Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡി കെ ശിവകുമാർ

ഡി കെ ശിവകുമാർ
കർണ്ണാടക സംസ്ഥാനത്ത് നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനാണ് ദൊഡ്ഡലഹള്ളി കെമ്പെഗൗഡ ശിവകുമാർ. അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി അംഗമാണ്.
By Rashmi | Tuesday, February 19, 2019, 12:43:01 PM [IST]

ഡി കെ ശിവകുമാർ ജീവചരിത്രം

കർണ്ണാടക സംസ്ഥാനത്ത് നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനാണ് ദൊഡ്ഡലഹള്ളി കെമ്പെഗൗഡ ശിവകുമാർ. അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി അംഗമാണ്. ഡി കെ ശിവകുമാർ നിലവിൽ കർണ്ണാടകത്തിലെ ജലസേചനത്തിന്റെയും ആരോഗ്യ വിദ്യാഭ്യാസത്തിന്റെയും മന്ത്രിയാണ്. 1989 മുതൽ എം എൽ ആയിട്ടുള്ള അദ്ദേഹം പലതവണ മന്ത്രിയായിരുന്നിട്ടുണ്ട്. ഊർജ്ജം, നഗരവികസനം, ആഭ്യന്തരം മുതലായ വകുപ്പുകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. തന്റെ ഊർജ്ജസ്വലതയ്ക്ക് പരക്കെ അറിയപ്പെടുന്ന ഡി കെ ശിവകുമാർ കോൺഗ്രസ്സ് പാർട്ടിയുടെ ഊർജ്ജശ്രോതസ്സാണ്. അദ്ദേഹം കനകപുര നിയോജകമണ്ഡലത്തിൽ നിന്നുള്ള ലെജിസ്ലേറ്റീവ് അസംബ്ലി അംഗമാണ്. മറ്റ് രാഷ്ട്രീയപ്രവർത്തകരെ പോലെ, അദ്ദേഹവും അനധികൃത ഖനനം, ശാന്തിനഗർ ഹൗസിംഗ് സൊസൈറ്റി കുംഭകോണത്തിലെ അവിഹിത ഇടപെടൽ എന്നിവയടക്കമുള്ള അഴിമതിൽ ഉൾപ്പെട്ടിട്ടുണ്ട്.

കൂടുതൽ വായിക്കുക

ഡി കെ ശിവകുമാർ വ്യക്തിജീവിതം

മുഴുവൻ പേര് ഡി കെ ശിവകുമാർ
ജന്മസ്ഥലം ദൊഡ്ഡലഹള്ളി കെമ്പെഗൗഡ
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Post Graduate
തൊഴില്‍ രാഷ്ട്രീയപ്രവർത്തകൻ/ വിദ്യാഭ്യാസവിചക്ഷണൻ & സാമൂഹ്യ പ്രവർത്തകൻ
പിതാവിന്റെ പേര് കെമ്പെഗൗഡ
മാതാവിന്റെ പേര് ഗൗരമ്മ
പങ്കാളിയുടെ പേര് ഉഷ ശിവകുമാർ
പങ്കാളിയുടെ ജോലി വീട്ടമ്മയും വിദ്യാഭ്യാസവിചക്ഷണ
മക്കൾ 1 പുത്രൻ 2 പുത്രി
മതം ഹിന്ദു

