Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡി വി സദാനന്ദ ഗൗഡ

ഡി വി സദാനന്ദ ഗൗഡ
ദേവരഗുണ്ട വെങ്കപ്പ സദാനന്ദ ഗൗഡ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനും കർണ്ണാടകയുടെ മുൻ മുഖ്യമന്ത്രിയുമാണ്. 2011 ആഗസ്റ്റ് 4-ന് ബി എസ് യെഡിയൂരപ്പയുടെ രാജിയെ തുടർന്ന് കർണ്ണാടകയുടെ 26-മത് മുഖ്യമന്ത്രിയായി അദ്ദേഹം.
By Shalini | Tuesday, January 1, 2019, 01:16:42 PM [IST]

ഡി വി സദാനന്ദ ഗൗഡ ജീവചരിത്രം

ദേവരഗുണ്ട വെങ്കപ്പ സദാനന്ദ ഗൗഡ ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനും കർണ്ണാടകയുടെ മുൻ മുഖ്യമന്ത്രിയുമാണ്. 2011 ആഗസ്റ്റ് 4-ന് ബി എസ് യെഡിയൂരപ്പയുടെ രാജിയെ തുടർന്ന് കർണ്ണാടകയുടെ 26-മത് മുഖ്യമന്ത്രിയായി അദ്ദേഹം. നിലവിൽ അദ്ദേഹം ഇന്ത്യൻ സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ മന്ത്രിയാണ്. ഭാരതീയ ജനത പാർട്ടിയിൽ നിന്നുള്ള അദ്ദേഹം കർണ്ണാടക സംസ്ഥാന ബി ജെ പി പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബംഗളൂരു നോർത്ത് നിയോജകമണ്ഡലത്തിൽ നിന്നാണ് 16-മത് ലോകസഭയിലേയ്ക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2016 ജൂലായ് 5 - ലെ ക്യാബിനറ്റ് പുനഃക്രമീകരണത്തിൽ റെയിൽ വേ മന്ത്രാലയത്തിൽ നിന്നും മാറ്റപ്പെട്ട അദ്ദേഹം ലോ & ജസ്റ്റിസ് മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക

ഡി വി സദാനന്ദ ഗൗഡ വ്യക്തിജീവിതം

മുഴുവൻ പേര് ഡി വി സദാനന്ദ ഗൗഡ
ജനനത്തീയതി 01 Jan 1970 (വയസ്സ് 56)
ജന്മസ്ഥലം മണ്ടെകൊലു വില്ലേജ്, സുള്ള്യ താലൂക്ക്, കർണ്ണാടക
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകനും അഭിഭാഷകനും
പിതാവിന്റെ പേര് വെങ്കപ്പ ഗൗഡ
മാതാവിന്റെ പേര് കമല
പങ്കാളിയുടെ പേര് ദട്ടി സദാനന്ദ
പങ്കാളിയുടെ ജോലി വീട്ടമ്മ
മക്കൾ 2 പുത്രൻ
വെബ്സെെറ്റ് http://sadanandagowda.com/

