Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരൈ മുരുഗൻ

ദുരൈ മുരുഗൻ
നിലവിൽ ദ്രാവിഡ മുന്നേട്ര കഴകത്തിന്റെ (ഡി എം കെ) ചെയർപേഴ്സണായ ദുരൈ മുരുഗൻ ഒരു അഭിഭാഷകനും രാഷ്ട്രീയപ്രവർത്തകനും വക്താവും ആണ്. അദ്ദേഹം ബി എൽ ബിരുദവും എം എ യും നേടി അഭിഭാഷകനായി തൊഴിൽ ചെയ്തു.
By Rashmi | Tuesday, January 1, 2019, 01:40:54 PM [IST]

ദുരൈ മുരുഗൻ ജീവചരിത്രം

നിലവിൽ ദ്രാവിഡ മുന്നേട്ര കഴകത്തിന്റെ (ഡി എം കെ) ചെയർപേഴ്സണായ ദുരൈ മുരുഗൻ ഒരു അഭിഭാഷകനും രാഷ്ട്രീയപ്രവർത്തകനും വക്താവും ആണ്.അദ്ദേഹം ബി എൽ ബിരുദവും എം എ യും നേടി അഭിഭാഷകനായി തൊഴിൽ ചെയ്തു. ദുരൈ മുരുഗൻ ഏകദേശം 44 -ലധികം വർഷങ്ങൾ നിയമനിർമ്മാതാവായിരുന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ നർമ്മഭാവനയും വാഗ്വാദങ്ങൾക്കുള്ള കഴിവും പ്രസിദ്ധമാണ്. താൻ വഹിച്ചിരുന്ന സ്ഥാനങ്ങളെ കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ട്. കൂടാതെ ഡി എം കെയിൽ നിയമനിർമ്മാണ പ്രവർത്തനങ്ങളിൽ ഒരുപക്ഷേ സ്റ്റാലിനേക്കാൾ പരിഗണനാർഹമായ അനുഭവസമ്പത്തുള്ള ഏറ്റവും അനുഭവജ്ഞാനമുള്ള സജീവ നേതാവാണ് അദ്ദേഹം.

കൂടുതൽ വായിക്കുക

ദുരൈ മുരുഗൻ വ്യക്തിജീവിതം

മുഴുവൻ പേര് ദുരൈ മുരുഗൻ
ജനനത്തീയതി 01 Jul 1938 (വയസ്സ് 87)
ജന്മസ്ഥലം കാട്പാഡി, തമിഴ് നാട്
പാര്‍ട്ടിയുടെ പേര്‌ Dravida Munetra Kazhagam
വിദ്യാഭ്യാസം Post Graduate
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് ശ്രീ ദുരൈസാമി
മാതാവിന്റെ പേര് തവസി അമ്മാൾ
പങ്കാളിയുടെ പേര് ശാന്ത കുമാരി
പങ്കാളിയുടെ ജോലി അഭിഭാഷകൻ
മക്കൾ 1 പുത്രൻ
മതം ഹിന്ദു
വെബ്സെെറ്റ് NIL

ദുരൈ മുരുഗൻ ആസ്തി

ആസ്തി
₹30.81 CRORE
ആസ്തികള്‍
₹30.81 CRORE
ബാധ്യത
N/A

ദുരൈ മുരുഗൻ കൗതുകകരമായ വിവരങ്ങള്‍

അസംബ്ലിയിലെ ചൂടുപിടിച്ച ചർച്ചാ വേളകളിൽ പോലും ഹാസ്യാത്മകമായ അഭിപ്രായ പ്രകടനങ്ങളും ശരീരഭാഷയും മുഖഭാവങ്ങളും കൊണ്ട് സന്ദർഭത്തെ ലഘൂകരിയ്ക്കുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.

3. മുൻ തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന എം ജി ആർ ആയിരുന്നു അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷി, കാരണം മദ്രാസിൽ അദ്ദേഹത്തിന്റെ രക്ഷാകർത്താവും ആറ് വർഷത്തെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസചിലവുകൾ വഹിച്ചതും (ബി എ യുടെ രണ്ടും മൂന്നും വർഷങ്ങൾ, ലോ കോളജിലെ രണ്ട് വർഷങ്ങൾ, എം എ യുടെ രണ്ട് വർഷങ്ങൾ) എം ജി ആർ ആയിരുന്നു.

ദുരൈ മുരുഗൻ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2009: 2009 ജൂലായ് 13-ന് അദ്ദേഹം പൊതുമരാമത്ത് വകുപ്പിന്റെ അധികാരത്തിലുണ്ടായിരുന്നു.
  • 2006: തമിഴ് നാട്ടിലെ കാട്പാടിയിൽ നിന്നും ദ്രാവിഡ മുന്നേട്ര കഴകം അംഗമെന്ന നിലയിൽ എം എൽ എ ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2006 അസംബ്ലി തിരഞ്ഞെടിനു ശേഷം, അദ്ദേഹം തമിഴ് നാട് സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായി നിയമിതനായി.
  • 1989: മുരുഗൻ വീണ്ടും തന്റെ മുൻ നിയോജകമണ്ഡലമായ കാട്പാടിയിൽ നിന്ന് ഭാഗ്യം പരീക്ഷിക്കുകയും അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. പക്ഷേ 1991 -ൽ അദ്ദേഹത്തിനെ ഭാഗ്യം തുണച്ചില്ല. അതേ നിയോജകമണ്ഡലത്തിൽ നിന്നും അദ്ദേഹം അസംബ്ലി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
  • 1980: റാണിപേട്ട് നിയോജകമണ്ഡലത്തിൽ നിന്നും വീണ്ടും എം എൽ എ ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1984-ൽ അദ്ദേഹത്തിനാ സീറ്റ് നഷ്ടമായി.
  • 1977: അദ്ദേഹം വീണ്ടും അസംബ്ലി തിരഞ്ഞെടുപ്പ് ജയിച്ചു, പക്ഷേ ഇത്തവണ റാണിപേട്ടിൽ നിന്നുമായിരുന്നു.
  • 1971: ദുരൈ മുരുഗൻ ആദ്യ തവണ തമിഴ് നാട് ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് 1971-ൽ കാട്പാഡിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

മുന്‍കാല ചരിത്രം

  • 1954: 1954-ൽ സി എൻ അണ്ണാദുരൈയുടെ പ്രസംഗത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി അദ്ദേഹം 16-മത്തെ വയസിൽ ഡി എം കെ അംഗമായി.

ദുരൈ മുരുഗൻ നേട്ടങ്ങൾ

1. 1971-ൽ ദുരൈ മുരുഗൻ ആദ്യമായി തമിഴ് നാട് ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും അന്നുമുതൽ ആറ് തവണ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
2. 2016 തിരഞ്ഞെടുപ്പിൽ അദ്ദേഹം തന്റെ അഞ്ചാമത് തുടർ വിജയം രേഖപ്പെടുത്തി.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+