Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബുൽ സുപ്രിയ ബോറൽ

ബാബുൽ സുപ്രിയ ബോറൽ
ബാബുൽ സുപ്രിയോ പശ്ചിമ ബംഗാളിലെ ഉത്തർപരയെന്ന ചെറിയ ടൗണിലാണ് ജനിച്ചത്. ഡോൺ ബോസ്കോ ലിലുവയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം കൽ ക്കത്ത സർവ്വകലാശാലയിൽ നിന്നും കോമേഴ്സിൽ ബിരുദം നേടി.
By Moumi Majumdar | Monday, February 8, 2021, 12:54:09 PM [IST]

ബാബുൽ സുപ്രിയ ബോറൽ ജീവചരിത്രം

ബാബുൽ സുപ്രിയോ പശ്ചിമ ബംഗാളിലെ ഉത്തർപരയെന്ന ചെറിയ ടൗണിലാണ് ജനിച്ചത്. ഡോൺ ബോസ്കോ ലിലുവയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം കൽ ക്കത്ത സർവ്വകലാശാലയിൽ നിന്നും കോമേഴ്സിൽ ബിരുദം നേടി. ഒരു സംഗീതകുടുംബത്തിൽ നിന്നുള്ള അദ്ദേഹം വിനോദ വ്യവസായത്തിലേയ്ക്ക് പ്രവേശിക്കുവാൻ തീരുമാനിച്ചു എങ്കിലും സംഗീതം പൂർണ്ണസമയ തൊഴിലായി സ്വീകരിക്കുന്നതിനു മുൻപ്, അദ്ദേഹം കുറച്ചുനാൾ സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്കിൽ ജോലി ചെയ്തു. ബോളിവുഡിലെ വിജയകരമായ ദശകങ്ങൾക്ക് ശേഷം അദ്ദേഹം ബി ജെ പി സ്ഥാനാർത്ഥിയെന്ന നിലയിൽ 2014-ൽ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചു. അദ്ദേഹം തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ അസൻസോളിൽ നിന്നുള്ള ഡോല സെന്നിനെ പരാജയപ്പെടുത്തിക്കൊണ്ട് 2014-ലെ ലോകസഭതിരഞ്ഞെടുപ്പിൽ വിജയിച്ചു. അദ്ദേഹം നഗരവികസന മന്ത്രാലയത്തിലും കൂടാതെ ഭവന - നഗരദാരിദ്യർ നിർമ്മാർജ്ജനമന്ത്രാലയത്തിലും സംസ്ഥാനമന്ത്രിയായി. പിന്നീട് അദ്ദേഹം ഹെവി ഇൻഡസ്ട്രീസിന്റെയും പബ്ലിക് എന്റർപ്രൈസിന്റെയും മന്ത്രാലയത്തിലേയ്ക്ക് മാറി.

കൂടുതൽ വായിക്കുക

ബാബുൽ സുപ്രിയ ബോറൽ വ്യക്തിജീവിതം

മുഴുവൻ പേര് ബാബുൽ സുപ്രിയ ബോറൽ
ജനനത്തീയതി 15 Dec 1970 (വയസ്സ് 55)
ജന്മസ്ഥലം ഉത്തർപര, പശ്ചിമബംഗാൾ
പാര്‍ട്ടിയുടെ പേര്‌ All India Trinamool Congress
വിദ്യാഭ്യാസം Graduate
തൊഴില്‍ കലാകാരൻ (ഗായകൻ) സിനിമ അഭിനേതാവ്, സംഗീതജ്ഞൻ
പിതാവിന്റെ പേര് ശ്രീ സുനിൽ ചന്ദ്ര ബാരൽ
മാതാവിന്റെ പേര് ശ്രീമതി സുമിത്ര ബാരൽ
പങ്കാളിയുടെ പേര് രചന ശർമ്മ
പങ്കാളിയുടെ ജോലി എയർ ഹോസ്റ്റസ്
മക്കൾ 2 പുത്രി
മതം ഹിന്ദു

