിയിൽ അംഗത്വം
  • 2005 : March 2005 - March 2010: വീണ്ടും ഡൽഹി യൂണിവേഴ്സിറ്റി കോടതിയിൽ അംഗത്വം/സേവനം
  • 2004 : Oct. 2004 - May 2009: ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേകസമിതിയിൽ അംഗത്വം
  • 2004 : Aug. 2004 - May 2009: വാണിജ്യസമിതിയിൽ അംഗത്വം
  • 2004 : Aug. 2004 - July 2009: പാർലമെന്റിന്റെ അവകാശസമിതിയുടെ മെംബറായി സേവനം
  • 2003 : 29 Jan. 2003 - 21 May 2004: നീതിന്യായവകുപ്പിന്റെയും വാണിജ്യ-വ്യവസായവകുപ്പിന്റെയും മന്ത്രിയായി ചുമതല വഹിച്ചിട്ടുണ്ട്.
  • 2003 : വിദേശകാര്യമന്ത്രാലയത്തിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും വിവിധസമിതികളിൽ മെംബറായി സേവനം.
  • 2002 : 29 July 2002 - 29 Jan. 2003: ഡൽഹി യൂണിവേഴ്സിറ്റി കോടതിയിൽ അംഗത്വം
  • 2001 : കേന്ദ്രഷിപ്പിംഗ് മന്ത്രാലയ വകുപ്പിന്റെ (അധികച്ചുമതല) വഹിക്കുന്ന മന്ത്രിയായി.
  • 2000 : നിയമ-കമ്പനി-കോർപ്പറേറ്റ് മന്ത്രാലയങ്ങളുടെ സ്വാതന്ത്രചുമതലകൾ വഹിച്ചിട്ടുണ്ട്.
  • 2000 : നിയമ-കമ്പനി-കോർപ്പറേറ്റ് മന്ത്രാലയങ്ങളുടെ (സ്വതന്ത്രചുമതല) വഹിച്ചിട്ടുണ്ട്.
  • 2000 : രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • 1999 : ഓഹരിവിറ്റഴിക്കൽ മന്ത്രാലയ വകുപ്പിന്റെ (സ്വതന്ത്ര ചുമതല) അധികചുമതലയായികൂടി വഹിക്കപ്പെടുകയുണ്ടായിട്ടുണ്ട്
  • 1999 : കേന്ദ്രവാർത്താ വിതരണപ്രക്ഷേപണ മന്ത്രാലയ വകുപ്പിന്റെ (സ്വതന്ത്രചുമതലയുള്ള) മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  • 1989 : അഡീഷണൽ സോളിസിറ്റർ ജനറലായി നിയമിതനാവുകയും, ഏകദേശം ഒരുവർഷത്തോളം സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.
  • 1977 : ജനസംഘത്തിൽ അംഗമായി, അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ സെക്രട്ടറി
  • 1975 : അടിയന്തരാവസ്ഥ കാലത്ത് മിസ നിയമമനുസരിച്ച് പത്തോമ്പതു മാസത്തെ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
  • 1974 : ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂണിയൻ കൗണ്സിലറായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1970 : അന്തരിച്ച ശ്രീ ജയപ്രകാശ് നരൈൻ നയിച്ച അഴിമതിവിരുദ്ധ പ്രക്ഷോഭത്തിലെ പ്രധാന പ്രക്ഷോഭകനായി പങ്കെടുത്ത ശ്രീ ജെയ്റ്റ്ലി, പിന്നീട് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിലെയും അതുവഴി ഭാരതീയ ജനതാ പാർട്ടിയിലെയും നേതാവായി വളർന്നു.

മുന്‍കാല ചരിത്രം

  • 1990: 1990 ജനുവരിയിൽ, അദ്ദേഹം ഡൽഹി ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകനായി സ്ഥാനമേറ്റു
  • 1977: നിയമബിരുദാനന്തരം സുപ്രീം കോർട്ടിലും, രാജ്യത്തെ നിരവധി ഹൈകോടതികളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

അരുൺ ജെയ്റ്റ്ലി നേട്ടങ്ങൾ

പ്രഗത്ഭനായ പാർലിമെന്റെറിയനുള്ള പുരസ്കാരം 2010ൽ കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം മയക്കുമരുന്നിനും കള്ളപ്പണത്തിനും എതിരെയുള്ള 1998ലെ ഐക്യരാഷ്ട്രസഭാ അംഗീകരിച്ച പ്രമേയത്തെ അനൂകുലിച്ച ഇന്ത്യൻ സംഘത്തെ നയിച്ചിട്ടുണ്ട്.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+