Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യാപ്റ്റൻ അമരീന്ദർ സിംഗ്

ക്യാപ്റ്റൻ അമരീന്ദർ സിംഗ്
ക്യാപ്റ്റൻ അമരീന്ദർ ഇപ്പോഴത്തെ പഞ്ചാബ് മുഖ്യമന്തിയാണ്(26-മത്). ഇതിനു മുൻപ്, അദ്ദേഹം 2002-2007-ൽ പഞ്ചാബിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
By Shalini | Tuesday, January 1, 2019, 01:33:25 PM [IST]

ക്യാപ്റ്റൻ അമരീന്ദർ സിംഗ് ജീവചരിത്രം

ക്യാപ്റ്റൻ അമരീന്ദർ ഇപ്പോഴത്തെ പഞ്ചാബ് മുഖ്യമന്തിയാണ്(26-മത്). ഇതിനു മുൻപ്, അദ്ദേഹം 2002-2007-ൽ പഞ്ചാബിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം പട്യാലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലെജിസ്ലേറ്റീവ് അസംബി അംഗവും അതോടൊപ്പം തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സംസ്ഥാന ഡിവിഷന്റെ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാണ്. അദ്ദേഹം 1980-ൽ ആദ്യ തവണ ലോകസഭയിലേയ്ക്ക് വിജയിച്ചു. രാഷ്ട്രീയത്തിനു പുറമേ, 1963 മുതൽ 1966 വരെ സിംഗ് ഇന്ത്യൻ ആർമിയ്ക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. സിന്ധു ബ്രാർ രാജപരമ്പരയുടെ ഫുല്കിയൻ രാജപരമ്പരയിലെ പട്യാല മാഹാരാജാവ് യാദവീന്ദ്ര സിംഗിനും മഹാറാണി മൊഹീന്ദർ കൗറിനും സിംഗ് ജനിച്ചു. അദ്ദേഹം വെൽ ഹാം ബോയ്സ് സ്ക്കൂൾ, ലോറൻസ് സ്ക്കൂൾ സനാവർ, ഡൂൺ സ്ക്കൂൾ, ഡെറാഡൂൺ എന്നിവിടങ്ങളിൽ നിന്നും തന്റെ സ്ക്കൂൾ വിദ്യാഭ്യാസം ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയായ പ്രണീത് കൗർ 2009 മുതൽ 2014 വരെ സംസ്ഥാനത്തിന്റെ എം പി യും എക്സ്റ്റേണൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ സംസ്ഥാനമന്ത്രിയുമായിരുന്നു. അവർക്ക് ഒരു മകനും ഒരു മകളുമുണ്ട്. രാഷ്ട്രീയത്തിൽ ചേരുന്നതിനു മുൻപ് അദ്ദേഹം ഇന്ത്യൻ ആർമിയിലായിരുന്നു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ബിരുദം നേടിയതിനു ശേഷം 1963-ൽ പട്ടാളത്തിൽ ചേരുകയും 1965-ന്റെ ആദ്യകാലത്ത് രാജി വെയ്ക്കുന്നതിനു മുൻപ് ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ചേരുകയും ചെയ്തു. പാക്കിസ്ഥാനുമായുള്ള നയതന്ത്രം തകർന്നതിനെ തുടർന്ന് അദ്ദേഹം വീണ്ടും ഇന്ത്യൻ ആർമിയിൽ ചേരുകയും 1965-ലെ ഇന്ദൊ-പാക്കിസ്ഥാൻ യുദ്ധത്തിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. അദ്ദേഹം സിഖ് റജിമെന്റിൽ സേവനമനുഷ്ഠിച്ചു.

