Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിപ്ലബ് കുമാർ ദേബ്

ബിപ്ലബ് കുമാർ ദേബ്
അദ്ദേഹം തൃപുരയിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ഇപ്പോഴത്തെ തൃപുര മുഖ്യമന്ത്രിയുമാണ്. 2016 ജനുവരി 7 മുതൽ തൃപുരയിലെ ഭാരതീയ ജനത പാർട്ടിയുടെ (ബി ജെ പി) സംസ്ഥാന പ്രസിഡന്റായിരുന്നിട്ടുണ്ട്.
By Zainab Ashraf | Tuesday, January 1, 2019, 03:13:51 PM [IST]

ബിപ്ലബ് കുമാർ ദേബ് ജീവചരിത്രം

അദ്ദേഹം തൃപുരയിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ഇപ്പോഴത്തെ തൃപുര മുഖ്യമന്ത്രിയുമാണ്. 2016 ജനുവരി 7 മുതൽ തൃപുരയിലെ ഭാരതീയ ജനത പാർട്ടിയുടെ (ബി ജെ പി) സംസ്ഥാന പ്രസിഡന്റായിരുന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) 25 വർഷത്തെ ഇടത് സർക്കാരിനെ പരാജയപ്പെടുത്തി 2018-ലെ ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പിൽ അദ്ദേഹം ബി ജെ പിയെ വിജയത്തിലേയ്ക്ക് നയിച്ചു. ബിപ്ലബ് ദേബ് തൃപുരയിലെ ഗോമതി ജില്ലയിലെ ഉദയപുറിലാണ് ജനിച്ചത്. തൃപുരയിൽ തന്റെ ബാല്യകാലവും സ്ക്കൂൾ കാലവും ചിലവഴിച്ച അദ്ദേഹം ആർ എസ് എസിൽ ചേരുന്നതിനായി ന്യൂ ദൽഹിയിലേയ്ക്ക് മാറുന്നതിനു മുൻപ് തൃപുര സർവ്വകലാശാലയിൽ നിന്ന് തന്റെ ബിരുദം പൂർത്തിയാക്കി. 15 വർഷങ്ങൾക്ക് ശേഷം അദ്ദേഹം പിന്നീട് തൃപുരയിലേയ്ക്ക് തിരിച്ചെത്തി.

കൂടുതൽ വായിക്കുക

ബിപ്ലബ് കുമാർ ദേബ് വ്യക്തിജീവിതം

മുഴുവൻ പേര് ബിപ്ലബ് കുമാർ ദേബ്
ജനനത്തീയതി 25 Nov 1971 (വയസ്സ് 54)
ജന്മസ്ഥലം ഉദയ്പൂർ, ഗോമതി ജില്ല, തൃപുര
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate
തൊഴില്‍ സാമൂഹിക സേവനം
പിതാവിന്റെ പേര് ഹിരുധൻ ദേബ്
മാതാവിന്റെ പേര് N/A
പങ്കാളിയുടെ പേര് നിതി ദേബ്
പങ്കാളിയുടെ ജോലി ന്യൂദൽഹിയിലെ സ്റ്റെയ്റ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാർലമെന്റ് ഹൗസ് ശാഖയിൽ ഡെപ്യൂട്ടി മാനേജർ ആയി സേവനമനുഷ്ഠിക്കുന്നു.
മക്കൾ 1 പുത്രൻ 1 പുത്രി
വെബ്സെെറ്റ് N/A

