ഹോം
 » 
കോൺറാഡ് കൊംഗ്കൽ സംഗ്മ

കോൺറാഡ് കൊംഗ്കൽ സംഗ്മ

കോൺറാഡ് കൊംഗ്കൽ സംഗ്മ

കോൺറാഡ് കോംഗ്കൽ സംഗ്മ മേഘാലയയുടെ മുൻ മുഖ്യമന്ത്രിയായ ശ്രീ. പി എ സംഗ്മയുടെ മകനാണ്.

കോൺറാഡ് കൊംഗ്കൽ സംഗ്മ ജീവചരിത്രം

കോൺറാഡ് കോംഗ്കൽ സംഗ്മ മേഘാലയയുടെ മുൻ മുഖ്യമന്ത്രിയായ ശ്രീ. പി എ സംഗ്മയുടെ മകനാണ്. പഠനം പൂർത്തിയാക്കിയ ഉടൻ തന്നെ അദ്ദേഹം രാഷ്ട്രീയത്തിൽ സജീവമായി. അദ്ദേഹം പെൻസിൽവാനിയ സർവ്വകലാശാലയുടെ വാർട്ടൻ സ്ക്കൂളിൽ നിന്നും എന്റർപ്രണേറിയൽ മാനേജ്മെന്റിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം പൂർത്തിയാക്കി. ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ നിന്നും അദ്ദേഹം ധനകാര്യത്തിൽ എം ബി എ പൂർത്തിയാക്കി. 2004-ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ട് തന്റെ രാഷ്ട്രീയജീവിതം ആരംഭിച്ച അദ്ദേഹം പക്ഷേ 182 വോട്ടുകൾക്ക് പരാജയപ്പെട്ടു. 2008-ൽ നടത്തിയ അസംബ്ലി തിരഞ്ഞെടുപ്പിൽ അദ്ദേഹം തന്റെ സഹോദരനൊപ്പം അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016-ൽ അദ്ദേഹത്തിന്റെ പിതാവിന്റെ മരണത്തിനു ശേഷം, അദ്ദേഹം നാഷണൽസ് പ്യൂപ്പിൾസ് പാർട്ടിയുടെ (എൻ പി പി) പ്രസിഡന്റായി. പിന്നീട് അദ്ദേഹം ടുര നിയോജകമണ്ഡലത്തിൽ നിന്നും 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018 അസംബ്ലി തിരഞ്ഞെടുപ്പിൽ, അദ്ദേഹത്തിന്റെ പാർട്ടി 19 സീറ്റുകൾ നേടുകയും മറ്റ് ചെറിയ പാർട്ടികളുമായി സഖ്യ സർക്കാർ രൂപീകരിച്ച് അദ്ദേഹം മേഘാലയയുടെ മുഖ്യമന്ത്രിയാവുകയും ചെയ്തു. ഇപ്പോഴത്തെ സർക്കാരിൽ അദ്ദേഹം ധനകാര്യവകുപ്പും വഹിക്കുന്നു. അദ്ദേഹത്തിന് ഒരു സഹോദരനും രണ്ട് സഹോദരിമാരും ഉണ്ട്. അദ്ദേഹത്തിന്റെ സഹോദരൻ ജെയിംസും സഹോദരി അഗതയും രാഷ്ട്രീയപ്രവർത്തകരാണ്.

കൂടുതൽ വായിക്കുക
By Ajay M V Updated: Friday, March 29, 2019, 05:22:59 PM [IST]

കോൺറാഡ് കൊംഗ്കൽ സംഗ്മ വ്യക്തിജീവിതം

മുഴുവൻ പേര് കോൺറാഡ് കൊംഗ്കൽ സംഗ്മ
ജനനത്തീയതി 27 Jan 1978 (വയസ്സ് 46)
ജന്മസ്ഥലം തുര, വെസ്റ്റ് ഗാരൊ ഹിൽസ്, മേഘാലയ
പാര്‍ട്ടിയുടെ പേര്‌ Nationalist Congress Party
വിദ്യാഭ്യാസം
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകനും സാമൂഹികപ്രവർത്തകനും ബിസിനസ്സുകാരനും
പിതാവിന്റെ പേര് ശ്രീ പൂർണൊ അഗിടോക് സംഗ്മ
മാതാവിന്റെ പേര് ശ്രീമതി സൊരാദിനി കോഗ്കൽ സംഗ്മ
പങ്കാളിയുടെ പേര് ശ്രീമതി മെഹ്താബ് അഗിടോക് സംഗ്മ
പങ്കാളിയുടെ ജോലി ഡോക്ടർ
മക്കൾ 2 പുത്രി
മതം ക്രിസ്തുമതം
സ്ഥിര വിലാസം വല്ബക്ഗിരി, പി.ഒ. ടുര, വെസ്റ്റ് ഗാരൊ ഹില്ല്സ് ജില്ല, മേഘാലയ 09856001009 (മൊ)
നിലവിലെ വിലാസം 34, എ പി ജെ അബ്ദുൾ കലാം റോഡ്, ന്യൂ ദൽ ഹി - 110 011 ടെല: 011) 23794977, 23010123, 07042100009 (മൊ) ഫാക്സ്: (011) 2394977
ബന്ധപ്പെടേണ്ട നന്പർ 9856001009
ഇമെയില്‍ [email protected]
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

