• search
 • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
ഡോ. ജി പരമേശ്വര

ഡോ. ജി പരമേശ്വര

ജീവചരിത്രം

കർണാടകയിലെ 8-മത്തെയും ഇപ്പോഴത്തെയും ഉപ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന രാഷ്ട്രീയപ്രവർത്തകനാണ് ഡോ.ജി പരമേശ്വര. അദ്ദേഹം 1993 മുതൽ കർണ്ണാടക സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ അദ്ദേഹം കർണ്ണാടകയിലെ കൊരട്ടഗെരെ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. കർണ്ണാടക കോൺഗ്രസ്സിലെ അറിയപ്പെടുന്ന ദളിത് മുഖമായ അദ്ദേഹം നാല് തവണ അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1989,1999, 2004 എന്നീ വർഷങ്ങളിൽ മധുഗിരിയെയും അതിർത്തിനിയന്ത്രണത്തിനു ശേഷം 2008-ൽ കൊട്ടഗരെയും പ്രതിനിധാനം ചെയ്തു. അദ്ദേഹം ദളിതർ, പ്രധാന സമുദായങ്ങൾ, പിന്നോക്കജാതികൾ, ന്യൂനപക്ഷങ്ങൾ എന്നിവയിലാകമാനം അദ്ദേഹം വിപുലമായ അണികളെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. തുടർച്ചയായ രണ്ട് തവണ അദ്ദേഹം കർണ്ണാടക കോൺഗ്രസ്സ് കമ്മിറ്റിയുടെ ഏറ്റവും ദീർഘകാലം സേവനമനുഷ്ഠിച്ച പ്രസിഡന്റുമാണ്.

വ്യക്തിജീവിതം

മുഴുവൻ പേര് ഡോ. ജി പരമേശ്വര
ജനനത്തീയതി 06 Aug 1951 (വയസ്സ് 67)
ജന്മസ്ഥലം ഗൊല്ലഹള്ളി, തുംകൂർ
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Doctorate
തൊഴില്‍ എൽ ഐ സി ഏജന്റ്, കാർഷിക ഉപദേശകൻ
പിതാവിന്റെ പേര് എച്ച് എം ഗംഗാധരയ്യ
മാതാവിന്റെ പേര് ഗംഗമാലമ്മ സി
പങ്കാളിയുടെ പേര് കന്നിക പരമേശ്വരി
പങ്കാളിയുടെ ജോലി കലാകാരി
പെണ്‍കുട്ടികള്‍ എത്ര 1

സന്പർക്കം

സ്ഥിര വിലാസം Siddarth Nagar, Tumkur Taluk, Tumkur Dist.
നിലവിലെ വിലാസം Siddarth Nagar, Tumkur Taluk, Tumkur Dist.
ബന്ധപ്പെടേണ്ട നന്പർ 9611134424
ഇമെയില്‍ dr_gparam@yahoo.com
വെബ്സെെറ്റ് http://www.karnatakapcc.com/kpcc-president/
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

ആദ്യകാലത്ത് തന്നെ അദ്ദേഹം നാഷണൽ കേഡറ്റ് കോർപ്സിൽ (ഇന്ത്യ) ചേർന്നു.
കായികാഭ്യാസിയായ അദ്ദേഹത്തിന് ബാംഗ്ലൂരിലെ കാർഷിക ശാസ്ത്ര സർവ്വകലാശാലയിൽ 100 മീറ്റർ ഓട്ടത്തിൽ 10.9 സെക്കന്റിന്റെ റെക്കോർഡുണ്ട്.
അദ്ദേഹം ഇന്റർ-കോളേജ് / സർവ്വകലാശാലയിലും കർണ്ണാടകയിലും ഇന്ത്യൻ ലെവലിൽ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്ര കോളേജിനെ പ്രതിനിധാനം ചെയ്തു.
ആസ്ട്രേലിയയിൽ നിന്നും തിരികെ വന്നപ്പോൾ പരമേശ്വര ശ്രീ സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അഡ്മിനിസ്ട്രേഷൻ ഓഫീസർ ആയിരുന്നു.

