ഹോം
 » 
ക്യാപ്റ്റൻ അഭിമന്യു സിംഗ്

ക്യാപ്റ്റൻ അഭിമന്യു സിംഗ്

ക്യാപ്റ്റൻ അഭിമന്യു സിംഗ്

ക്യാപ്റ്റൻ അഭിമന്യു (അഥവാ അഭിമന്യു സിംഗ് സിന്ധു) ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനാണ്. ഭാരതീയ ജനത പാർട്ടിയാൽ (ബി ജെ പി) ഹരിയാനയിൽ നയിയ്ക്കപ്പെട്ട എക്കാലത്തെയും ആദ്യ സർക്കാരിലെ ഹരിയാന സംസ്ഥാന സർക്കാരിലെ എട്ട് വകുപ്പുകളുടെ സ്വതന്ത്ര ചുമതലയോടു കൂടിയ ക്യാബിനറ്റ് മന്ത്രിയാണദ്ദേഹം.

ക്യാപ്റ്റൻ അഭിമന്യു സിംഗ് ജീവചരിത്രം

ക്യാപ്റ്റൻ അഭിമന്യു (അഥവാ അഭിമന്യു സിംഗ് സിന്ധു) ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനാണ്. ഭാരതീയ ജനത പാർട്ടിയാൽ (ബി ജെ പി) ഹരിയാനയിൽ നയിയ്ക്കപ്പെട്ട എക്കാലത്തെയും ആദ്യ സർക്കാരിലെ ഹരിയാന സംസ്ഥാന സർക്കാരിലെ എട്ട് വകുപ്പുകളുടെ സ്വതന്ത്ര ചുമതലയോടു കൂടിയ ക്യാബിനറ്റ് മന്ത്രിയാണദ്ദേഹം

By Ajay M V Updated: Tuesday, February 19, 2019, 12:43:01 PM [IST]

ക്യാപ്റ്റൻ അഭിമന്യു സിംഗ് വ്യക്തിജീവിതം

മുഴുവൻ പേര് ക്യാപ്റ്റൻ അഭിമന്യു സിംഗ്
ജനനത്തീയതി 18 Dec 1967 (വയസ്സ് 56)
ജന്മസ്ഥലം ഖന്ദ ഖേരി, ഹരിയാന, ഇന്ത്യ
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ ബിസിനസ്സ്
പിതാവിന്റെ പേര് ശ്രീ മിട്ടർ സെൻ സിന്ധു
മാതാവിന്റെ പേര് പരമേശ്വരി ദേവി
വെബ്സെെറ്റ് www.captainabhimanyu.in
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

ക്യാപ്റ്റൻ അഭിമന്യു സിംഗ് ആസ്തി

ആസ്തി: ₹67.91 CRORE
ആസ്തികള്‍:₹77.41 CRORE
ബാധ്യത: ₹9.49 CRORE

ക്യാപ്റ്റൻ അഭിമന്യു സിംഗ് കൗതുകകരമായ വിവരങ്ങള്‍

1987-ൽ സിന്ധു ഇന്ത്യൻ സേനയിൽ ചേർന്ന് 7 മെക്കനൈസ്ഡ് ഇൻഫൻ ട്രി റജിമെന്റിൽ (1 ദോഗ്ര) സേവനമനുഷ്ഠിക്കുന്നതിനായി 1988 മാർച്ച് അഞ്ചിന് സെക്കന്റ് ലഫ്റ്റനന്റ് ആയി പുറത്ത് വന്നു. 1989-ൽ അദ്ദേഹം പ്രത്യേക സേവന മെഡലിന് അർഹനായി. 1993-ൽ അദ്ദേഹം സേനയിൽ 5 വർഷ ഹ്രസ്വ സേവന കമ്മീഷൻ പൂർത്തിയാക്കി. 1994-ൽ അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എങ്കിലും മനുഷ്യത്വപരവും സാമൂഹിക സേവനപർവുമായ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കുന്നതിനായി അദ്ദേഹം അത് തിരഞ്ഞെടുത്തില്ല.