ബിപ്ലബ് കുമാർ ദേബ് ആസ്തി

ആസ്തി
₹1.86 CRORE
ആസ്തികള്‍
₹2.14 CRORE
ബാധ്യത
₹27.79 LAKHS

ബിപ്ലബ് കുമാർ ദേബ് കൗതുകകരമായ വിവരങ്ങള്‍

യാത്ര ചെയ്യുന്നത് അദ്ദേഹത്തിന്റെ ഇഷ്ടവിനോദമാണ്. അദ്ദേഹത്തിന്റെ ഇഷ്ട കായികവിനോദം ക്രിക്കറ്റാണ്. അദ്ദേഹം ‘നരേന്ദ്ര മോദിയെ’ തന്റെ രാഷ്ട്രീയ ഗുരുവായി കണക്കാക്കുന്നു. 2014-ൽ, ബിപ്ലബിന്റെ കഴിവുകൾ കണ്ടതിനു ശേഷം മോദി പരിശീലനം ലഭിച്ച ഒരു ആർ എസ് എസ് പ്രവർത്തകൻ എന്ന നിലയിൽ ബിപ്ലബ് ദേബിനെ ദൽ ഹിയിൽ നിന്നും തൃപുരയിലേയ്ക്ക് പ്രത്യേകമായി അയച്ചു. മഹാഭാരത കാലം മുതലേ ഇന്റർ നെറ്റും ഉപഗ്രഹവും നിലനിന്നിരുന്നു എന്ന് പറഞ്ഞതിലൂടെ ദേബ് ദേശവ്യാപകമായി വിവാദത്തിന് തിരികൊളുത്തി. അദ്ദേഹത്തിൽ നിന്നും വന്ന മറ്റ് വിവാദപരമായ പരാമർശം സിവിൽ സർവീസ് പരീക്ഷയെ കുറിച്ചുള്ളതായിരുന്നു. മെക്കാനിക്കൽ എഞ്ചിനിയർമാർക്ക് പകരം സിവിൽ എഞ്ചിനിയർമാരോട് അപേക്ഷിക്കാൻ അദ്ദേഹം ഉപദേശിച്ചു. അന്താരാഷ്ട്ര സൗന്ദര്യ മത്സരം വെറും പ്രഹസനമാണെന്ന് പറഞ്ഞപ്പോഴും ഒരു വിവാദം കൂടെ ഉയർന്നു. ആ പരാമർശം ഐശ്വര്യ റായിക്കും സുസ്മിത സെന്നിനും എതിരെയുള്ളതാണെന്ന് ജനങ്ങൾ ചിന്തിച്ചു.

ബിപ്ലബ് കുമാർ ദേബ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2018: സി പി എമ്മിന്റെ അമൽ ചക്രബർത്തിയെ പരാജയപ്പെടുത്തി അദ്ദേഹം ബനമാലിപൂർ നിയോജകമണ്ഡലത്തിൽ നിന്നും അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2018 മാർച്ച് 9-ന് തൃപുരയുടെ മുഖ്യമന്ത്രിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
  • 2017: സുദീപ് റോയ് ബർമൻ നയിച്ചിരുന്ന കോൺഗ്രസ്സ് എം എൽ എ മാരുടെ കൂറുമാറ്റത്തെ 2017 ആഗസ്റ്റ് 8-ന് ബി ജെ പിയ്ക്ക് അനുകൂലമാക്കുന്നതിൽ ബിപ്ലബ് സഹായിച്ചു.
  • 2016: 2016 ജനുവരി 7 -ന് അദ്ദേഹം തൃപുരയുടെ ബി ജെ പി സംസ്ഥാന യൂണിറ്റിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2014: ബിപ്ലബ് കുമാർ ദേബ് തൃപുരയുടെ ബി ജെ പി സംസ്ഥാന ഇൻ ചാർജ്ജ് ആയി. അദ്ദേഹം തൃപുരയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തനമാരംഭിച്ചു.

ബിപ്ലബ് കുമാർ ദേബ് നേട്ടങ്ങൾ

അദ്ദേഹത്തിന്റെ ഭരണത്തിന്റെ ആദ്യ ആറ് മാസക്കാലയളവിൽ, സംസ്ഥാനത്തെ മയക്ക് മരുന്ന് മാഫിയ അവസാനിപ്പിക്കുന്നതിൽ തൃപുര സർക്കാർ വൻ തോതിൽ വിജയിച്ചു. 40,000 കിലോഗ്രാമിലധികം ബ്രൗൺ ഷുഗർ, ഹെറോയിൻ, കൊക്കൈൻ എന്നിവ 2018-ൽ പിടിച്ചെടുത്തു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+