കോൺറാഡ് കൊംഗ്കൽ സംഗ്മ ആസ്തി

ആസ്തി: ₹13.83 CRORE
ആസ്തികള്‍:₹14.07 CRORE
ബാധ്യത: ₹24.13 LAKHS

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

കോൺറാഡ് കൊംഗ്കൽ സംഗ്മ കൗതുകകരമായ വിവരങ്ങള്‍

സംഗ്മയും അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ജെയിംസും 2008-ലെ മേഘാലയ അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് ഒരേ സമയം രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 2008-ൽ മന്ത്രിയായി ആരംഭിച്ച് 10 ദിവസത്തിനുള്ളിൽ അദ്ദേഹം മേഘാലയയ്ക്കുള്ള തന്റെ ആദ്യത്തെ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു.

കോൺറാഡ് കൊംഗ്കൽ സംഗ്മ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2018
  • 2018 മേഘാലയ അസംബ്ലി തിരഞ്ഞെടുപ്പിൽ അദ്ദേഹം ടുര നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുകയും മേഘാലയയുടെ 12-മത് മുഖ്യമന്ത്രിയാകുകയും ചെയ്തു
2016
  • 2016 സെപ്തംബറിൽ അദ്ദേഹം എനർജി സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി.
2016
  • ടുര നിയോജകമണ്ഡലത്തിൽ നിന്നും ഉപ തിരഞ്ഞെടുപ്പിൽ 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും 1.92 ലക്ഷം വോട്ടിന്റെ അതിശയകരമായ ഭൂരിപക്ഷം രേഖപ്പെടുത്തുകയും ചെയ്തു.
2009
  • 2013 വരെ മേഘാലയ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ പ്രതിപക്ഷ നേതാവായി.
2008
  • അദ്ദേഹം സംസ്ഥാന ക്യാബിനറ്റിൽ ഉൾപ്പെടുകയും അദ്ദേഹത്തിന് ധനകാര്യം, ഊർജ്ജം, ടൂറിസം, ജി എ ഡി. ഐ ടി മന്ത്രാലയം എന്നിവയുടെ ചുമതല ലഭിയ്ക്കുകയും ചെയ്തു.
2008
  • സെൽസെല്ല നിയോജകമണ്ഡലത്തിൽ നിന്നും അദ്ദേഹം മേഘാലയ അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ക്ലമന്റ് മരകിനെ പരാജയപ്പെടുത്തി.
2003
  • അദ്ദേഹം 2003-ൽ സെൽസെല്ല നിയോജകമണ്ഡലത്തിൽ നിന്നും തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. അദ്ദേഹൻ ക്ലമന്റ് മരകിനെതിരെ 182 വോട്ടുകൾക്ക് പരാജയപ്പെട്ടു.
1990s
  • കോൺറാഡ് കൊംഗ്കൽ സംഗ്മ നാഷണൽ കോൺഗ്രസ്സ് പാർട്ടിയ്ക്ക് (എൻ സി പി) വേണ്ടി ക്യാമ്പയിൻ മാനേജർ ആയി പ്രവർത്തിച്ചും പിതാവായ പി എ സംഗ്മയെ സഹായിച്ചും തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.

മുന്‍കാല ചരിത്രം

2009 May
  • സംഗ്മ, ഡോക്ടറായ മെഹ്തബ് ചന്ദീയെ വിവാഹം ചെയ്തു

കോൺറാഡ് കൊംഗ്കൽ സംഗ്മ നേട്ടങ്ങൾ

വിദ്യാഭ്യാസ- പരിസ്ഥിതി മേഖലകളുടെ മികവിനായി പ്രവർത്തിക്കുന്ന പി എ സംഗ്മ ഫൗണ്ടേഷന്റെ പ്രസിഡന്റാണ് അദ്ദേഹം. അദ്ദേഹം നിലവിൽ മേഘാലയ ക്രിക്കറ്റ് അസോസിയേഷൻ & സ്പോർട്ട്സ് അക്കാദമിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X