ഹോം
 » 
ദിലീപ് ഘോഷ്

ദിലീപ് ഘോഷ്

ദിലീപ് ഘോഷ്

നിലവിൽ ബി ജെ പി യുടെ പശ്ചിമ ബംഗാൾ യൂണിറ്റിന്റെ പ്രസിഡന്റായ ദിലീപ് ഘോഷ് ഒരു സജീവ രാഷ്ട്രീയപ്രവർത്തകനാണ്. ദിലീപ് ഘോഷ് ഭാരതീയ ജനത പാർട്ടിയുടെ ഒരു അംഗമാണ്.

ദിലീപ് ഘോഷ് ജീവചരിത്രം

നിലവിൽ ബി ജെ പി യുടെ പശ്ചിമ ബംഗാൾ യൂണിറ്റിന്റെ പ്രസിഡന്റായ ദിലീപ് ഘോഷ് ഒരു സജീവ രാഷ്ട്രീയപ്രവർത്തകനാണ്. ദിലീപ് ഘോഷ് ഭാരതീയ ജനത പാർട്ടിയുടെ ഒരു അംഗമാണ്. ദിലീപ് ഘോഷ് പശ്ചിമ ബംഗാളിലാണ് ജനിച്ചതും വളർന്നതും. അദ്ദേഹം 1964 ആഗസ്റ്റ് ഒന്നിന് പരേതനായ ബോലാനാത് ഘോഷിന്റെ മകനായി ജനിച്ചു. അദ്ദേഹത്തിന് മൂന്ന് സഹോദരങ്ങളുണ്ട്. തന്റെ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ദിലീപ് ഘോഷ് ഒരു പ്രചാരകനായി ആർ എസ് എസിൽ -രാഷ്ട്രീയ സ്വയം സേവക്- ചേർന്നു. അദ്ദേഹം ബി ജെ പി യുടെ ബംഗാൾ ഘടകം പ്രസിഡന്റ് കൂടിയാണ്.

കൂടുതൽ വായിക്കുക
By Keshav Karna Updated: Monday, February 8, 2021, 12:53:46 PM [IST]

ദിലീപ് ഘോഷ് വ്യക്തിജീവിതം

മുഴുവൻ പേര് ദിലീപ് ഘോഷ്
ജനനത്തീയതി 01 Aug 1964 (വയസ്സ് 59)
ജന്മസ്ഥലം പശ്ചിം മേദിനിപൂർ ജില്ല
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ അഭിഭാഷകൻ
പിതാവിന്റെ പേര് ഭോലാനാഥ് ഘോഷ്
മാതാവിന്റെ പേര് പുഷ്പലത ഘോഷ്
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

ദിലീപ് ഘോഷ് ആസ്തി

ആസ്തി: ₹45.36 LAKHS
ആസ്തികള്‍:₹45.36 LAKHS
ബാധ്യത: N/A

ദിലീപ് ഘോഷ് കൗതുകകരമായ വിവരങ്ങള്‍

രംസാദയും - അതായത് ഭഗവാൻ രാമന്റെ ഒരു അവതാരവും അരാംസാദയും - അതായത് ഒരു അവിഹിത ജന്മവും - തമ്മിലുള്ള യുദ്ധമാണ് രാമ നവമി ആഘോഷങ്ങൾ എന്ന് പ്രസ്താവിച്ചപ്പോൾ ദിലീപ് ഘോഷ് ഈയടുത്ത് വാർത്തകളിൽ നിറഞ്ഞു. ആ വാർത്ത വളരെയധികം വിമർശനാത്മകമാകുകയും മറ്റ് രാഷ്ട്രീയപ്രവർത്തകരും രാഷ്ട്രീയപാർട്ടികളും അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ അഭിപ്രായപ്പെടുകയും ചെയ്തു.
2017-ൽ, ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സുബ്രത ബക്ഷി പോലീസിനോട് ദിലീപ് ഘോഷിന്റെ മേൽ ഒരു ശ്രദ്ധയുണ്ടായിരിക്കണമെന്ന് ആവശ്യപ്പെട്ടു. ഖാരഗ്പൂർ ടൗണിലെ രണ്ട് എ ഐ ടി പ്രവർത്തകരുടെ കൊലപാതകത്തിൽ തനിയ്ക്കും പങ്കെടുക്കാൻ സാധിച്ചേക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതിനെ തുടർന്നായിരുന്നു അത്.

ദിലീപ് ഘോഷ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2017
  • പശ്ചിമ ബംഗാൾ ഘടകത്തിനായി ബി ജെ പിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
2016
  • 2016-ലെ പശ്ചിമ ബംഗാൾ അസംബ്ലി തിരഞ്ഞെടുപ്പിൽ, ദിലീപ് ഘോഷ് തന്റെ ഏറ്റവുമടുത്ത എതിരാളിയായ ഗ്യാൻ സിംഗ് സോഹൻപാലിനെ(കോൺഗ്രസ്സ്) പരാജയപ്പെടുത്തിക്കൊണ്ട് പശ്ചിം മേദിനിപ്പൂർ ജില്ലയിലെ ഖാരഗ്പൂർ സദർ നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ചു. 1982 മുതൽ 2011 വരെ തുടർച്ചയായി ഏഴ് തവണ ഖാരഗ്പൂർ സദർ അസംബി സീറ്റിൽ വിജയിച്ച കോൺഗ്രസ്സിന്റെ ഗ്യാൻ സിംഗ് സോഹൻപാലിന്റെ വസ്തുത പരിഗണിക്കുകയാണെങ്കിൽ, രാഷ്ട്രീയത്തിലെ പുതുമുഖമായ ദിലീപ് ഘോഷിന്റെ വിജയം ചരിത്രപരമായ ഒന്നാണ്
2015
  • ബി ജെ പിയുടെ പശ്ചിമ ബംഗാൾ സംസ്ഥാന പ്രസിഡന്റായി നിയമിക്കപ്പെട്ടു
2014
  • ബി ജെ പിയിൽ ചേരുകയും പശ്ചിമബംഗാൾ സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതനാകുകയും ചെയ്തു.

മുന്‍കാല ചരിത്രം

Early 80s
  • ദിലീപ് ഘോഷ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നതിനു മുൻപ് ആർ എസ് എസ് സന്നദ്ധസേവകനായും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഇൻ ചാർജ്ജ് ആയും പ്രവർത്തിച്ചിട്ടുണ്ട്. ദിലീപ് ഘോഷ് മുൻ ആർ എസ് എസ് മേധാവി കെ എസ് സുദർശന്റെ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X