• search
 • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
ആര്യാടൻ മുഹമ്മദ്

ആര്യാടൻ മുഹമ്മദ്

ജീവചരിത്രം

മലബാറില്‍ നിന്നുമുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവ് ആര്യടന്‍ മുഹമ്മദ്. നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും എട്ട് തവണ വിജയിച്ചിട്ടുള്ള ഇദ്ദേഹം 1980-82 കാലത്തെ ഇകെ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍ വനം വകുപ്പ് മന്ത്രിയായുംഒമ്പതാം നിയമസഭയിലെ എ.കെ. ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വൈദ്യുതിമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

1935 ല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഉണ്ണീന്‍-കാദിയമുണ്ണി ദമ്പതികളുടെ മകനായി ജനിച്ച ആര്യാടന്‍ മുഹമ്മദ് ട്രേഡ് യുണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1952 ല്‍ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പില്‍ എത്തിയ അദ്ദേഹം 1958 മുതല്‍ കെപിസിസി അംഗമാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ഡിസിസി പ്രസിഡന്‍റ്, കെപിസിസി ജനറല്‍ സെക്രട്ടറി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഐഎന്‍ടിയുസിയുടെ വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമായിരുന്നു. 1977 ലാണ് നിലമ്പൂരില്‍ നിന്നും ആദ്യമായി ആര്യാടന്‍ മുഹമ്മദ് നിയസമഭയിലേക്ക് വിജയിക്കുന്നത്. 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിലും വിജയം തുടരാന്‍ അദ്ദേഹത്തിന് സാധിച്ചു.

അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്സഭാ ഇലക്ഷനിൽ പരാജയപ്പെട്ടതിനെ തുടർന്ന് കര്‍ണാടകടിലെ ചിക്കമംഗ്ലൂരിൽ മത്സരിച്ച ഇന്ദിരാഗാന്ധിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് ദേശീയ നേതൃത്തിന്‍റെ തീരുമാനത്തിൽ പ്രതിഷേധിച്ച് 1978 ല്‍ മുഖ്യമന്ത്രി രാജിവെച്ച് എകെ ആന്‍റണി കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ (എ) ഗ്രൂപ്പ് രൂപീകരിച്ച് പാർട്ടി വിട്ടു ഇടതു മുന്നണിയിൽ ചേർന്നപ്പോള്‍ കൂടെയുണ്ടായിരുന്ന പ്രമുഖ നേതാവാണ് ആര്യാടന്‍ മുഹമ്മദ്. 1980 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എംആര്‍ ചന്ദ്രനെ പരാജയപ്പെടുത്തിയാണ് ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ എത്തുന്നതും നായനാര്‍ മന്ത്രിസഭയില്‍ അംഗമാവുന്നത്. പിന്നീട് 81 ല്‍ നായനാര്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് എകെ ആന്‍റണി കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോള്‍ ആര്യാടന്‍ മുഹമ്മദും കൂടെ മടങ്ങി.
നിലമ്പൂര്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന കെ കുഞ്ഞാലിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ആര്യാടന് സുപ്രധാന പങ്കുണ്ടായിരുന്നതായി ആരോപണമുണ്ട്. ഈ കൊലപാതകകേസില്‍ നിന്നും ആര്യാടന്‍ മുഹമ്മദിനെ രക്ഷിക്കാന്‍ ഇന്ദിരാഗാന്ധി ഉള്‍പ്പടേയുള്ള നേതാക്കള്‍ ഇടപെട്ടതായും ആരോപണങ്ങളുണ്ട്. കേസിലെ ഒന്നാം പ്രതിയാ ആര്യാടന്‍ മുഹമ്മദിന് കേസില്‍ പങ്കുള്ളതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോടതി വെറുതെ വിട്ടിരുന്നു.

വ്യക്തിജീവിതം

മുഴുവൻ പേര് ആര്യാടൻ മുഹമ്മദ്
ജനനത്തീയതി 15 May 1935 (വയസ്സ് 86)
ജന്മസ്ഥലം നിലമ്പൂർ
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം SSLC
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് കദിയാമുണ്ണി
മാതാവിന്റെ പേര് Not available
പങ്കാളിയുടെ പേര് മറിയുമ്മ

കോണ്ടാക്ട്

സ്ഥിര വിലാസം ആര്യാടൻ ഹൗസ്,നിലമ്പൂർ പിഒ,മലപ്പുറം, Pin - 679 329
നിലവിലെ വിലാസം ആര്യാടൻ ഹൗസ്,നിലമ്പൂർ പിഒ,മലപ്പുറം, Pin - 679 329
ബന്ധപ്പെടേണ്ട നന്പർ 9447011324
ഇമെയില്‍ aryadanmuhamed@yahoo.com

രസകരമായ വസ്തുതകൾ

നിലമ്പൂര്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന കെ കുഞ്ഞാലിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ആര്യാടന് സുപ്രധാന പങ്കുണ്ടായിരുന്നതായി ആരോപണമുണ്ട്. ഈ കൊലപാതകകേസില്‍ നിന്നും ആര്യാടന്‍ മുഹമ്മദിനെ രക്ഷിക്കാന്‍ ഇന്ദിരാഗാന്ധി ഉള്‍പ്പടേയുള്ള നേതാക്കള്‍ ഇടപെട്ടതായും ആരോപണങ്ങളുണ്ട്. കേസിലെ ഒന്നാം പ്രതിയാ ആര്യാടന്‍ മുഹമ്മദിന് കേസില്‍ പങ്കുള്ളതായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോടതി വെറുതെ വിട്ടിരുന്നു.

രാാഷ്ട്രീയ ജീവിതകാലം

 • 2011
  രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു
 • 2004
  ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രി
 • 1998
  പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു (1998-2001)
 • 1995
  എകെ ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായി
 • 1980
  1977 ലാണ് നിലമ്പൂരില്‍ നിന്നും ആദ്യമായി ആര്യാടന്‍ മുഹമ്മദ് നിയസമഭയിലേക്ക് വിജയിക്കുന്നത്. 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിലും വിജയം തുടരാന്‍ അദ്ദേഹത്തിന് സാധിച്ചു.
 • 1958
  1958 മുതൽ കെപിസിസി അംഗം
 • 1952
  കോൺഗ്രസിൽ ചേർന്നു
ആസ്തി64.26 LAKHS
ആസ്തികള്‍64.26 LAKHS
ബാധ്യതN/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X