Get Updates
Get notified of breaking news, exclusive insights, and must-see stories!

അശോക് ഗെഹ്ലോട്ട്

അശോക് ഗെഹ്ലോട്ട്
1998 മുതൽ 2003 വരെയും 2008 മുതൽ 2013 വരെയും അശോക് ഗെഹ്ലോട്ട് രണ്ട് തവണ രാജസ്ഥാൻ മുഖ്യമന്ത്രിയായിട്ടുണ്ട്. അദ്ദേഹം പല തവണ യൂണിയൻ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
By Administrator | Tuesday, January 1, 2019, 01:39:41 PM [IST]

അശോക് ഗെഹ്ലോട്ട് ജീവചരിത്രം

1998 മുതൽ 2003 വരെയും 2008 മുതൽ 2013 വരെയും അശോക് ഗെഹ്ലോട്ട് രണ്ട് തവണ രാജസ്ഥാൻ മുഖ്യമന്ത്രിയായിട്ടുണ്ട്. അദ്ദേഹം പല തവണ യൂണിയൻ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം സയൻസ് & ലോയിൽ ബിരുദവും എക്കണോമിക്സിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

അശോക് ഗെഹ്ലോട്ട് വ്യക്തിജീവിതം

മുഴുവൻ പേര് അശോക് ഗെഹ്ലോട്ട്
ജനനത്തീയതി 03 May 1951 (വയസ്സ് 74)
ജന്മസ്ഥലം മഹാമന്ദിർ, ജോധ്പൂർ, രാജസ്ഥാൻ
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Post Graduate
തൊഴില്‍ നിലവിൽ രാജസ്ഥാൻ ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും രാജസ്ഥാൻ മുഖ്യമന്ത്രിയും
പിതാവിന്റെ പേര് ബാബു ലക്ഷ്മൺ സിംഗ് ഗെഹ്ലോട്ട്
മാതാവിന്റെ പേര് -
പങ്കാളിയുടെ പേര് സുനിത ഗെഹ്ലോട്ട്
പങ്കാളിയുടെ ജോലി വീട്ടമ്മ
മക്കൾ 1 പുത്രൻ 1 പുത്രി
മതം ഹിന്ദു
വെബ്സെെറ്റ് ashokgehlot.in

അശോക് ഗെഹ്ലോട്ട് ആസ്തി

ആസ്തി
₹11.69 CRORE
ആസ്തികള്‍
₹11.69 CRORE
ബാധ്യത
N/A

അശോക് ഗെഹ്ലോട്ട് കൗതുകകരമായ വിവരങ്ങള്‍

1971-ൽ കിഴക്കൻ ബംഗാളി അഭയാർത്ഥി പ്രതിസന്ധി കാലയളവിൽ, ഗെഹ്ലോട്ട് അഭയാർത്ഥി ക്യാമ്പുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി തന്റെ അഭയാർത്ഥിക്യാമ്പ് സന്ദർശനവേളയിൽ അദ്ദേഹത്തെ ആദ്യമായി കാണുകയും അദ്ദേഹത്തിന്റെ സംഘടനാപാടവം തിരിച്ചറിയുകയും ചെയ്തു. അവർ ഗെഹ്ലോട്ടിനെ എൻ എസ് യു ഐ രാജസ്ഥാന്റെ ആദ്യ സംസ്ഥാന പ്രസിഡന്റായി നിയമിച്ചു.

