Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിരാഗ് കുമാർ പാസ്വാൻ

ചിരാഗ് കുമാർ പാസ്വാൻ
ചിരാഗ് ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനാണ്. അദ്ദേഹം ലോക് ജനശക്തി പാർട്ടിയിൽ നിന്നുമാണ്.
By Rashmi | Tuesday, January 1, 2019, 12:50:20 PM [IST]

ചിരാഗ് കുമാർ പാസ്വാൻ ജീവചരിത്രം

ചിരാഗ് ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനാണ്. അദ്ദേഹം ലോക് ജനശക്തി പാർട്ടിയിൽ നിന്നുമാണ്. പാർലമെന്റ് അംഗവും യൂണിയൻ മന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ പുത്രൻ എന്ന നിലയിൽ അദ്ദേഹത്തിന് രാഷ്ട്രീയ ചുറ്റുപാടുണ്ട്. ഇപ്പോൾ അദ്ദേഹം എൽ ജെ പി ജമൂയിലെ എം പി ആണ്. 2014 ഇൽ അദ്ദേഹം 16-മത് ലോകസഭയിലേയ്ക്ക് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം നടത്തി എങ്കിലും അത് അദ്ദേഹത്തിന് ശരിയായ നീക്കമായിരുന്നില്ല. 1982 ഒക്ടോബർ 31-ന് ബീഹാറിലെ ഖഗാരിയയിൽ ചിരാഗ് പാസ്വാൻ ജനിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ്, ഗവണ്മെന്റ് ഓഫ് ഇന്ത്യ ന്യൂ ഡൽഹി, സ്വയത്ശശി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്ന് 2003-ൽ തന്റെ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചിരാഗിന് കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് ഉണ്ട്. അദ്ദേഹം തന്റെ ബി ടെക് (കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്) മൂന്നാം സെമസ്റ്റർ 2005-ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ഏന്റ് ടെക്നോളജി, ജാൻഷി, ബുന്ധേല്ഖൻ യൂണിവേർസിറ്റി, ജാൻഷിയിൽ നിന്നും ചെയ്തു.

കൂടുതൽ വായിക്കുക

ചിരാഗ് കുമാർ പാസ്വാൻ വ്യക്തിജീവിതം

മുഴുവൻ പേര് ചിരാഗ് കുമാർ പാസ്വാൻ
ജനനത്തീയതി 31 Oct 1982 (വയസ്സ് 43)
ജന്മസ്ഥലം ഖഗാരിയ, ബീഹാർ
പാര്‍ട്ടിയുടെ പേര്‌ Lok Jan Shakti Party
വിദ്യാഭ്യാസം 12th Pass
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് ശ്രീ. രാം വിലാസ് പാസ്വാൻ
മാതാവിന്റെ പേര് ശ്രീമതി. റീന പാസ്വാൻ
പങ്കാളിയുടെ പേര് NA
പങ്കാളിയുടെ ജോലി NA
മതം ഹിന്ദു
വെബ്സെെറ്റ് NA

ചിരാഗ് കുമാർ പാസ്വാൻ ആസ്തി

ആസ്തി
₹2.69 CRORE
ആസ്തികള്‍
₹2.69 CRORE
ബാധ്യത
N/A

ചിരാഗ് കുമാർ പാസ്വാൻ കൗതുകകരമായ വിവരങ്ങള്‍

ചിരാഗ് പാസ്വാന് ചിരാഗ് പാസ്വാൻ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു എൻ ജി ഒ സ്വന്തമായുണ്ട്.

ചിരാഗ് കുമാർ പാസ്വാൻ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014: ചിരാഗ് പാസ്വാൻ ജമൂയിയിൽ നിന്നും 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 199407 വോട്ടുകൾക്ക് സുധാംശു ശേഖർ ഭാസ്ക്കറെ പരാജയപ്പെടുത്തി.
  • 25 March, 2015: അംഗം, സ്റ്റാന്റിംഗ് കമ്മിറ്റി ഓൺ സയൻസ് & ടെക്നോളജി, എൻ വയറന്മെന്റ് ഫോറസ്റ്റ്സ്
  • 15 Sep. 2014: അദ്ദേഹം ജമൂയ് വിജിലൻസ് & മോണിറ്ററിംഗ് സെൽ ചെയ്ർമാനായി നിയമിതനായി
  • 15 Sep. 2014: അദ്ദേഹം ഹിന്ദി ഉപദേശക കമ്മിറ്റി, ഡിപ്പാർട്ട്മെന്റ് ഓഫ് എക്കണോമിക്സ് ഏന്റ് ഫിനാൻഷ്യൽ സർവീസ്, ധനകാര്യ മന്ത്രാലയം അംഗം ആയി
  • 15 Sep. 2014: അംഗം, കമ്മിറ്റി ഓൺ മെംബർ ഓഫ് പാർലമെന്റ് ലോക്കൽ ഏരിയ ഡവലപ്മെന്റ് സ്കീംസ് (എം പി എൽ എ ഡി എസ്)
  • 13 May 2015: അംഗം, ജോയിന്റ് കമ്മിറ്റി ഓൺ ദ റൈറ്റ് ടൊ ഫെയർ കോമ്പൻസേഷൻ ഏന്റ് ട്രാൻസ്പരൻസി ഇൻ ലാന്റ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ ഏന്റ് റീസെറ്റില്മെന്റ് (രണ്ടാം ഭേദഗതി) ബില്ല്, 2015
  • 11 May 2016 onwards: അംഗം, ജോയിന്റ് കമ്മിറ്റി ഓൺ ദ എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ഏന്റ് റിക്കവറി ഓഫ് ഡെബ്റ്റ്സ് ലോസ് ഏന്റ് മിസലേനിയസ് പ്രോവിഷൻ (ഭേദഗതി) ബിൽ, 2016
  • 1 Sep. 2014: അംഗം, കൺസൾട്ടീവ് കമ്മിറ്റി, മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ഡവലപ് മെന്റ്
  • 1 Sep. 2014: അംഗം, ഹെൽത്ത് ഏന്റ് ഫാമിലി വെൽ ഫെയറീന്റെ സ്റ്റാന്റിംഗ് കമ്മിറ്റി

മുന്‍കാല ചരിത്രം

  • 2011: രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് ചിരാഗ് പാസ്വാൻ ഒരു ഇന്ത്യൻ സിനിമാ നടനായിരുന്നു. 2011 - ൽ അദ്ദേഹം മിലേ നാ മിലേ ഹം എന്ന സിനിമയിൽ അഭിനയിച്ചു

ചിരാഗ് കുമാർ പാസ്വാൻ നേട്ടങ്ങൾ

2012 -ൽ ചിരാഗിന് സ്റ്റാർഡസ്റ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+