ഡോക്ടറിൽ നിന്നും രാഷ്ട്രീയ പ്രവർത്തകയായ തമിളിസൈ സൗന്ദരരാജൻ ചെന്നൈയിലെ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും തന്റെ എം ബി ബി എസ് ബിരുദം നേടി. അവർ ചെന്നൈയിൽ ഡോ.എം ജി ആർ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും തന്റെ ഡി ജി ഒ-യും കാനഡയിൽ നിന്ന് സോണോളജിയിലും എഫ് ഇ ടി തെറാപ്പിയിലും പ്രത്യേക പരിശീലനവും നേടി. അവർ ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി തന്റെ തൊഴിൽ ആരംഭിച്ചു. അഞ്ച് വർഷങ്ങൾക്ക് ശേഷം, അവർ ബി ജെ പിയ്ക്ക് വേണ്ടി പ്രവർത്തിച്ച് പൂർണ്ണ സമയ രാഷ്ട്രീയത്തിലേയ്ക്ക് എടുത്തുചാടി. അവർ 1999-ൽ ദക്ഷിണ ചെന്നൈ ജില്ലാ മെഡിക്കൽ സംഘ സെക്രട്ടറിയായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുകയും സംസ്ഥാന ജനറൽ സെക്രട്ടറി മെഡിക്കൽ വിംഗ്(2001), ആൾ ഇന്ത്യ കോ-കൺവീനർ(ദക്ഷിണ സംസ്ഥാന മെഡിക്കൽ വിംഗ്, 2005), സംസ്ഥാന ജനറൽ സെക്രട്ടറി(2007), സംസ്ഥാന വൈസ് - പ്രസിഡന്റ് (2010), ദേശീയ സെക്രട്ടറി(2013) എന്നിങ്ങനെ ബി ജെ പിയിൽ വിവിധ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു. ഇപ്പോൾ, തമിളിസൈ സൗന്ദരരാജൻ തമിഴ് നാട് ബി ജെ പിയുടെ പ്രസിഡന്റാണ്. 2006ലും 2011-ലും അവർ തമിഴ് നാട് അസംബ്ലി തിരഞ്ഞെടുപ്പിലും 2009-ൽ ലോകസഭ തിരഞ്ഞെടുപ്പിലും അവർ മത്സരിച്ചെങ്കിലും വളരെ കുറഞ്ഞ വോട്ടുകൾക്ക് പരാജയപ്പെട്ടു.
| മുഴുവൻ പേര് | ഡോ.തമിളിസൈ സൗന്ദരരാജൻ |
| ജനനത്തീയതി | 02 Jun 1961 (വയസ്സ് 64) |
| ജന്മസ്ഥലം | നാഗർകോവിൽ, തമിഴ് നാട് |
| പാര്‍ട്ടിയുടെ പേര് | Bharatiya Janta Party |
| വിദ്യാഭ്യാസം | Graduate Professional |
| തൊഴില്‍ | ഡോക്ടർ, രാഷ്ട്രീയ പ്രവർത്തക |
| പിതാവിന്റെ പേര് | കുമാരി ആനന്ദൻ |
| മാതാവിന്റെ പേര് | കൃഷ്ണ കുമാരി |
| പങ്കാളിയുടെ പേര് | ഡോ.പി. സൗന്ദരരാജൻ |
| പങ്കാളിയുടെ ജോലി | ചെന്നൈ ശ്രീ രാമചന്ദ്ര മെഡിക്കൽ കോളേജിൽ പ്രൊഫസർ |
| മക്കൾ | 1 പുത്രൻ 1 പുത്രി |
| മതം | ഹിന്ദു |
| വെബ്സെെറ്റ് | http://drtamilisaibjp.com/ |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.