രാാഷ്ട്രീയ ജീവിതകാലം

 • 2018
  2015 മെയ് 15-ന് ഡോ.ജി പരമേശ്വര കൊരട്ടഗരെ നിയോജകമണ്ഡലത്തിൽ നിന്നും എം എൽ എ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം കർണ്ണാടകയുടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹം “കർണ്ണാടക ആഭ്യന്തരവകുപ്പ്(ഇന്റലിജൻസ് ഒഴികെ), ബംഗളൂരു വികസനം (ബി ബി എം പി, ബി ഡി എ, ബി ഡബ്ല്യു എസ് എസ് ബി, ബി എം ആർ ഡി എ, നഗരവികസന വകുപ്പിൽ നിന്നും നഗരപദ്ധതി ഡയറക്ടറേറ്റ്), യുവജന ശാക്തീകരണം, കായികവകുപ്പ്” എന്നിവയുടെ ചുമതലയും ഏറ്റെടുത്തു.
 • 2018
  2018 ജൂലൈ 31-ന്, ഡോ.ജി പരമേശ്വര ബംഗളൂർ അർബന്റെയും തുംകൂർ ജില്ലയുടെയും ജില്ലാ കാര്യ മന്ത്രിയായും നിയമിതനായി.
 • 2017
  പക്ഷേ പിന്നീട് 2017 ജൂൺ 24-ന്, അദ്ദേഹം സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചരണം വഹിക്കുകയും ചിക്കമംഗ്ലൂർ ചുമതലയ്ക്കൊപ്പം ആഭ്യന്തരമന്ത്രിസ്ഥാനവും രാജി വെയ്ക്കുകയും ചെയ്തു. കൂടാതെ, അദ്ദേഹം കെ പി സി സി പ്രചരണ കമ്മിറ്റി ചെയർമാൻ സ്ഥാനം ഡി കെ ശിവകുമാറിനു കൈമാറുകയും ചെയ്തു.
 • 2016
  അദ്ദേഹം 2016 ജനുവരി 15-ന് ചിക്കമംഗളൂർ ജില്ലാ ചുമതലാ മന്ത്രിയായി നിയമിതനായി.
 • 2015
  2015 ഒക്ടോബർ 30-ന് അദ്ദേഹം കെ ജെ ജോർജ്ജിനു പകരം കർണ്ണാടകയുടെ ആഭ്യന്തരമന്ത്രിയായി നിയമിതനായി.
 • 2014
  2014 ജൂലൈ 1-ന് അദ്ദേഹം ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
 • 2010
  2010 ഒക്ടോബർ 27-ന് അദ്ദേഹം ആർ വി ദേശ്പാണ്ഡെയ്ക്ക് പകരം കർണ്ണാടക പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി നിയമിതനായി.
 • 2008
  2008-ൽ വീണ്ടും, ജനത ദളിന്റെ(സെക്യൂലർ) ചന്ദ്രയ്യയെ പരാജയപ്പെടുത്തി അദ്ദേഹം കൊരട്ടഗരെ നിയോജകമണ്ഡലം നേടി.
 • 2004
  2004-ൽ പരമേശ്വര മധുഗിരിയിൽ തന്റെ അടുത്ത എതിരാളിയായ ജനത ദളിന്റെ (സെക്യുലർ) കെഞ്ചമാരയ്യയ്ക്കെതിരെ വിജയിച്ചു.
 • 2003
  2003 ഡിസംബർ 13-ന്, പ്രൊഫ.ബി കെ ചന്ദ്രശേഖറിനു മുൻപ് അദ്ദേഹം ഇൻഫൊർമേഷൻ & പബ്ലിസിറ്റി മന്ത്രിയായി നിയമിതനായി.
 • 2002
  ഒരു വർഷത്തിനു ശേഷം 2002 ജൂൺ 27-ന് മുഖ്യമന്ത്രി എസ് എം കൃഷ്ണ, പരമേശ്വരയെ ക്യാബിനറ്റ് പദവിയിലേയ്ക്ക് ഉയർത്തി.
 • 2001
  പക്ഷേ 2001 ആഗസ്റ്റ് 18-ന് അദ്ദേഹം തന്റെ മന്ത്രാലയം ശാസ്ത്ര-സാങ്കേതികത്തിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസത്തിനു വേണ്ടി നഫീസ ഫസലുമായി കൈമാറ്റം ചെയ്തു.
 • 1999
  ജനത ദളിന്റെ(സെക്യൂലർ) ഗംഗഹനുമയ്യയെ അദ്ദേഹം 55,802 വോട്ടുകളുടെ വൻ ഭൂരിപക്ഷം രേഖപ്പെടുത്തി പരാജയപ്പെടുത്തുകയും മധുഗിരി നിയോജകമണ്ഡലത്തിൽ നിന്നും അസംബ്ലി തിരഞ്ഞെടുപ്പ് നേടുകയും ചെയ്തു. 1999 തിരഞ്ഞെടുപ്പ് കാലത്ത്, പരമേശ്വരയുടെ വോട്ട്നില സംസ്ഥാനത്തിൽ ഏറ്റവും ഉയർന്നതായിരുന്നു. 1999 മുതൽ 2004 വരെയും അദ്ദേഹം ഉന്നതവിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികം എന്നിവയുടെ മന്ത്രിയായി. കൂടാതെ അദ്ദേഹം എസ് എം കൃഷ്ണ ക്യാബിനറ്റിൽ തുംകൂർ ജില്ലാ ചുമതലയും ഏറ്റെടുത്തു.
 • 1993
  1993-ൽ വീരപ്പ മൊയ്ലി ക്യാബിനറ്റ് കാലത്ത് പട്ടുനൂൽ കൃഷി മന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
 • 1989
  1989-ൽ ഡോ.പരമേശ്വരയ്ക്ക് ഏറ്റവും അടുത്ത ജെ ഡി എസ് സ്ഥാനാർത്ഥിയായ സി രാജവർദ്ധനെ പരാജയപ്പെടുത്തി മധുഗിരി നിയോജകമണ്ഡലത്തിൽ നീറ്റ് ലഭിച്ചു.

മുന്‍കാല ചരിത്രം

 • 1989
  ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനത്തിനായി പരമേശ്വര, വിദ്യാഭ്യാസമന്ത്രി എസ് എം കൃഷ്ണയ്ക്കും മല്ലികാർജ്ജുന ഖാർഗെയ്ക്കുമൊപ്പം പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ക്ഷണിയ്ക്കുവാൻ പോയി.
 • 1988
  അദ്ദേഹം മുൻപ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും ഹെഗ്ഡെ സർക്കാരും നിരസിക്കുകയും എന്നാൽ ഒടുവിൽ ബാംഗ്ലൂർ സർവ്വകലാശാലയും സുപ്രീം കോടതിയും അംഗീകരിക്കുകയും ചെയ്ത ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജ്, ഹോസ്പിറ്റൽ & റിസർച്ച് സെന്റർ സ്ഥാപിയ്ക്കുന്നതിനായി തന്റെ പിതാവിനെ സഹായിച്ചു.
ആസ്തി2.3 CRORE
ആസ്തികള്‍11.62 CRORE
ബാധ്യത9.32 CRORE

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more