Get Updates
Get notified of breaking news, exclusive insights, and must-see stories!

ദയാനിഥി മാരൻ

ദയാനിഥി മാരൻ
ദയാനിധി മാരൻ തമിഴ് നാടിന്റെ ആഘോഷിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വവും നേതാവുമാണ്. അദ്ദേഹം ദ്രാവിഡ മുന്നേട്ര കഴകം പാർട്ടിയുടെ പ്രമുഖ അംഗങ്ങളിൽ ഒരാളാണ്.
By Ajay M V | Tuesday, January 1, 2019, 01:39:53 PM [IST]

ദയാനിഥി മാരൻ ജീവചരിത്രം

ദയാനിധി മാരൻ തമിഴ് നാടിന്റെ ആഘോഷിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വവും നേതാവുമാണ്. അദ്ദേഹം ദ്രാവിഡ മുന്നേട്ര കഴകം പാർട്ടിയുടെ പ്രമുഖ അംഗങ്ങളിൽ ഒരാളാണ്. ദയാനിധി മാരൻ, എം പി അഥവാ പാർലമെന്റ് അംഗമായി തമിഴ് നാടിൽ നിന്നും രണ്ട് തവണ തിരഞ്ഞെടുക്കപ്പെടുകയും പാർലമെന്റിൽ ദ്രാവിഡ മുന്നേട്ര കഴകം അഥവാ ഡി എം കെ യെ പാർലമെന്റിൽ പ്രതിനിധീകരിക്കുകയും ചെയ്തു. തിരു ദയാനിധി മാരൻ 2009-ലെ പാർലമെന്ററി തിരഞ്ഞെടുപ്പ് വിജയിച്ച് 15-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ സെൻട്രൽ ലോക സഭ നിയോജകമണ്ഡലത്തിൽ നിന്നും തിരു ദയാനിധി മാരൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം മുൻ യൂണിയൻ മന്ത്രി മുരസൊലി മാരന്റെ മകനും തമിഴ്നാടിന്റെ മുൻ മുഖ്യമന്ത്രിയും ഡി എം കെ പ്രസിഡന്റുമായ എം കരുണാനിധിയുടെ അനന്തരവനുമാണ്. അദ്ദേഹം ഇന്ത്യൻ മഹാകോടീശ്വരനും സൺ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കലാനിധി മാരന്റെ ഇളയ സഹോദരനാണ്.

കൂടുതൽ വായിക്കുക

ദയാനിഥി മാരൻ വ്യക്തിജീവിതം

മുഴുവൻ പേര് ദയാനിഥി മാരൻ
ജനനത്തീയതി 05 Dec 1966 (വയസ്സ് 59)
ജന്മസ്ഥലം ചെന്നൈ, തമിഴ് നാട്
പാര്‍ട്ടിയുടെ പേര്‌ Dravida Munetra Kazhagam
വിദ്യാഭ്യാസം Graduate
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ, ബിസിനസ്സുകാരൻ
പിതാവിന്റെ പേര് മുരസൊലി മാരൻ
മാതാവിന്റെ പേര് മല്ലിക മാരൻ
പങ്കാളിയുടെ പേര് പ്രിയ ദയാനിധി മാരൻ
പങ്കാളിയുടെ ജോലി കമ്പനി എക്സിക്യൂട്ടീവ്
മക്കൾ 1 പുത്രൻ 1 പുത്രി
വെബ്സെെറ്റ് NIL