ഡി കെ ശിവകുമാർ ആസ്തി

ആസ്തി
N/A
ആസ്തികള്‍
N/A
ബാധ്യത
N/A

ഡി കെ ശിവകുമാർ കൗതുകകരമായ വിവരങ്ങള്‍

ശിവകുമാർ കർണ്ണാടകയിലെ ധനികരായ രാഷ്ട്രീയക്കാരിൽ ഒരാളാണ്. 2018-ൽ തിരഞ്ഞെടുപ്പിനുള്ള അദ്ദേഹത്തിന്റെ നാമനിർദ്ദേശ അപേക്ഷ സമർപ്പിക്കുമ്പോൾ അദ്ദേഹം 2013-ലെ തിരഞ്ഞെടുപ്പിനേക്കാൾ 600 കോടി വർദ്ധനവോടെ 840 കോടിയാണ് തന്റെ മൊത്തം ആസ്തിയായി പ്രഖ്യാപിച്ചത്.
അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് 3 വർഷത്തേയ്ക്ക് കുട്ടികളുണ്ടായില്ല. അതുകൊണ്ട് അവർ ശിവൽദപ്പ ക്ഷേത്രത്തിൽ പോയി കുഞ്ഞിനു വേണ്ടിയുള്ള അനുഗ്രഹത്തിനായി മഹാദേവനോട് പ്രാർത്ഥിച്ചു. അതിനു ശേഷം അവർക്ക് ഒരു ആൺകുഞ്ഞ് പിറക്കുകയും അതിന് ശിവകുമാർ എന്ന് ദൈവത്തിന്റെ നാമമിടുകയും ചെയ്തു.
അദ്ദേഹത്തിന്റെ കോളേജ് ദിനങ്ങ അദ്ദേഹം വിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
പരാജയപ്പെടുത്താനാവത്ത വിധമുള്ള കലാകായികപ്രകടനങ്ങൾക്കൊപ്പം അദ്ദേഹം സജീവ കായികതാരമായി നിലനില്ക്കുകയും ചെറുപ്രായത്തിൽ തന്നെ സ്ക്കൂളിൽ സ്പോർട്ട്സിനെ പ്രതിനിധീകരിക്കുകയും സംഘനേതൃത്വം വികസിപ്പിക്കുകയും ചെയ്തു.

ഡി കെ ശിവകുമാർ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2018: 2018-ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ അദ്ദേഹം കനകപുരയിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ജലസേചനത്തിന്റെയും ആരോഗ്യവിദ്യാഭ്യാസത്തിന്റെയും മന്ത്രിസ്ഥാനം വഹിക്കുകയും ചെയ്തു.
  • 2013: 2013 മുതൽ 2018 വരെ അദ്ദേഹം സതനൂരിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് സിദ്ധരാമയ്യ സർക്കാരിനു കീഴിൽ എനർജ്ജി മന്ത്രാലയത്തിന്റെ ചുമതല ഏല്പ്പിക്കപ്പെട്ടു.
  • 2004: അസംബ്ലി തിരഞ്ഞെടുപ്പിൽ വീണ്ടും അദ്ദേഹം സതനൂരിൽ നിന്നും വിജയിയായി
  • 2002: വീണ്ടും 2002-ൽ അദ്ദേഹത്തെ നഗരവികസന മന്ത്രാലയത്തിന്റെ ചുമതലയേല്പ്പിക്കപ്പെടുകയും കർണ്ണാടക സംസ്ഥാന ടൗൺ പ്ലാനിംഗ് ബോർഡ് ചെയർമാനാകുകയും ചെയ്തു.
  • 1999: രാജ്യ സഭ സീറ്റിലേയ്ക്ക് മത്സരിയ്ക്കുവാൻ എസ് എം കൃഷ്ണയെ ബോധ്യപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച അദ്ദേഹം തന്റെ പൂർണ്ണ പിന്തുണ നല്കുകയും അസംബ്ലി തിരഞ്ഞെടുപ്പിൽ 139-ലധികം സീറ്റുകളോടെ തകർക്കാനാവാത്ത ജേതാവാകുവാൻ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.
  • 1991: അനാരോഗ്യത്തെ തുടർന്ന് ശ്രീ വീരേന്ദ്ര പാട്ടിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറങ്ങിയപ്പോൾ ശ്രീ ബംഗാരപ്പയെ പിൻ ഗാമിയായി തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിക്കുകയും അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു. അന്നേരം അദ്ദേഹത്തെ 1991 മുതൽ 1992 വരെ അദ്ദേഹം മന്ത്രിക്കസേരയിലേയ്ക്ക് (സംസ്ഥാന ജയിൽ, ആഭ്യന്തരസുരക്ഷാ മന്ത്രി) തിരഞ്ഞെടുക്കപ്പെട്ടു.
  • 1989: അദ്ദേഹം ബാംഗ്ലൂർ ഗ്രാമ ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെടുകയും പിന്നീട് കോൺഗ്രസ്സ് പാർട്ടിക്കകത്തെ രാഷ്ട്രീയവൈരികളാൽ ആസൂത്രണം ചെയ്യപ്പെട്ട ഒരു രാഷ്ട്രീയ ഗൂഡാലോചനയാൽ പ്രതിരോധിക്കപ്പെടുകയും 1989-ൽ കോൺഗ്രസ്സ് ടിക്കറ്റ് നിഷേധിക്കപ്പെടുകയും ചെയ്തു.
  • 1987: സതനൂർ അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും 27-മത്തെ വയസ്സിൽ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
  • 1985: ജനതാപാർട്ടിയുടെ രാഷ്ട്രീയ ഭീമനായ ശ്രീ എച്ച് ഡി ദേവഗൗഡയ്ക്കെതിരെ സതനൂർ നിയോജകമണ്ഡലത്തിൽ നിന്നും ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് സ്ഥാനാർത്ഥിയായി അദ്ദേഹത്തെ കോൺഗ്രസ്സ് പാർട്ടി തിരഞ്ഞെടുക്കുകയും ചെറിയ വോട്ടുകൾക്ക് പരാജയപ്പെടുകയും ചെയ്തു.