ക്യാപ്റ്റൻ അഭിമന്യു സിംഗ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2014
  • അദ്ദേഹം ഹരിയാന ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നർനൗഡ് സീറ്റ് നേടി.
2013
  • 2014-ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിന്റെ നേതാവായ രാജ് നാഥ് സിംഗ് അദ്ദേഹത്തെ ബി ജെ പി ദേശീയ വക്താവായും ഉത്തർ പ്രദേശിന്റെ സഹ ചുമതലക്കാരനായും നിയമിച്ചു.
2012
  • അദ്ദേഹം പഞ്ചാബ് ബി ജെ പിയുടെ സഹ ചുമതലക്കാരനായിരുന്നു.
2007 - 2009
  • ക്യാപ്റ്റൻ അഭിമന്യു സിന്ധു ബിജ്ലി ഖോജ് റാലി, വിജയ് സങ്കല്പ് യാത്ര (2008), ജിന്ദ് വിജയ് സങ്കല്പ് റാലി (2008), സേവ് ഡെമോക്രസി റാലി (2008), രാം സേതു മൂവ്മെന്റ്, ഝജ്ജാർ വിജയ് സങ്കല്പ് റാലി (2009) മുതലായവ പോലെ നൂതന പ്രചരണപരിപാടികൾ ആവിഷ്ക്കരിക്കുകയും ചുക്കാൻ പിടിക്കുകയും ചെയ്തു.
2005
  • അദ്ദേഹം ഹരിയാന ബി ജെ പി യൂണിറ്റിന്റെ ജനറൽ സെക്രട്ടറിയായി നിയമിതനായി.
2004
  • ഹരിയാന മുഖ്യമന്ത്രിയായ ശ്രീ ഭൂപീന്ദർ സിംഗ് ഹൂഡയ്ക്കെതിരെ റോഹ്ടക് പാർലമെന്ററി നിയോജകമണ്ഡലത്തിനു വേണ്ടി ബി ജെ പി സ്ഥാനാർത്ഥിയെന്ന നിലയിൽ അദ്ദേഹം മത്സരിച്ചു. 173,800 വോട്ടുകളോടെ (26.25%) ഇന്ത്യൻ നാഷണൽ ലോക് ദൾ (ഐ എൻ എൽ ഡി) സ്ഥാനാർത്ഥിയ്ക്ക് കെട്ടി വെച്ച പണം നഷ്ടമാക്കിക്കൊണ്ട് രണ്ടാം സ്ഥാനത്തെത്തി ക്യാപ്റ്റൻ അഭിമന്യു പ്രധാന രാഷ്ട്രീയ ഭാവി സൃഷ്ടിച്ചു.
2003
  • ഛത്തീഗഢിലെ അസംഭി തിരഞ്ഞെടുപ്പിനു വേണ്ടി അദ്ദേഹം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1997
  • മുതിർന്ന ബി ജെ പി നേതാവ് എൽ കെ അദ്വാനിയുടെ സ്വർണ്ണ ജയന്തി രഥ യാത്രയിൽ ക്യാപ്റ്റൻ അഭിമന്യു സിംഗ് സിന്ധു ചേർന്നു.

മുന്‍കാല ചരിത്രം

1996
  • അദ്ദേഹം ഹരിയാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ദൽ ഹി, ഒറീസ്സ എന്നിവിടങ്ങളിൽ നിന്നും പ്രസിദ്ധീകരിച്ച ഹിന്ദി ദിനപത്രമായ ഹരി ഭൂമി അദ്ദേഹം സ്ഥാപിച്ചു. പിന്നീട് അദ്ദേഹം എഡിറ്റർ-ഇൻ-ചീഫ് ആയി.
1995
  • അദ്ദേഹം വിവിധ കമ്പനികളുടെ സ്ഥാപക ഉടമയായും ഡയറക്ടറായും ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട രണ്ടെണ്ണം സിന്ധു ട്രെയ്ഡ് ലിങ്ക്സ് പ്രൈവറ്റ് ലിമിറ്റഡും ഇൻഡസ് പോർട്ട്ഫോളിയോ പ്രൈവറ്റ് ലിമിറ്റഡുമാണ്.
1994
  • അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ചേർന്നില്ല. തന്റെ സ്വന്തം ബിസിനസ്സിനൊപ്പം അദ്ദേഹം സാമൂഹികസേവനം തിരഞ്ഞെടുത്തു.
1987
  • സിന്ധു 7 മെക്കനൈസ്ഡ് ഇൻഫൻ ട്രി റജിമെന്റിൽ (1 ഡോഗ്ര) സേവനമനുഷ്ഠിക്കുന്നതിനായി സെക്കന്റ് ലെഫ്റ്റനന്റ് എന്ന നിലയിൽ ഇന്ത്യൻ സേനയിൽ ചേർന്നു. 1993-ൽ അദ്ദേഹം സേനയുടെ 5 വർഷ ഹ്രസ്വ സേവന കമ്മീഷൻ പൂർത്തിയാക്കി.

ക്യാപ്റ്റൻ അഭിമന്യു സിംഗ് നേട്ടങ്ങൾ

1989-ൽ അദ്ദേഹത്തിന് പ്രത്യേക സേവന മെഡൽ അവാർഡ് ലഭിച്ചു. 2002-ൽ അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തനങ്ങൾക്ക് ഹരിയാന സാഹിത്യ അക്കാദമിയിൽ നിന്നും ബാബു ബാൽ മുകുന്ദ് ഗുപ്ത് അവാർഡ് ലഭിച്ചു.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X