ദയാനിഥി മാരൻ ആസ്തി

ആസ്തി
₹10.94 CRORE
ആസ്തികള്‍
₹10.94 CRORE
ബാധ്യത
N/A

ദയാനിഥി മാരൻ കൗതുകകരമായ വിവരങ്ങള്‍

അദ്ദേഹം ഹാർവാർഡ് ബിസിനസ് സ്കൂളിൽ (യു എസ് എ) നിന്നും “ഓണർ/പ്രസിഡന്റ് മാനേജ്മെന്റ് പ്രോഗ്രാം” (ഒ പി എം) ചെയ്തിട്ടുണ്ട്. ദയാനിധി മാരൻ കറന്റ് അഫയേഴ്സ്, രാഷ്ട്രീയ മീമാംസ, സാമൂഹിക ശാസ്ത്രം, കോമേഴ്സ്, സാമ്പത്തികം, ആഗോള വാണിജ്യം, വിവര സാങ്കേതികത്വം എന്നീ മേഖലകളിലുള്ള പുസ്തകങ്ങളും പത്രലേഖനങ്ങളും വായിക്കുവാൻ ഇഴ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ പരിഷ്കൃത രൂപത്തിലും ഡിസൈനർ വസ്ത്രങ്ങളിലും അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹം ഏറ്റവും പ്രായം കുറഞ്ഞ ക്യാബിനറ്റ് അംഗമായിരുന്നു.

ദയാനിഥി മാരൻ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014: ചെന്നൈ സെൻട്രൽ നിയോജകമണ്ഡലത്തിൽ നിന്നും അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചു എങ്കിലും എ ഡി എം കെ സ്ഥാനാർത്ഥി എസ് ആർ വിജയകുമാറിനോട് പരാജയപ്പെട്ടു.
  • 2009: തമിഴ് നാട്ടിലെ സെൻട്രൽ ചെന്നൈ നിയോജകമണ്ഡലത്തിൽ നിന്ന് ഡി എം കെ പാർട്ടി സ്ഥാനാർത്ഥിയായി അദ്ദേഹം ലോകസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 2007: അദ്ദേഹത്തിന്റെ മന്ത്രാലയം 2004 മെയിലെ 75 ദശലക്ഷത്തിനെതിരെ 2007 ഡിസംബർ മുതൽ 2010 ഡിസംബർ വരെ 250 ദശലക്ഷം കണക്ഷനുകളുടെ ലക്ഷ്യം നിശ്ചയിക്കുകയും നേടുകയും ചെയ്തു. കൂടാതെ, ദിനകരൻ ആക്രമണ കേസ് മൂലമുണ്ടായ കുടുംബ കുടിപ്പകയെ തുടർന്ന് അദ്ദേഹം ആ സ്ഥാനം രാജി വെയ്ക്കുകയും ചെയ്തു.
  • 2004: സെൻട്രൽ ചെന്നൈ നിയോജകമണ്ഡലത്തിൽ നിന്നും 14-മത് ലോകസഭയിലേയ്ക്ക് ദ്രാവിഡ മുന്നേട്ര കഴകം (ഡി എം കെ) പാർട്ടി സ്ഥാനാർത്ഥിയായി 2005 ഏപ്രിൽ-മേയിൽ തമിഴ് നാട് സംസ്ഥാനത്ത് നടന്ന പാർലമെന്ററി തിരഞ്ഞെടുപ്പിൽ ചെന്നൈയിൽ നിന്നും മത്സരിച്ചു. 2004 തിരഞ്ഞെടുപ്പ് കാലയളവിൽ, അദ്ദേഹത്തിന്റെ വിജയനിരക്ക് 134,000 വോട്ടുകളായിരുന്നു. കൂടാതെ മൊത്തം ചെയ്യപ്പെട്ട വോട്ടുകളുടെ 62% ഉം അദ്ദേഹം നേടി.
  • 2003: തന്റെ പിതാവായ മുരസൊലി മാരന്റെ മരണശേഷം ദയാനിധി മാരൻ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചു.
  • : 2004 മെയ് 26-ന് അദ്ദേഹം കമ്മ്യൂണിക്കേഷൻസ് & ഇൻഫൊർമേഷൻ ടെക്നോളജി യൂണിയൻ മന്ത്രിയായി നിയമിക്കപ്പെട്ടു.