മുന്‍കാല ചരിത്രം

  • 80-????? ????????: ബംഗളൂരുവിലെ ശ്രീ ജഗദ്ഗുരു രങ്കാചാചാര്യ കോളേജിൽ നിന്നും ആർട്ട്സിൽ ബിരുദവും കർണ്ണാടക സംസ്ഥാന ഓപ്പൺ യൂണിവേഴ്സിറ്റി മൈസൂരിൽ നിന്നും സാമൂഹികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
  • 70-????? ????????: ബംഗളൂരു വിദ്യാവർദ്ധകയിൽ നിന്ന് എസ് എസ് എൽ സിയും ബംഗളൂരുവിലെ ഹൈദരബാദ് കർണ്ണാടക എഡ്യുക്കേഷൻ സൊസൈറ്റിയിൽ നിന്നും പി യു സിയും പൂർത്തിയാക്കി.

ഡി കെ ശിവകുമാർ നേട്ടങ്ങൾ

അദ്ദേഹം തന്റെ വളരെ ചെറുപ്രായത്തിൽ 30-മത്തെ വയസ്സിൽ പരേതനായ ശ്രീ ബംഗാരപ്പയുടെ നേതൃത്വത്തിനുകീഴിലുള്ള സർക്കാരിൽ മന്ത്രിയായി.
സംസ്ഥാന ആഭ്യന്തരമന്ത്രിയായ അദ്ദേഹം ആഭ്യന്തരസുരക്ഷയുടെയും ജെയിലിന്റെയും വകുപ്പുകൾ ഏറ്റെടുത്തുകൊണ്ട് സേവനമനുഷ്ഠിച്ചു.
ക്യാബിനറ്റ് ഉപകമ്മിറ്റി ചെയർമാനെന്ന നിലയിൽ, റാലികളിൽ പങ്കെടുത്തുകൊണ്ടും ഗ്രാമവികസനവും സാമൂഹ്യപ്രവർത്തനങ്ങളും ഏറ്റെടുക്കുന്നതിൽ യുവജനങ്ങളെ ശാക്തീകരിച്ചുകൊണ്ടും രാജീവ് ഗാന്ധി യുവ ശക്തി സംഘടന രൂപീകരിക്കുന്നതിലും ആരംഭിക്കുന്നതിലും അദ്ദേഹം അതിപ്രധാന പങ്ക് വഹിച്ചു.
കെ ആർ മാർക്കറ്റ് മേൽ പാലത്തിന്റെ നിർമ്മാണമടക്കം കർണ്ണാടകയിലെ കീഴ്പാതകളും മേൽ പാലങ്ങളും ആസൂത്രണം ചെയ്യുന്നതിൽ അദ്ദേഹം വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
2013 മുതൽ 2018 വരെ അദ്ദേഹം ദീർഘകാലത്തേയ്ക്ക് കർണ്ണാടകയിലെ എനർജ്ജിമന്ത്രാലയം കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് തുംകൂരിലെ പാവഗാഡയിൽ പണികഴിപ്പിക്കുന്നതിലും ഡി കെ എസ് മുൻ കൈ എടുത്തിട്ടുണ്ട്.
ബെല്ലാരി, ബീഹാർ തിരഞ്ഞെടുപ്പ് പോലെയുള്ള വിവിധ നിർണ്ണായക ഉപതിരഞ്ഞെടുപ്പുകളിൽ വിജയം കൊണ്ടുവരുന്നതിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും കൗശലങ്ങളും വളരെയധികം മൂല്യമുള്ളതാണ്.
പാർട്ടിയെ ഏകോപിപ്പിച്ചതിലൂടെ ഗുജറാത്തിൽ അഹമ്മദ് പട്ടേലിനെ രാജ്യ സഭ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചതിലുള്ള അദ്ദേഹത്തിന്റെ പങ്ക് കോൺഗ്രസ്സിൽ പരക്കെ അഭിനന്ദിക്കപ്പെട്ടു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+