ഡി വി സദാനന്ദ ഗൗഡ ആസ്തി

ആസ്തി
₹6.19 CRORE
ആസ്തികള്‍
₹9.89 CRORE
ബാധ്യത
₹3.7 CRORE

ഡി വി സദാനന്ദ ഗൗഡ കൗതുകകരമായ വിവരങ്ങള്‍

കർണ്ണാടക, ദക്ഷിണ കന്നട ജില്ലയിലെ പ്രസിദ്ധ നാടോടി കലാരൂപമായ “യക്ഷഗാന”ത്തിൽ പങ്കെടുത്തിട്ടുണ്ട്.
കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സംസാരിക്കുന്നതാണ് അദ്ദേഹത്തിന്റെ വിനോദങ്ങൾ.
ഖൊ-ഖൊ, കബ്ബഡി, ബാറ്റ്മിന്റൺ എന്നിവയിൽ മൈസൂർ സർവ്വകലാശാലയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ഡി വി സദാനന്ദ ഗൗഡ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014: 2014 മെയ് 26-ന് സദാനന്ദ ഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ സർക്കാരിൽ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന് റെയിൽ വേ മന്ത്രാലയത്തിന്റെ ചുമതല ഏല്പ്പിക്കപ്പെട്ടു. 2014 ജൂലായ് 8-ന് ദ്ദേഹം തന്റെ കന്നി ബജറ്റ് അവതരിപ്പിച്ചു.
  • 2013: 2013 തിരഞ്ഞെടുപ്പിലെ വൻ പരാജയത്തിനു ശേഷം ബി ജെ പി കർണ്ണാടകയിൽ ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവായി ഡി വി സദാനന്ദ ഗൗഡയെ തിരഞ്ഞെടുത്തു.
  • 2012: 2012 ജൂലായിൽ പാർട്ടിയിലെ പടലപ്പിണക്കങ്ങൾ ഉച്ചസ്ഥായിയിലായപ്പോൾ ജഗദീഷ് ഷെട്ടാറിനു വഴിയൊരുക്കുന്നതിനു വേണ്ടി അദ്ദേഹത്തോട് രാജി വെയ്ക്കുവാൻ ആവശ്യപ്പെട്ടു.
  • 2011: 2011 ആഗസ്റ്റിൽ മുഖ്യമന്ത്രി ബി എസ് യഡിയൂരപ്പ ഖനന ഇടപാടിലെ അഴിമതി ആരോപണങ്ങൾക്ക് വിധേയമായി രാഹി വെയ്ക്കാൻ നിർബന്ധിതമായി. ബി ജെ പി പാർട്ടിയാൽ ഡി വി എസ് ഗൗഡ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും 2011 ഡിസംബറിലെ കർണ്ണാടക ലെജിസ്ലേറ്റീവ് കൗൺസിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
  • 2009: 2009-ൽ അദ്ദേഹം ഉഡുപ്പി ചിക്ക്മഗളൂർ നിയോജകമണ്ഡലത്തിൽ നിന്ന് 15-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 2006: 2006-ൽ അദ്ദേഹം കർണ്ണാടക സംസ്ഥാന ബി ജെ പിയുടെ പ്രസിഡന്റായി നിയമിതനായി. 2008 മെയിൽ ദക്ഷിണേന്ത്യയിൽ ആദ്യ തവണയയിൽ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ ബി ജെ പി വിജയിച്ചപ്പോൾ ഒരു പാർട്ടി പ്രസിഡന്റ് എന്ന നിലയിൽ ആ നിയമനത്തെ അദ്ദേഹം സാധൂകരിച്ചു.
  • 2005: 2005-ൽ അദ്ദേഹം ഇന്ത്യൻ സർക്കാരിനാൽ കോഫി ബോർഡ് ഡയറക്ടറായി നിയമിതനായി.
  • 2004: 2004-ൽ അദ്ദേഹം 14-മത് ലോകസഭ തിരഞ്ഞെടുപ്പിലെ മാംഗ്ലൂർ നിയോജകമണ്ഡല സീറ്റിൽ വിജയിക്കുന്നതിനായി കോൺഗ്രസ്സിന്റെ വീരപ്പ മൊയ്ലിയെ പരാജയപ്പെടുത്തി. പിന്നീട് അദ്ദേഹം സയൻസ് ഏന്റ് ടെക്നോളജി & എന്വയരന്മെന്റ് & ഫോറസ്റ്റ്സിൽ ലോകസഭ കമ്മിറ്റിയിയിൽ സേവനമനുഷ്ഠിച്ചു.
  • 2003: 2003-ൽ അദ്ദേഹം കർണ്ണാടക ലെജിസ്ലേറ്റീവ് അസംബ്ലിയിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പ്രസിഡന്റായി. ഇതിനോടൊപ്പം തന്നെ അദ്ദേഹം ബി ജെ പി നാഷണൽ സെക്രട്ടറിയായി ഒരു വർഷത്തോളം സമാന്തരപ്രവർത്തനം നടത്തി.
  • 2002: 2002-ൽ അദ്ദേഹം കർണ്ണാടക ലെജിസ്ലേറ്റീവ് അസംബ്ലി പൊതു സ്ഥാപന കമ്മിറ്റി അംഗമായിട്ടുണ്ട്.
  • 2001: 2001 - 2002 കാലയളവിൽ അദ്ദേഹം കർണ്ണാടക ലെജിസ്ലേറ്റീവ് അസംബ്ലിയിലെ എനർജി, ഫ്യുവൽ & പവർ കമ്മിറ്റി അംഗമായിരുന്നു.
  • 1999: അസംബ്ലി തിരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസ്സ് നേതാവ് എൻ സുധാകർ ഷെട്ടിയെ പരാജയപ്പെടുത്തി പുട്ടൂർ നിയോജകമണ്ഡലത്തിൽ നിന്ന് എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1999 മുതൽ 2004 വരെ അദേഹം കർണ്ണാടക ലെജിസ്ലേറ്റീവ് അസംബ്ലിയുടെ പ്രതിപക്ഷ ഡെപ്യൂട്ടി നേതാവായി.
  • 1995: 1995 മുതൽ 1996 വരെ അദ്ദേഹം കർണ്ണാടക സർക്കാരിന്റെ സ്ത്രീകൾക്ക് മേലുള്ള അതിക്രമങ്ങളെ തടയുന്നതിലുള്ള കരട് ബിൽ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള സെല്ലിന്റെ അംഗമായി.
  • 1994: 1994 മുതൽ അദ്ദേഹം കർണ്ണാടക ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയുടെ വിനയ കുമാറിനെ പരാജയപ്പെടുത്തി
  • 1983: 1988-ൽ അദ്ദേഹം കർണ്ണാടകയിലെ ബി ജെ പി യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
  • 1976: അദ്ദേഹം ജൻ സംഘിൽ ചേരുകയും വിവിധ പ്രചാരണപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. അദ്ദേഹം പാർട്ടിയുടെ സുള്യ അസംബ്ലി വിഭാഗത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അദ്ദേഹം ബി ജെ പിയുടെ അംഗമായി. അടുത്തുതന്നെ അദ്ദേഹം ദക്ഷിണ കന്നട ബി ജെ പി യുവ മോർച്ച പ്രസിഡന്റ് ആവുകയും പിന്നീട് ദക്ഷിണ കന്നട ബി ജെ പി വൈസ് പ്രസിഡന്റ് ആകുകയും ചെയ്തു.

