Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി ശ്രീരാമുലു

ബി ശ്രീരാമുലു
1999ൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീമതി സുഷമാ സ്വരാജിന്റെ സഹായിയായി തിളങ്ങിയ ഇദ്ദേഹം, 1999ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും, പക്ഷെ കോൺഗ്രസ്സിന്റെ ശ്രീ ദിവാകർ ബാബുവിനോട് പരാജയപ്പെടുകയും ചെയ്തു. പരാജയത്തോടെ ഏകദേശം എഴുതിത്തള്ളപ്പെട്ടിരുന്ന ഇദ്ദേഹം 2004ൽ വീണ്ടും നിയമസഭാ മത്സരത്തിൽ സ്ഥാനാര്ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.
By Moumi Majumdar | Monday, February 8, 2021, 12:56:12 PM [IST]

ബി ശ്രീരാമുലു ജീവചരിത്രം

1999ൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശ്രീമതി സുഷമാ സ്വരാജിന്റെ സഹായിയായി തിളങ്ങിയ ഇദ്ദേഹം, 1999ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും, പക്ഷെ കോൺഗ്രസ്സിന്റെ ശ്രീ ദിവാകർ ബാബുവിനോട് പരാജയപ്പെടുകയും ചെയ്തു. പരാജയത്തോടെ ഏകദേശം എഴുതിത്തള്ളപ്പെട്ടിരുന്ന ഇദ്ദേഹം 2004ൽ വീണ്ടും നിയമസഭാ മത്സരത്തിൽ സ്ഥാനാര്ഥിയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. പിന്നീട് തുടർച്ചയായി മൂന്നുപ്രാവശ്യം ബെല്ലാരി നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. ബിജെപിയുമായുള്ള ബന്ധം എന്നും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ രാഷ്ട്രീയബന്ധം, ഒരു ഘട്ടത്തിൽ സഖ്യകക്ഷികളുടെ പ്രവൃത്തികളിൽ മനംനൊന്ത് പാർട്ടിയിൽ നിന്നും രാജിവെക്കുന്ന സ്ഥിതിവിശേഷത്തിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ തെറ്റിധാരണകൾ നീക്കി 2014ൽ അദ്ദേഹം ബീജേപ്പിയിലേക്ക് തിരികെവരുകയും 16ആം ലോക്സഭയിലേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. നിലവിൽ ബെല്ലാരി ലോക്സഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത് ശ്രീ ശ്രീരാമുലുവാണ്. കർണ്ണാടകയിലെ തന്നെ ബാദാമി മണ്ഡലം തിരിച്ചു പിടിക്കുന്നതിനായി നിയോഗിക്കപ്പെടുകയും നിലവിലെ വിജയിയായ കോൺഗ്രസ്സിന്റെ ശ്രീ സിദ്ധരാമയ്യയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തുകയുംചെയ്യുന്നു

കൂടുതൽ വായിക്കുക

ബി ശ്രീരാമുലു വ്യക്തിജീവിതം

മുഴുവൻ പേര് ബി ശ്രീരാമുലു
ജനനത്തീയതി 08 Aug 1971 (വയസ്സ് 54)
ജന്മസ്ഥലം ബെല്ലാരി (കർണ്ണാടക)
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate
തൊഴില്‍ രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ, വ്യവസായി
പിതാവിന്റെ പേര് ശ്രീ ബി തിമ്മപ്പ
മാതാവിന്റെ പേര് ശ്രീമതി ബി ഹൊന്നൂരമ്മ
പങ്കാളിയുടെ പേര് ശ്രീമതി ബി ഭാഗ്യലക്ഷ്മി
പങ്കാളിയുടെ ജോലി ഗൃഹഭരണം
മക്കൾ 1 പുത്രൻ 3 പുത്രി
മതം ഹിന്ദു

ബി ശ്രീരാമുലു ആസ്തി

ആസ്തി
₹67.16 CRORE
ആസ്തികള്‍
₹73.22 CRORE
ബാധ്യത
₹6.06 CRORE

ബി ശ്രീരാമുലു കൗതുകകരമായ വിവരങ്ങള്‍

വിവാദങ്ങളുടെ തോഴനായ ബെല്ലാരിയിലേയും ആന്ധ്രയിലേയും ഖനനരാജാവായ ജി ജനാർദ്ദനറെഡ്ഡിയുടെ സഹയാത്രികനായിരുന്നു ശ്രീരാമുലു

ബി ശ്രീരാമുലു രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014 : ബിജെപി സ്ഥാനാര്ഥിയായിത്തന്നെ തിരിച്ചെത്തി 16ആം ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെല്ലാരി മണ്ഡലത്തിൽ കോൺഗ്രസ്സിലെ ശ്രീ ഹനുമന്തപ്പയ്ക്കെതിരെ മത്സരിക്കുകയും, 84144 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു.
  • 2013 : ബിജെപിയിൽ നിന്നും മാറിനിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൂന്നാം വട്ടവും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 2008 : കോൺഗ്രസ്സിലെ ശ്രീ രാമപ്രസാദിനെ പരാജയപ്പെടുത്തി 56% വോട്ടോടെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 2004 : ബെല്ലാരി മണ്ഡലത്തിൽത്തന്നെ അതേ ദിവാകർ ബാബുവിനെ 53250 വോട്ടുകൾക്ക് പരാജയപ്പെടുത്തി
  • 1999 : 52% വോട്ട് വിഹിതം ഉണ്ടായിരുന്ന കോൺഗ്രസ്സിലെ ദിവാകർ ബാബുവിനോട് പരാജയപ്പെട്ടു.

ബി ശ്രീരാമുലു നേട്ടങ്ങൾ

ബെല്ലാരി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മൂന്നുപ്രാവശ്യം വിജയിച്ചിട്ടുണ്ട്

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+