മധ്യപ്രദേശിലെ സാഗറിൽ നിന്നുള്ള ഡോ.വീരേന്ദ്ര കുമാർ ഒരു വിദ്യാഭ്യാസവിദഗ്ധനും പ്രമുഖ ബി ജെ പി നേതാവുമാണ്. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമുള്ള അദ്ദേഹം മധ്യപ്രദേശിലെ സാഗറിലുള്ള ഡോ.ഹരിസിംഗ് ഗൗർ സർവ്വകലാശാലയിൽ നിന്നും ബാലവേല എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. ചെറുപ്പം മുതലേ ആർ എസ് എസ് മായി (രാഷ്ട്രീയ സ്വയം സേവക് സംഘ്) സഹകരിയ്ക്കുന്ന അദ്ദേഹം സാഗർ ജില്ലയിലെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷദിന്റെ (എ ബി വി പി) കൺ വീനർ ആകുകയും വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിയ്ക്കുന്നതിനുള്ള പ്രസ്ഥാനം ആരംഭിക്കുകയും അവരുടെ സഹായത്തിനായി ലൈബ്രറി തുറക്കുകയും ചെയ്തു. സാഗർ ജില്ലയിലെ ഭാരതീയ ജനത യുവ മോർച്ചയുടെ ( ബി ജെ വൈ എം) ജനറൽ സെക്രട്ടറിയായി അദ്ദേഹം സജീവ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചു. 1987-ൽ ശ്രീ രാജേന്ദ്ര കുമാറും ഭജരംഗ് ദളിന്റെ കൺവീനർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1996 മുതൽ അദ്ദേഹം ലോകസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ആരംഭിക്കുകയും 11-മത്, 12-മത്, 13-മത്, 14-മത്,15-മത്, 16-മത് ലോകസഭയിലേയ്ക്ക് തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പാർലമെന്റ് അംഗമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അധികാരസമയത്ത്, അദ്ദേഹം തൊഴിൽ & ക്ഷേമം, റെയിൽ വേ, ദേശീയ സാമൂഹ്യ സുരക്ഷ ബോർഡ്, കുട്ടികൾക്കായുള്ള പാർലമെന്ററി ഫോറം എന്നിങ്ങനെ വിവിധ മന്ത്രാലയങ്ങൾക്ക് കീഴിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014-ൽ 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം, അദ്ദേഹം നിലവിൽ ശ്രീ.നരേന്ദ്ര മോദി സർക്കാരിനു കീഴിൽ വനിതാ-ശിശു വികസനത്തിന്റെയും ന്യൂനപക്ഷകാര്യാലയത്തിന്റെയും സംസ്ഥാനമന്ത്രാലയങ്ങൾ വഹിക്കുന്നു.
| മുഴുവൻ പേര് | ഡോ.വീരേന്ദ്ര കുമാർ |
| ജനനത്തീയതി | 27 Feb 1954 (വയസ്സ് 72) |
| ജന്മസ്ഥലം | സാഗർ (മധ്യപ്രദേശ്) |
| പാര്‍ട്ടിയുടെ പേര് | Bharatiya Janta Party |
| വിദ്യാഭ്യാസം | Doctorate |
| തൊഴില്‍ | രാഷ്ട്രീയപ്രവർത്തകൻ |
| പിതാവിന്റെ പേര് | ശ്രീ അമർ സിംഗ് |
| മാതാവിന്റെ പേര് | ശ്രീമതി സുമത് റാണി |
| പങ്കാളിയുടെ പേര് | ശ്രീമതി കമൽ വീരേന്ദ്ര |
| പങ്കാളിയുടെ ജോലി | NA |
| മക്കൾ | 1 പുത്രൻ 3 പുത്രി |
| മതം | ഹിന്ദു |
| വെബ്സെെറ്റ് | NA |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.