അശോക് ഗെഹ്ലോട്ട് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2017: ആൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായി.
  • 2008 - 2013: ഗെഹ്ലോട്ട് വീണ്ടും സർദാർപുരയിൽ നിന്നും മത്സരിക്കുകയും അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിയ്ക്കുകയും രാജസ്ഥാൻ മുഖ്യമന്ത്രിയാവുകയും ചെയ്തു. അദ്ദേഹം 2013 ഡിസംബർ 13 വരെ തന്റെ 5 വർഷം പൂർത്തിയാക്കി
  • 2004 - 2008: ജനറൽ സെക്രട്ടറി, ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി
  • 2003: ഗെഹ്ലോട്ട് രാജസ്ഥാൻ അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ചു. പക്ഷേ ബി ജെ പിയുടെ വസുന്ധര രാജെയുടെ ഭരണ കാലയളവിൽ പ്രതിപക്ഷത്തിരുന്നു.
  • 1998 - 2003: 1998 ഡിസംബർ 1-ന് രാജസ്ഥാന്റെ മുഖ്യമന്ത്രിയായി ഗെഹ്ലോട്ട് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഉപ തിരഞ്ഞെടുപ്പ് വിജയിച്ചതിനു ശേഷം സർദാർപുരയിൽ നിന്നും ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി. 2003 ഡിസംബർ 8 വരെ അദ്ദേഹം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.
  • 1998: 12-മത് ലോകസഭയിലേയ്ക്ക് എം പി ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം വീണ്ടും ബി ജെ പിയുടെ ജസ്വന്ത് സിംഗ് ബിഷ്ണോയിയെ പരാജയപ്പെടുത്തി. പക്ഷേ ഡിസംബർ മാസത്തിൽ അദ്ദേഹം ലോകസഭയിൽ നിന്നും രാജി വെച്ചു.
  • 1997 - 1999: പ്രസിഡന്റ്, രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി
  • 1996 - 1998: എക്സ്റ്റേണൽ അഫയേഴ്സിൽ കൺസൾട്ടേറ്റീവ് കമ്മിറ്റി (ലോകസഭ)
  • 1996 - 1998: അദ്ദേഹം ബി ജെ പിയുടെ ജസ്വന്ത് സിംഗിനെതിരെ ജോധ്പൂരിൽ നിന്നും ലോകസഭയിലേയ്ക്ക് വിജയിച്ചു. ഗെഹ്ലോട്ട് അദ്ദേഹത്തെ 242176 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
  • 1994 – 1997: അദ്ദേഹം വീണ്ടും രാജസ്ഥാൻ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി നിയമിക്കപ്പെട്ടു.
  • 1991 - 1998: അംഗം, റെയിൽവേയിൽ സ്റ്റാന്റിംഗ് കമ്മിറ്റി (10-മതും 11-മതും ലോകസഭ)
  • 1991 - 1996: അംഗം, കൺസൾട്ടേറ്റീവ് കമ്മിറ്റി ഓൺ കമ്മ്യൂണിക്കേഷൻ (ലോകസഭ)
  • 1991 - 1993: സംസ്ഥാന യൂണിയൻ മന്ത്രി, ടെക്സ്റ്റൈൽസ് (സ്വതന്ത്ര ചുമതല) വകുപ്പ്
  • 1991 - 1996: 10-മത് ലോകസഭയിലേയ്ക്ക് ജോധ്പൂരിൽ നിന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ബി ജെ പിയുടെ രാം നാരായൺ ബിഷ്ണോയിയെ പരാജയപ്പെടുത്തി.
  • 1989 - 1989: മന്ത്രി, ഹോം & പി എച്ച് ഇ ഡി വകുപ്പ്, രാജസ്ഥാൻ സർക്കാർ
  • 1985 - 1989: പ്രസിഡന്റ്, രാജസ്ഥാൻ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി
  • 1984 - 1989: 8-മത് ലോകസഭയിലേയ്ക്ക് ജോധ്പൂരിൽ നിന്നും ഗെഹ്ലോട്ട് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ബി ജെ പിയുടെ ബല്വീർ സിംഗിനെ പരാജയപ്പെടുത്തി.
  • 1984 - 1985: സംസ്ഥാന യൂണിയൻ മന്ത്രി, ടൂറിസം & സിവിൽ ഏവിയേഷൻ വകുപ്പ്
  • 1984 - 1984: യൂണിയൻ ഡെപ്യൂട്ടി മന്ത്രി, സ്പോർട്ട്സ് വകുപ്പ്
  • 1983 - 1984: യൂണിയൻ ഡെപ്യൂട്ടി മന്ത്രി, ടൂറിസം & സിവിൽ ഏവിയേഷൻ വകുപ്പ്
  • 1982 - 1983: യൂണിയൻ ഡെപ്യൂട്ടി മന്ത്രി, വിനോദസഞ്ചാരവകുപ്പ്
  • 1982: ഗെഹ്ലോട്ട് രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി നിയമിതനായി
  • 1980 - 1982: അംഗം, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, ലോകസഭ
  • 1980 - 1984: ജോധ്പൂർ നിയോജകമണ്ഡലത്തിൽ നിന്നും ലോകസഭയിലേയ്ക്ക് പാർലമെന്റംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ജെ എൻ പിയുടെ ബല്ബീർ സിംഗ് കച്ച്വയെ പരാജയപ്പെടുത്തി.
  • 1979 - 1982: പ്രസിഡന്റ്, സിറ്റി ഡിസ്ട്രിക്റ്റ് കോൺഗ്രസ്സ് കമ്മിറ്റി, ജോധ്പൂർ
  • 1974 - 1979: അശോക് ഗെഹ്ലോട്ട് എൻ എസ് യു ഐ-യിൽ ചേരുകയും അടുത്ത് തന്നെ രാജസ്ഥാൻ പ്രവിശ്യയുടെ പ്രസിഡന്റാവുകയും ചെയ്തു.

മുന്‍കാല ചരിത്രം

  • 1971: ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിലെ അഭയാർത്ഥി ക്യാമ്പുകളിൽ (കിഴക്കൻ ബംഗാളി അഭയാർത്ഥി പ്രതിസന്ധി) അശോക് ഗെഹ്ലോട്ട് സേവനമനുഷ്ഠിച്ചിരുന്നു.

അശോക് ഗെഹ്ലോട്ട് നേട്ടങ്ങൾ

ആംബുലൻസ് സേവനങ്ങൾ വാടകയ്ക്ക് കൊടുക്കുവാനും രാജീവ് ഗാന്ധി മെമോറിയൽ ബുക്ക് ബാങ്കിലൂടെ സൗജന്യമായി ബുക്ക് ചെയ്യാനും ലക്ഷ്യമിട്ടുള്ള ഭാരത് സേവ സൻസ്ഥാനിന്റെ സ്ഥാപകനാണ് അശോക് ഗെഹ്ലോട്ട്.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+