മുന്‍കാല ചരിത്രം

  • 1976: 1976-ൽ അദ്ദേഹം സുള്യയിലും പുട്ടൂരും നിയമപരിശീലനം ആരംഭിച്ചു. അദ്ദേഹം ഉത്തര കന്നടയിലെ സിർസിയിൽ ഒരു ചെറിയ കാലയളവിലേയ്ക്ക് പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു എങ്കിലും തന്റെ രാഷ്ട്രീയ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതിനായി അദ്ദേഹം ജോലി രാജി വെയ്ക്കുകയും ചെയ്തു.
  • 1953: കേരള അതിർത്തിയോട് വളരെ അടുത്ത് കിടക്കുന്ന ഒരു ഗ്രാമത്തിൽ അദ്ദേഹം ജനിച്ചു.
  • 70-: പുട്ടൂർ സെന്റ് ഫിലോമിന കോളേജിൽ നിന്നും ഗൗഡ സയൻസിൽ ബിരുദമെടുക്കുകയും പിന്നീട് നിയമത്തിൽ ബിരുദം നേടുന്നതിനായി ഉഡുപ്പി വൈകുണ്ട ബാലിഗ നിയമ കോളേജിൽ പോയി. ഈ കാലയളവിൽ അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമാകുകയും ലോ കോളേജിലെ വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അതേ സമയം തന്നെ, അദ്ദേഹം എ ബി വി പി യുടെ ജില്ലാ ജനറൽ സെക്രട്ടറിയായി

ഡി വി സദാനന്ദ ഗൗഡ നേട്ടങ്ങൾ

എസ് സി ഡി സി സി ബാങ്ക്, മൈസൂരിന്റെ വൈസ് പ്രസിഡന്റ്.
മാംഗ്ലൂരിലെ എസ് സി ഡി സി സി ബാങ്ക് വൈസ് പ്രസിഡന്റ്
മാംഗ്ലൂരിലെ എസ് കെ എ സി എം സൊസൈറ്റി ഡയറക്ടർ.
മാംഗ്ലൂരിലെ കാമ്പ്കൊ ഡയറക്ടർ (1991-94)
സുള്ള്യ മണ്ടെകൊലുവിലെ മണ്ടെകൊലു എസ് സി സൊസൈറ്റിയുടെ പ്രസിഡന്റ്.
സംസ്ഥാന പി എൽ ഡി ബാങ്ക് സ്റ്റാഫ് സെലക്ഷൻ കമ്മിറ്റി അംഗം(1989-90)
പുട്ടൂർ വിഭാഗത്തിലെ ഭാരതീയ മസ്ദൂർ സംഘിന്റെ ജനറൽ സെക്രട്ടറിയായും സുള്ള്യ താലൂക്ക് ഓട്ടോ റിക്ഷ ഡ്രൈവേഴ്സ് & ഓണേഴ്സ് യൂണിയൻ പ്രസിഡന്റും ആയിരുന്ന് തൊഴിൽ പ്രസ്ഥാനങ്ങൾക്ക് വേണ്ടി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+