കൂടുതൽ വായിക്കുക

ക്യാപ്റ്റൻ അമരീന്ദർ സിംഗ് വ്യക്തിജീവിതം

മുഴുവൻ പേര് ക്യാപ്റ്റൻ അമരീന്ദർ സിംഗ്
ജനനത്തീയതി 11 Mar 1942 (വയസ്സ് 84)
ജന്മസ്ഥലം പട്യാല
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് യാദവീന്ദ്ര സിംഗ്
മാതാവിന്റെ പേര് മൊഹീന്ദർ കൗർ
പങ്കാളിയുടെ പേര് പ്രണീത് കൗർ
മക്കൾ 1 പുത്രൻ 1 പുത്രി
മതം സിഖ്
വെബ്സെെറ്റ് http://captainamarindersingh.com/

ക്യാപ്റ്റൻ അമരീന്ദർ സിംഗ് ആസ്തി

ആസ്തി
₹59.47 CRORE
ആസ്തികള്‍
₹68.73 CRORE
ബാധ്യത
₹9.27 CRORE

ക്യാപ്റ്റൻ അമരീന്ദർ സിംഗ് കൗതുകകരമായ വിവരങ്ങള്‍

ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഒരു അറിയപ്പെടുന്ന എഴുത്തുകാരനും ധാരാളം പുസ്തകങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. എ റിഡ്ജ് ടൂ ഫാർ, ലെസ്റ്റ് വെ ഫൊർഗെറ്റ്, ദ ലാസ്റ്റ് സൺ സെറ്റ്: റൈസ് ഏന്റ് ഫാൾ ഓഫ് ലാഹോർ ദർബാർ, ദ സിഖ്സ് ഇൻ ബ്രിട്ടൻ: 150 ഇയേഴ്സ് ഓഫ് ഫോട്ടോഗ്രാഫ്സ് എന്നിവയടക്കം യുദ്ധത്തെ കുറിച്ചും സിഖ് ചരിത്രത്തെ കുറിച്ചും അദ്ദേഹം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഓണർ ഏന്റ് ഫിഡലിറ്റി: ഇന്ത്യാസ് മിലിട്ടറി കോണ്ട്രിബ്യൂഷൻ ടു ദ ഗ്രെയ്റ്റ് വാർ 1914 മുതൽ 1918 വരെ എന്നതും 1965- ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിലെ അദ്ദേഹത്തിന്റെ ഓർമ്മകൾ അടങ്ങുന്ന ദ മൺസൂൺ വാർ: യംഗ് ഓഫീസേഴ്സ് റിമിനിസ് 1965- ഇന്ത്യ പാക്കിസ്ഥാൻ വാർ എന്നതുമടങ്ങുന്ന ഏറ്റവും പുതിയ പുസ്തകങ്ങൾ 2014 ഡിസംബർ 6-ന് ചണ്ഡീഗഢിൽ പ്രകാശനം ചെയ്യപ്പെട്ടു. പോളോ, റൈഡിംഗ്, ക്രിക്കറ്റ്, സ്ക്വാഷ്, ബാറ്റ്മിന്റൺ എന്നിവ പോലെയുള്ള കായികവിനോദങ്ങളിൽ അദ്ദേഹത്തിന് പ്രത്യേക താല്പര്യമുണ്ട്.

ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2017: കോൺഗ്രസ്, അസംബ്ലി തിരഞ്ഞെടുപ്പ് ഭൂരിപക്ഷത്തോടെ വിജയിയ്ക്കുകയും ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രിയാവുകയും ചെയ്തു. അദ്ദേഹം പഞ്ചാബിന്റെ 26-മത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
  • 2016: 2016 നവംബർ 23-ന് അദ്ദേഹം ലോകസഭയിൽ നിന്ന് രാജി വെച്ച് പഞ്ചാബ് അസംബ്ലി തിരഞ്ഞെടുപ്പിൽ പൂർണ്ണമായി സമർപ്പിച്ചു.
  • 2015: പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു
  • 2014: അദ്ദേഹം പട്യാല (അർബൻ) പ്രതിനിധീകരിച്ച് മൂന്ന് തവണയും സമാന, തൽ വണ്ടി സാബൊ എന്നിവയെ പ്രതിനിധീകരിച്ച് ഓരോ തവണയും മൊത്തം അഞ്ച് തവണ പഞ്ചാബ് വിധാൻ സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 2014 സപ്തംബർ 1 മുതൽ 2016 നവംബർ 23 വരെ ഡിഫൻസ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം, ഡിഫൻസ് മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം എന്നിവയായിരുന്നു.
  • 2010: പഞ്ചാബ് പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് (2010 മുതൽ 2013 വരെ)
  • 2008: പഞ്ചാബ് കോൺഗ്രസ്സ് പ്രചരണ കമ്മിറ്റി ചെയർമാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
  • 2002: 2002 ഫെബ്രുവരി 26-ന് അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം തന്റെ ആദ്യഭരണം 2007 മാർച്ച് ഒന്ന് വരെ തുടർന്നു.
  • 1999: അദ്ദേഹം പഞ്ചാബ് പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി നിയമിതനായി. ഈ സ്ഥാനത്ത് 2002 വരെ അദ്ദേഹം സേവനമനുഷ്ഠിച്ചു.
  • 1998: അമരീന്ദർ സിംഗ് പട്യാല നിയോജകമണ്ഡലത്തിൽ നിന്നും പഞ്ചാബ് അസംബ്ലിയി തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പ്രേം സിംഗ് ചന്ദുമർജയ്ക്കെതിരെ പരാജയപ്പെട്ടു. പിന്നീട് അദ്ദേഹം ശിരോമണി അകാലി ദൾ (പാന്തിക്)-നെ കോൺഗ്രസ്സിൽ ലയിപ്പിച്ച് പഴയ സുഹൃത്തുക്കളോട് ചേർന്നു.
  • 1992: അദ്ദേഹം ശിരോമണി അകാലി ദൾ(പാന്തിക്) എന്ന പേരിൽ ചെറു സംഘടന രൂപീകരിക്കുന്നതിനു വേണ്ടി അകാലി ദളിൽ നിന്നും രാജി വെച്ചു. അത് പിന്നീട് കോൺഗ്രസ്സിൽ ലയിച്ചു.
  • 1985: അമരീന്ദർ സിംഗ് തൽവണ്ടി സബൊ സീറ്റിൽ നിന്നും പഞ്ചാബ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം കോൺഗ്രസ്സിന്റെ അവതാർ സിംഗിനെ പരാജയപ്പെടുത്തി. പിന്നീട് അദ്ദേഹം സംസ്ഥാന സർക്കാരിലെ കാർഷിക, വന, വികസന, പഞ്ചായത് മന്ത്രിയായി.
  • 1984: ഓപ്പറേഷൻ ബ്ലൂ സ്റ്റാർ കാലയളവിൽ പട്ടാള നടപടിയ്ക്കെതിരെയുള്ള പ്രതിഷേധമായി അദ്ദേഹം പാർലമെന്റിൽ നിന്നും കോൺഗ്രസ്സിൽ നിന്നും വിട്ടു പോന്നു. അതിനു പിന്നാലെ അദ്ദേഹം ശിരോമണി അകാലി ദളിൽ ചേർന്നു.
  • 1980: ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ രാജീവ് ഗാന്ധി കോൺഗ്രസ്സിലേയ്ക്ക് പരിചയപ്പെടുത്തപ്പെടുകയും ലോകസഭയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രാജീവും അമരീന്ദറും സ്കൂൾ സുഹൃത്തുക്കളായിരുന്നു.

മുന്‍കാല ചരിത്രം

  • 1965: 1965-ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധത്തിൽ അദ്ദേഹം ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
  • 1963: നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ബിരുദം നേടിയതിനു ശേഷം, അദ്ദേഹം ഇന്ത്യൻ ആർമിയെ സേവിക്കുകയായിരുന്നു.

ക്യാപ്റ്റൻ അമരീന്ദർ സിംഗ് നേട്ടങ്ങൾ

2013 മുതൽ ക്യാപ്റ്റൻ അമരീന്ദർ സിംഗ് ജാട്ട് മഹാസഭയുടെ പ്രസിഡന്റാണ്. കൂടാതെ, അദ്ദേഹം മേരിലെബോൺ ക്രിക്കറ്റ് ക്ലബ് - യു.കെ., നേവൽ & മിലിട്ടറി ക്ലബ് - ലണ്ടൻ, ഗോൾഫ് ക്ലബ്- ദൽ ഹി, ജിംഖാന ക്ലബ്-പട്യാല, ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് - പട്യാല എന്നിവയുടെ അംഗം കൂടിയാണ്.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+