Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിനേഷ് ഗുണ്ടു റാവു

ദിനേഷ് ഗുണ്ടു റാവു
ദിനേഷ് ഗുണ്ടു റാവു കർണ്ണാടക പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ (കെ പി സി സി) ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്. അദ്ദേഹം ഗാന്ധി നഗർ നിയോജകമണ്ഡലത്തിൽ നിന്നും എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു.
By Moumi Majumdar | Tuesday, February 19, 2019, 12:43:01 PM [IST]

ദിനേഷ് ഗുണ്ടു റാവു ജീവചരിത്രം

ദിനേഷ് ഗുണ്ടു റാവു കർണ്ണാടക പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ (കെ പി സി സി) ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്. അദ്ദേഹം ഗാന്ധി നഗർ നിയോജകമണ്ഡലത്തിൽ നിന്നും എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു. കർണ്ണാടകയുടെ പ്രസിദ്ധനായ മുൻ മുഖ്യമന്ത്രിയായിരുന്ന പരേതനായ ശ്രീ ആർ.ഗുണ്ടുറാവു വിന്റെയും ശ്രീമതി വരലക്ഷ്മി ഗുണ്ടു റാവുവിന്റെയും രണ്ടാമത്തെ പുത്രനാണ് ദിനേശ് ഗുണ്ടുറാവു. അദ്ദേഹം മംഗളൂരുവിലെ ബിഷപ്പ് കോട്ടൻ ബോയ്സ് സ്ക്കൂളിൽ സ്കൂൾ വിദ്യാഭ്യാസം നടത്തി. 1992-ൽ ബി എം എസ് കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ നിന്നും ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻസിൽ ബി ഇ ബിരുദവും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം 1993-ൽ ആരംഭിച്ചു. മുൻപ് അദ്ദേഹം ആറ് വർഷത്തോളം കോൺഗ്രസ്സ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

കൂടുതൽ വായിക്കുക

ദിനേഷ് ഗുണ്ടു റാവു വ്യക്തിജീവിതം

മുഴുവൻ പേര് ദിനേഷ് ഗുണ്ടു റാവു
ജനനത്തീയതി 09 Oct 1969 (വയസ്സ് 56)
ജന്മസ്ഥലം കുശാൽ നഗർ, കൂർഗ്
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ എം എൽ എ
പിതാവിന്റെ പേര് ആർ ഗുണ്ടുറാവു
മാതാവിന്റെ പേര് വരലക്ഷ്മി ഗുണ്ടു റാവു
പങ്കാളിയുടെ പേര് തബസ്സം റാവു
പങ്കാളിയുടെ ജോലി വീട്ടമ്മ
മക്കൾ 2 പുത്രി
മതം ഹിന്ദു

ദിനേഷ് ഗുണ്ടു റാവു ആസ്തി

ആസ്തി
₹41.75 CRORE
ആസ്തികള്‍
₹48.07 CRORE
ബാധ്യത
₹6.32 CRORE

ദിനേഷ് ഗുണ്ടു റാവു കൗതുകകരമായ വിവരങ്ങള്‍

ബിരുദത്തിനു ശേഷം മറ്റ് ചിലർക്കൊപ്പം അദ്ദേഹം കമ്പ്യൂട്ടർ പരിശീലനകേന്ദ്രം നടത്തി. ദിനേഷ് ഗുണ്ടു റാവു വിവാഹം ചെയ്തത് ഒരു മുസ്ലിം വനിതയെയാണ്.

ദിനേഷ് ഗുണ്ടു റാവു രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2018: 2018 ജൂലായ് 11-ന് അദ്ദേഹം ഡോ.ജി പരമേശ്വരയ്ക്ക് പകരം കർണ്ണാടക പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി നിയമിതനായി.
  • 2018: അദ്ദേഹം ഗാന്ധിനഗർ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ചു. അദ്ദേഹം എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഒരേ നിയോജകമണ്ഡലത്തിൽ നിന്നും അദ്ദേഹം ഈ സീറ്റിൽ നിന്നും അഞ്ചാം തവണയാണ് വിജയിച്ചത്.
  • 2013: ദിനേഷ് ഗുണ്ടു റാവു ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2007: അദ്ദേഹം ഗാന്ധിനഗർ നിയോജകമണ്ഡലത്തിൽ നിന്നും എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു.
  • 2004: ദിനേഷ് ഗുണ്ടു റാവു ഗാന്ധിനഗർ നിയോജകമണ്ഡലത്തിൽ നിന്നും ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് മത്സരിച്ചു. അദ്ദേഹം 40797 വോട്ടുകൾക്ക് വിജയിച്ചു.
  • 1999: ദിനേഷ് ഗുണ്ടു റാവു ഗാന്ധിനഗർ നിയോജകമണ്ഡലത്തിൽ നിന്നും ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് മത്സരിച്ചു. അദ്ദേഹം ഗാന്ധിനഗർ നിയോജകമണ്ഡലത്തിന്റെ എം എൽ എ ആവുകയും ചെയ്തു.
  • 1998: കർണ്ണാടക പ്രദേശ് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു
  • 1996: അദ്ദേഹം കർണ്ണാടക പ്രദേശ് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി നിയമിതനായി
  • 1993: ദിനേഷ് ഗുണ്ടു റാവു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു.

ദിനേഷ് ഗുണ്ടു റാവു നേട്ടങ്ങൾ

ദിനേഷ് ഗുണ്ടു റാവു കർണ്ണാടക പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+