Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ.രമൺ സിംഗ്

ഡോ.രമൺ സിംഗ്
തൊഴിൽ കൊണ്ട് ഒരു ആയുർവേദ ഡോക്ടറായ, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഡോ. രമൺ സിംഗ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് ജന സംഘിന്റെ യുവഘടകത്തോടൊപ്പമാണ്.
By Ajay M V | Tuesday, February 19, 2019, 12:43:01 PM [IST]

ഡോ.രമൺ സിംഗ് ജീവചരിത്രം

തൊഴിൽ കൊണ്ട് ഒരു ആയുർവേദ ഡോക്ടറായ, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഡോ.രമൺ സിംഗ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് ജന സംഘിന്റെ യുവഘടകത്തോടൊപ്പമാണ്. കവർധ മുനിസിപ്പാലിറ്റി, ഛത്തീസ്ഗഢ് അസംബ്ലി, ഇന്ത്യൻ പാർലമെന്റ് എന്നിവയിൽ അദ്ദേഹം വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ അദ്ദേഹം ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. 1999-ൽ അദ്ദേഹം പാർലമെന്റംഗമായി കോമേഴ്സിന്റെ സംസ്ഥാന മന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.ഇസ്രായേൽ, നേപ്പാൾ, പലസ്തീൻ, ദുബായ് എന്നിവിടങ്ങളിലെ ഇന്ത്യൻ ട്രെയ്ഡ് ഫെയറിൽ രാജ്യത്തെ അദ്ദേഹം നയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക

ഡോ.രമൺ സിംഗ് വ്യക്തിജീവിതം

മുഴുവൻ പേര് ഡോ.രമൺ സിംഗ്
ജനനത്തീയതി 15 Oct 1952 (വയസ്സ് 73)
ജന്മസ്ഥലം റായ്പൂർ
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ ഡോക്ടർ
പിതാവിന്റെ പേര് വിഘ്നഹരൻ സിംഗ് ഥാക്കുർ
മാതാവിന്റെ പേര് സുധ സിംഗ്
പങ്കാളിയുടെ പേര് വീണ സിംഗ്
പങ്കാളിയുടെ ജോലി വീട്ടമ്മ
മക്കൾ 1 പുത്രൻ 1 പുത്രി
വെബ്സെെറ്റ് http://www.drramansingh.in/

ഡോ.രമൺ സിംഗ് ആസ്തി

ആസ്തി
₹5.31 CRORE
ആസ്തികള്‍
₹5.62 CRORE
ബാധ്യത
₹30.7 LAKHS

ഡോ.രമൺ സിംഗ് കൗതുകകരമായ വിവരങ്ങള്‍

സൗജന്യ വൈദ്യസഹായങ്ങൾ നല്കുന്ന ‘ഭാരത് മാത ചികിത്സാലയ“ അദ്ദേഹം ആരംഭിച്ചു.
അദ്ദേഹത്തിന് ക്രിക്കറ്റിലും വോളി ബാളിലും പ്രത്യേക താല്പര്യമുണ്ട്. അദ്ദേഹം കവർധയിലെ യൂത്ത് ക്ലബിന്റെ രക്ഷാധികാരിയാണ്.

ഡോ.രമൺ സിംഗ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2008: 12-12-2008-ന് ഡോ.സിംഗ് ഛത്തീസ്ഗഢിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു.
  • 2008: വീണ്ടും ഛത്തീസ്ഗഢ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2004: ഛത്തീസ്ഗഢ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
  • 2003: ഡോ.സിംഗ് 7-12-2003-ന് ഛത്തീസ്ഗഢിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു.
  • 1999: 13-മത് ലോകസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം 13-10-‘99 മുതൽ 29-01-2003 വരെ സംസ്ഥാന കോമേഴ്സ് & ഇൻഡസ്ട്രി യൂണിയൻ മന്ത്രിയായി സേവനമനുഷ്ഠിച്ചു.
  • 1993: മധ്യപ്രദേശ് അസംബ്ലിയിൽ ഡോ.രമൺ സിംഗ് എം എൽ എ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 1990: മധ്യപ്രദേശ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു

മുന്‍കാല ചരിത്രം

  • 1975: ഡോ.രമൺ സിംഗ് ബി.എ.എം.എസ്. ബിരുദം നേടി. 23-മത്തെ വയസ്സിൽ അദ്ദേഹം കവർധയിൽ മെഡിക്കൽ പ്രാക്റ്റീസ് ആരംഭിച്ചു. ദരിദ്രരായ ജനങ്ങൾക്ക് അദ്ദേഹം എപ്പോഴും സൗജന്യമായി വൈദ്യ ചികിത്സ നല്കി.

ഡോ.രമൺ സിംഗ് നേട്ടങ്ങൾ

’സാൽവ ജുദും’ ആരംഭിച്ചതിനു കീഴിൽ അദ്ദേഹം 2005-ൽ നക്സലൈറ്റ് സംഘടനകൾ വിജയകരമായി നിരോധിച്ചു.
ഛത്തീസ്ഗഢിൽ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ യുണൈറ്റഡ് നാഷൻസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും സംസ്ഥാനത്തിന്റെ സാമ്പത്തികനിർവഹണം.
അദ്ദേഹം ഛത്തീസ്ഗഢിന്റെ പട്ടിക വർഗ്ഗത്തിന്റെയും പട്ടികജാതിയുടെയും അവസ്ഥ അഭിവൃദ്ധിപ്പെടുത്തുന്നതിൽ വൻ വിജയം നേടി.
വിവിധ ഭാഷകളിൽ മികച്ച വിനോദസഞ്ചാര സാഹിത്യം നിർമ്മിക്കുന്നതിൽ 2014-ലെ ദേശീയ വിനോദസഞ്ചാര അവാർഡും തന്റെ ഭരണകാലത്ത് വികലാംഗരായ വ്യക്തികളുടെ ശാക്തീകരണം പ്രചരിപ്പിക്കുന്നതിൽ 2017-ലെ ദേശീയ അവാർഡും ഛത്തീസ്ഗഢ് നേടി.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+