ബാബുൽ സുപ്രിയ ബോറൽ ആസ്തി

ആസ്തി
₹6.75 CRORE
ആസ്തികള്‍
₹8.05 CRORE
ബാധ്യത
₹1.3 CRORE

ബാബുൽ സുപ്രിയ ബോറൽ കൗതുകകരമായ വിവരങ്ങള്‍

വിനോദ വ്യവസായത്തിലേയ്ക്ക് പ്രവേശിക്കുന്നതിനു മുൻപ്, ബാബുൽ സുപ്രിയോ തന്റെ നാമം സുപ്രിയോ ബോറൽ എന്ന് മാറ്റി. 1992-ൽ മുംബൈയ്ക്ക് മാറിയതിനു ശേഷം, അദ്ദേഹത്തിന് തന്റെ ആദ്യതുടക്കം കല്യ്യാൺജിയാൽ ലഭ്യമാകുകയും അതിനു ശേഷം അദ്ദേഹം യു.എസ്.എ, ക്യാനഡ പോലെയുള്ള രാജ്യങ്ങളിലേയ്ക്ക് ആഷാ ഭോൺസ്ലേ, അമിതാഭ് ബച്ചൻ മുതലായവർക്കൊപ്പം ലൈവ് ഷോ നടത്തുന്നതിനായി സഞ്ചരിച്ചു.

ബാബുൽ സുപ്രിയ ബോറൽ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 12 July 2016 onwards : സംസ്ഥാന യൂണിയൻ മന്ത്രി, ഹെവി ഇൻഡസ്റ്റ്രീസ് & പബ്ളിക് എന്റർപ്രൈസസ് മന്ത്രി
  • 9 Nov. 2014 - 12 July 2016 : സംസ്ഥാന യൂണിയൻ മന്ത്രി, നഗര വികസന മന്ത്രാലയം; പാർപ്പിട-നഗരദാരിദ്യനിർമ്മാർജ്ജന മന്ത്രാലയം
  • 1 Sep. 2014 - 9 Nov. 2014 : അംഗം, ട്രാൻസ്പോർട്ട്, ടൂറിസം, സാസ്ംക്കാരിക കമ്മിറ്റി
  • : 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു

മുന്‍കാല ചരിത്രം

  • 2000: കഹോ ന പ്യാർ ഹേ എന്ന പാട്ടിലൂടെ ഏറ്റവും വലിയ തുടക്കം ലഭിച്ചു
  • 1992: സിനിമാഗാനരംഗത്ത് തൊഴിലിനായി മുംബൈയ്ക്ക് മാറി
  • 1991: കൽക്കത്ത സർവ്വകലാശാലയിൽ നിന്നും ബി.കോം (ഓണേഴ്സ്) ബിരുദം പൂർത്തിയാക്കി.
  • 1985: സ്കൂൾ കാലയളവിൽ മികച്ച ജ്ഞാനനൈപുണ്യമുള്ള കുട്ടിയായി പേരെടുത്തു
  • 1983: ‘ആൾ ഇന്ത്യ ഡോൺ ബോസ്കോ മ്യൂസിക് ചാമ്പ്യൻ’ എന്ന പേര് ലഭിച്ചു

ബാബുൽ സുപ്രിയ ബോറൽ നേട്ടങ്ങൾ

2014-ലെ തിരഞ്ഞെടുപ്പ് വിജയിച്ചതിനുശേഷം, നഗരവികസനം, പാർപ്പിടം - നഗര ദാരിദ്യനിർമ്മാർജ്ജനം മന്ത്രാലയങ്ങളിൽ സംസ്ഥാന മന്ത്രിയായിക്കൊണ്ട് എൻ ഡി എ സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി അദ്ദേഹം. അദ്ദേഹത്തിന് അറ്റ്ലാന്റയുടെ സംസ്ഥാന കൗൺസിൽ ഓണററി സിറ്റിസൺഷിപ് അവാർഡ് നല്കി ബഹുമാനിച്ചു. തന്റെ ഗാനാലാപനജീവിതത്തിൽ അദ്ദേഹം സീ ഗോൾഡ് അവാർഡ് അടക്കം വിവിധ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+