മുന്‍കാല ചരിത്രം

  • 80-????? ????????: അദ്ദേഹം ചെന്നൈയിലെ എഗ്മോറിലുള്ള ഡോൺ ബോസ്ക്കോ സ്ക്കൂളിൽ നിന്നും സ്ക്കൂൾ വിദ്യാഭ്യാസം നടത്തി. തമിഴ് നാട്ടിൽ നിന്നും പ്രാരംഭ വിദ്യാഭാസം നേടിയ അദ്ദേഹം ചെന്നൈയിലെ ലൊയോള കോളേജിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കി. കൂടാതെ അദ്ദേഹം ഹാർവാർഡ് ബിസിനസ് സ്ക്കൂളിൽ (യു എ എസ്) നിന്നും “ഓണർ/പ്രസിഡന്റ് മാനേജ്മെന്റ് പ്രോഗ്രാം” -ൽ പങ്കെടുത്തിട്ടുമുണ്ട്.

ദയാനിഥി മാരൻ നേട്ടങ്ങൾ

മൊബൈൽ ആശയനിനിമയത്തിലെ നേട്ടങ്ങൾക്കുള്ള ജി എസ് എം എ ഇന്ത്യൻ സർക്കാരിനെ ആദരിച്ചു (2007 ഫെബ്രുവരി 13); എം എ എ എ ആർ മഹാരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജി (എം ഐ ടി) സ്ക്കൂൾ ഓഫ് മാനേജ്മെന്റ്, പൂനെ അദ്ദേഹത്തിന് പാർലമെന്റ് നടപടികൾക്കും ജനാധിപത്യത്തിന്റെ പ്രചാരത്തിനും മികച്ച യുവ വക്താവിനുള്ള ഭാരത് അസ്മിത ജന പ്രതിനിധി ശ്രേഷ്ഠ അവാർഡ് 2005 ഫെബ്രുവരി 3-ന് നല്കി; സ്വിറ്റ്സർലാന്റിലെ ആദ്യ ഉന്നതതല സമ്മേളനത്തിൽ വെച്ച് (2005 ജൂൺ 24) യുവ ആഗോള നേതാവിനുള്ള അവാർഡ് സ്വീകരിച്ചു; 2005 ആഗസ്റ്റ് 25-ന് ഇന്ത്യ ടുഡേ ഗ്രൂപ്പിനാൻ രാഷ്ട്രീയ മേഖലയിലെ സിഗരം - 15 അച്ചീവർ അവാർഡ് നല്കപ്പെട്ടു.
തമിഴ് വാരികയായ കുങ്കുമത്തിൽ ധാരാളം മുഖപ്രസംഗങ്ങൾ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്; അച്ചടി മാധ്യമത്തിലും വിവരസാങ്കേതികത്വത്തിലും കഴിഞ്ഞ 13 വർഷങ്ങൾ അദ്ദേഹം സഹകരിച്ചിട്ടുണ്ട്; ഐ ടി & ടെലിക്കമ്മ്യൂണിക്കേഷൻ മന്ത്രിയായിട്ടുള്ള അദ്ദേഹത്തിന്റെ ഭരണകാലത്ത് മൊബൈലുകളുടെയും ലാന്റ് ലൈനുകളുടെയും നിരക്ക് ഗണ്യമായി കുറയുകയും തൽ ഫലമായി വരിക്കാരുടെ വളർച്ചയെ അത് സ്വാധീനിക്കുകയും ചെയ്തു; അദ്ദേഹത്തിന്റെ മന്ത്രാലയം ഇന്ത്യയിലൊട്ടാകെ ഒരു മിനുട്ടിന് ഒരു രൂപ നിരക്ക് സാധ്യമാക്കുന്ന “ഒരു രൂപ ഒരു ഇന്ത്യ” എന്ന പദ്ധതി രാജ്യത്താകമാനം ആവിഷ്ക്കരിച്ചു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+