ഡോ.ഹർഷ വർദ്ധൻ ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനാണ്. അദ്ദേഹം ഭാരതീയ ജനത പാർട്ടിയിൽ നിന്നുമാണ്. ഇപ്പോൾ അദ്ദേഹം ഇന്ത്യാ സർക്കാരിന്റെ സയൻസ് & ടെക്നോളജി യൂണിയൻ മന്ത്രിയാണ്. ദൽഹിയിലെ ചാന്ദ്നി ചൗക്കിനെ പ്രതിനിധീകരിച്ച് 16-ആം ലോകസഭയിൽ പാർലമെന്റ് അംഗമായി. അദ്ദേഹത്തിന് യൂണിയൻ ആരോഗ്യ മന്ത്രിയായി സ്ഥാനം നല്കപ്പെട്ടു. അദ്ദേഹം 2013 ദൽഹി അസംബ്ലി തിരഞ്ഞെടുപ്പിൽ ബി ജെ പിയ്ക്ക് വേണ്ടി ദൽഹി മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയായിരുന്നു. അദ്ദേഹം ആദ്യം കൃഷ്ണ സാഗർ വിധാന സഭയിൽ നിന്നും ദൽഹിയുടെ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി 1993-ൽ തിരഞ്ഞെടുക്കപ്പെട്ടു. ഡൊ.ഹർഷ വർദ്ധൻ 1954 -ൽ ദൽഹിയിൽ ജനിച്ചു. വടക്കേ ഇന്ത്യയിലെ പുരാതന സ്കൂളുകളിലൊന്നായ ദൽഹി ദരിയാഗഞ്ജിലെ ആംഗ്ലോ - സംസ്കൃത് വിക്ടോറിയ ജൂബിലി സീനിയർ സെക്കന്ററി സ്ക്കൂളിൽ നിന്നും അദ്ദേഹം തന്റെ സ്ക്കൂൾ വിദ്യാഭ്യാസം ചെയ്തു. അദ്ദേഹം എം ബി ബി എസ്, ഇ എൻ ടി യിൽ കാൺപൂരിലെ എം എസ് എന്നിവ ജി വി എസ് എം മെഡിക്കൽ കോളേജിൽ നിന്നും യഥാക്രമം 1993, 1983 വർഷങ്ങളിൽ നേടുകയും ഇ എൻ ടി സർജനായി ദൽഹിയിൽ പ്രാക്റ്റീസ് ചെയ്യുവാനായി തിരികെയെത്തുകയും ചെയ്തു. 1982 ഫെബ്രുവരി 26-ന് നൂതനെ അദ്ദേഹം വിവാഹം ചെയ്തു. അവർക്ക് രണ്ട് മക്കൾ - രണ്ട് പുത്രന്മാരും ഒരു പുത്രിയും. ബാല്യകാലം മുതലേ രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രവൃത്തികളിൽ ഉണ്ടായിരുന്ന ഡോ.ഹർഷ വർദ്ധന് അത് യഥാർത്ഥത്തിൽ രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ മഹത്തായ പങ്കാളിത്തത്തിനുള്ള വിത്തു പാകി.
| മുഴുവൻ പേര് | ഡോ. ഹർഷ വർദ്ധൻ |
| ജനനത്തീയതി | 13 Dec 1954 (വയസ്സ് 71) |
| ജന്മസ്ഥലം | Delhi |
| പാര്‍ട്ടിയുടെ പേര് | Bharatiya Janta Party |
| വിദ്യാഭ്യാസം | Post Graduate |
| തൊഴില്‍ | മെഡിക്കൽ പ്രാക്റ്റീഷണർ, കൺസൾട്ടന്റ്, ഇ എൻ ടി സർജൻ |
| പിതാവിന്റെ പേര് | ശ്രീ ഓം പ്രകാശ് |
| മാതാവിന്റെ പേര് | ശ്രീമതി സ്നേഹ ലത |
| പങ്കാളിയുടെ പേര് | ശ്രീമതി നൂതൻ |
| പങ്കാളിയുടെ ജോലി | NA |
| മക്കൾ | 2 പുത്രൻ 1 പുത്രി |
| വെബ്സെെറ്റ് | www.drharshvardhan.com |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.