Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവ്യ സ്പന്ദന (രമ്യ)

ദിവ്യ സ്പന്ദന (രമ്യ)
ബംഗളൂരുവിൽ ജനിച്ച ദിവ്യ സ്പന്ദന, രമ്യ എന്ന പ്രസിദ്ധ കന്നട നടിയും രാഷ്ട്രീയ പ്രവർത്തകയുമാണ്. അവർ ഊട്ടിയിലും ചെന്നൈയിലുമായി തന്റെ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
By Zainab Ashraf | Tuesday, January 1, 2019, 01:14:16 PM [IST]

ദിവ്യ സ്പന്ദന (രമ്യ) ജീവചരിത്രം

ബംഗളൂരുവിൽ ജനിച്ച ദിവ്യ സ്പന്ദന, രമ്യ എന്ന പ്രസിദ്ധ കന്നട നടിയും രാഷ്ട്രീയ പ്രവർത്തകയുമാണ്. അവർ ഊട്ടിയിലും ചെന്നൈയിലുമായി തന്റെ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 2003-ൽ ‘അഭി’ എന്ന സിനിമയിൽ പുനീത് രാജ്കുമാറിനൊപ്പം അഭിനയിച്ച് അവർ തന്റെ സിനിമവ്യവസായത്തിലേയ്ക്കുള്ള അരങ്ങേറ്റം നടത്തി. അവർ ഏതാനും തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കന്നട വ്യവസായത്തിലെ എല്ലാ അതികായന്മാരൊടൊപ്പവും അഭിനയിച്ച് താമസിയാതെ തന്നെ അവർ കന്നടയിലെ ഉയർന്ന നടികളുടെ നിരയിലെത്തി. 2012-ൽ നാഷണൽ കോൺഗ്രസ്സ് യുവ സംഘത്തിൽ ചേരുകയും 2013-ലെ മാണ്ഡ്യ ഉപ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ആദ്യ ശ്രമത്തിൽ തന്നെ വിജയത്തിന്റെ രുചി അറിഞ്ഞ് പാർലമെന്റ് അംഗമായി തീരുകയും ചെയ്തു. 2014-ലെ പൊതു പാർലമെന്റ് തിരഞ്ഞെടുപ്പിൽ വളരെ ചെറിയ വോട്ടിന് അവർ പരാജയപ്പെട്ടു. 2017-ൽ അവർ കോൺഗ്രസ് സാമൂഹിക മാധ്യം സംഘവും ഡിജിറ്റൽ സംഘവും ഏറ്റെടുത്തു.

കൂടുതൽ വായിക്കുക

ദിവ്യ സ്പന്ദന (രമ്യ) വ്യക്തിജീവിതം

മുഴുവൻ പേര് ദിവ്യ സ്പന്ദന (രമ്യ)
ജനനത്തീയതി 29 Nov 1982 (വയസ്സ് 43)
ജന്മസ്ഥലം ബംഗളൂരു
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം 12th Pass
തൊഴില്‍ നടി, രാഷ്ട്രീയപ്രവർത്തക
പിതാവിന്റെ പേര് ആർ ടി നാരായൺ
മാതാവിന്റെ പേര് രഞ്ജിത
പങ്കാളിയുടെ പേര് NIL
മതം ഹിന്ദു
വെബ്സെെറ്റ് NA

ദിവ്യ സ്പന്ദന (രമ്യ) ആസ്തി

ആസ്തി
₹2.25 CRORE
ആസ്തികള്‍
₹2.8 CRORE
ബാധ്യത
₹55.31 LAKHS

ദിവ്യ സ്പന്ദന (രമ്യ) കൗതുകകരമായ വിവരങ്ങള്‍

തന്റെ അരങ്ങേറ്റ ചിത്രമായ ‘അഭി’ എന്ന സിനിമയിൽ രമ്യ എന്ന ചലച്ചിത്ര നാമം ആചാര്യനായ കന്നട നിർമ്മാതാവ് ശ്രീമതി പർവ്വതമ്മ രാജ്കുമാർ ആണ് അവർക്ക് നല്കിയത്.

ദിവ്യ സ്പന്ദന (രമ്യ) രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2017 May: നാഷണൽ കോൺഗ്രസ്സ് പാർട്ടി ഡിജിറ്റൽ സംഘത്തിന്റെ തലവനായി.
  • 2014: മാണ്ഡ്യ ലോകസഭ നിയോജകമണ്ഡലത്തിൽ നിന്നും 2014 പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെറിയ വോട്ടിന് പരാജയപ്പെടുകയും ചെയ്തു.
  • 2013: മാണ്ഡ്യ നിയോജകമണ്ഡലത്തിൽ നിന്നും ഉപ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 2012: ദിവ്യ സ്പന്ദന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് യുവ സംഘത്തിൽ ചേർന്നു.

മുന്‍കാല ചരിത്രം

  • 2006: ‘തനനം തനനം’ എന്ന സിനിമയ്ക്ക് രമ്യ ആദ്യത്തെ ഫിലിം ഫെയർ അവാർഡ് നേടി.
  • 2004: സിംബുവിന്റെ കൂടെ ‘കുത്ത്’ എന്ന സിനിമയിലൂടെ തമിഴ് സിനിമാ വ്യവസായത്തിൽ അരങ്ങേറ്റം നടത്തി.
  • 2003: പുനീത് രാജ്കുമാറിനൊപ്പം ‘അഭി’ എന്ന സിനിമയിലൂടെ കന്നട സിനിമാ വ്യവസായത്തിൽ അരങ്ങേറ്റം കുറിച്ചു

ദിവ്യ സ്പന്ദന (രമ്യ) നേട്ടങ്ങൾ

രണ്ട് ഫിലിം ഫെയർ അവാർഡുകൾ, കർണാടക സംസ്ഥാന സിനിമാ അവാർഡ് എന്നിവയാൽ ആദരിക്കപ്പെട്ടിട്ടുണ്ട്.
കോൺഗ്രസ് ഡിജിറ്റൽ സംഘവും സാമൂഹിക മാധ്യമ സംഘവും അവരുടെ നിയന്ത്രണത്തിൽ ഊർജ്ജിതമായി.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+