Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൃന്ദ കാരാട്ട്

ബൃന്ദ കാരാട്ട്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)യുടെ ചരിത്രത്തില്‍ ആദ്യമായി പൊളിറ്റ് ബ്യൂറോയില്‍ നിയമിതയായ വനിതാ നേതാവാണ് ബൃന്ദ കാരാട്ട്. 1971ലാണ് ബൃന്ദ കാരാട്ട് സിപിഎമ്മില്‍ ചേരുന്നത്.
By Briti Roy | Monday, February 8, 2021, 12:52:32 PM [IST]

ബൃന്ദ കാരാട്ട് ജീവചരിത്രം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)യുടെ ചരിത്രത്തില്‍ ആദ്യമായി പൊളിറ്റ് ബ്യൂറോയില്‍ നിയമിതയായ വനിതാ നേതാവാണ് ബൃന്ദ കാരാട്ട്. 1971ലാണ് ബൃന്ദ കാരാട്ട് സിപിഎമ്മില്‍ ചേരുന്നത്. അതിന് ശേഷം സ്ത്രീശാക്തീകരണ വിഷയങ്ങളെ അവര്‍ ശക്തമായി പിന്തുണച്ചിരുന്നു. 2005ല്‍ അവര്‍ രാജ്യസഭാ അംഗമായി. എന്‍ഡിടിവിയുടെ സ്ഥാപകനായ പ്രണോയ് റോയിയുടെ ഭാര്യ രാധിക റോയ്, ബൃന്ദ കാരാട്ടിന്റെ സഹോദരിയാണ്.

കൂടുതൽ വായിക്കുക

ബൃന്ദ കാരാട്ട് വ്യക്തിജീവിതം

മുഴുവൻ പേര് ബൃന്ദ കാരാട്ട്
ജനനത്തീയതി 17 Oct 1947 (വയസ്സ് 78)
ജന്മസ്ഥലം കൊല്‍ക്കത്ത, ബംഗാള്‍
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം
തൊഴില്‍ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തക
പിതാവിന്റെ പേര് സൂരജ് ലാല്‍ ദാസ്
മാതാവിന്റെ പേര് ഒഷ്‌റുകോണ മിത്ര
പങ്കാളിയുടെ പേര് പ്രകാശ് കാരാട്ട്
പങ്കാളിയുടെ ജോലി രാഷ്ട്രീയ നേതാവ്

ബൃന്ദ കാരാട്ട് ആസ്തി

ആസ്തി
₹1.82 LAKHS
ആസ്തികള്‍
₹1.82 LAKHS
ബാധ്യത
N/A

ബൃന്ദ കാരാട്ട് കൗതുകകരമായ വിവരങ്ങള്‍

സിപിഎമ്മിന്റെ ഉന്നതാധികാര സമിതിയായ പൊളിറ്റ് ബ്യൂറോയില്‍ നിയമിതയാവുന്ന ആദ്യത്തെ വനിതയാണ് ബൃന്ദ കാരാട്ട്

ബൃന്ദ കാരാട്ട് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2005 : പശ്ചിമ ബംഗാളില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം തന്നെ സിപിഎം പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
  • 1993 : ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായി ബൃന്ദ കാരാട്ട് തിരഞ്ഞെടുക്കപ്പെട്ടു. 1993 മുതല്‍ 2003 വരെ ഇത് തുടര്‍ന്നു.
  • 1980 : ബലാത്സംഗത്തിനെതിരെയുള്ള നിയമങ്ങള്‍ക്ക് പരിഷ്‌കരണം ആവശ്യപ്പെട്ട് അവര്‍ രാജ്യത്താകെ പ്രചാരണം ആരംഭിച്ചു.
  • 1975 : പി സുന്ദരയ്യയുടെ കീഴില്‍ തൊഴിലാളി യൂണിയനുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബൃന്ദ ദില്ലിയിലേക്ക് തട്ടകം മാറ്റി. നോര്‍ത്ത് ദില്ലിയിലെ തുണി മില്‍ തൊഴിലാളികള്‍ക്കിടയിലെ ട്രേഡ് യൂണിയന്‍ സംഘാടകയായിട്ടാണ് അവര്‍ ആരംഭിച്ചത്.
  • 1971 : കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥി നേതാവായിട്ടാണ് അവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1971ല്‍ ബൃന്ദ കാരാട്ട് സിപിഎമ്മില്‍ ചേര്‍ന്നു

മുന്‍കാല ചരിത്രം

  • 1967: ലണ്ടനില്‍ നാല് വര്‍ഷത്തോളം എയര്‍ ഇന്ത്യയില്‍ ജോലി ചെയ്തു

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+