Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ ടി മുഹമ്മദ് ബഷീർ

ഇ ടി മുഹമ്മദ് ബഷീർ
ഇ ടി മുഹമ്മദ് ബഷീർ 1946 ജൂലൈ 1-ന് കേരളത്തിലെ മലപ്പുറം ജില്ലയിൽ ജനിച്ചു. അദ്ദേഹമിപ്പോൾ ഇന്ത്യയുടെ പാർലമെന്റ് അംഗമാണ്.
By Moumi Majumdar | Tuesday, February 19, 2019, 12:43:01 PM [IST]

ഇ ടി മുഹമ്മദ് ബഷീർ ജീവചരിത്രം

ഇ ടി മുഹമ്മദ് ബഷീർ 1946 ജൂലൈ 1-ന് കേരളത്തിലെ മലപ്പുറം ജില്ലയിൽ ജനിച്ചു. അദ്ദേഹമിപ്പോൾ ഇന്ത്യയുടെ പാർലമെന്റ് അംഗമാണ്. അദ്ദേഹം കേരളത്തിലെ പൊന്നാനി നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം സാമൂഹികനീതിയുടെയും ശാക്തീകരണത്തിന്റെയും പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവും ആയിരുന്നു. അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയുടെ (ഐ യു എം എൽ) സംസ്ഥാന പാർട്ടി സെക്രട്ടറിയുമായിരുന്നു. അദ്ദേഹം തന്റെ എസ് എസ് എൽ സി ചാലിയം ഇമ്പിച്ചി ഹൈ സ്ക്കൂളിൽ നിന്നും പൂർത്തിയാക്കി. റുക്കിയ ബീവിയെ വിവാഹം ചെയ്ത ബഷീറിന് മൂന്ന് പുത്രന്മാരും ഒരു പുത്രിയുമുണ്ട്. മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്റെ (എം എസ് എഫ്) സജീവ അംഗമായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. പിന്നീട് അദ്ദേഹം ട്രെയ്ഡ് യൂണിയൻ മേഖലയിൽ സജീവമായി വ്യാപൃതനാവുകയും എസ് ടി യുവിന്റെ സംസ്ഥാന സെക്രട്ടറിയായിത്തീരുകയും സ്വതന്ത്ര തൊഴിലാളി യൂണിയനുമായി (എസ് ടി യു) അനുബന്ധിച്ചിട്ടുള്ള വിവിധ ട്രെയ്ഡ് യൂണിയനുകളുടെ പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു.

കൂടുതൽ വായിക്കുക

ഇ ടി മുഹമ്മദ് ബഷീർ വ്യക്തിജീവിതം

മുഴുവൻ പേര് ഇ ടി മുഹമ്മദ് ബഷീർ
ജനനത്തീയതി 01 Jul 1946 (വയസ്സ് 79)
ജന്മസ്ഥലം വാഴക്കാട്, മലപ്പുറം, കേരളം
പാര്‍ട്ടിയുടെ പേര്‌ Indian Union Muslim League
വിദ്യാഭ്യാസം 10th Pass
തൊഴില്‍ സാമൂഹിക പ്രവർത്തനം
പിതാവിന്റെ പേര് ശ്രീ.ഇ ടി മൂസക്കുട്ടി
മാതാവിന്റെ പേര് ശ്രീമതി പാത്തുമ്മ
പങ്കാളിയുടെ പേര് ശ്രീമതി റുഖിയ ബഷീർ
മക്കൾ 3 പുത്രൻ 1 പുത്രി
മതം ഇസ്ലാം
വെബ്സെെറ്റ് mpofficeponnani.com

ഇ ടി മുഹമ്മദ് ബഷീർ ആസ്തി

ആസ്തി
₹81.03 LAKHS
ആസ്തികള്‍
₹81.03 LAKHS
ബാധ്യത
N/A

ഇ ടി മുഹമ്മദ് ബഷീർ കൗതുകകരമായ വിവരങ്ങള്‍

ഇ ടി മുഹമ്മദ് ബഷീർ ഒരു എഴുത്തുകാരൻ കൂടിയാണ്. നിയമസഭാദിനാഘോഷങ്ങളോടനുബന്ധിച്ച് നിയമസഭാംഗങ്ങൾക്കിടയിൽ നടത്തിയ മത്സരത്തിൽ മികച്ച ചെറുകഥയ്ക്കുള്ള ബഹുമതി അദ്ദേഹം നേടിയിട്ടുണ്ട്.

ഇ ടി മുഹമ്മദ് ബഷീർ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2013: സെക്രട്ടറി, ദേശീയ കമ്മിറ്റി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  • 2013: അംഗം, ഇന്ത്യൻ ഹജ്ജ് കമ്മിറ്റി, അംഗം, കേന്ദ്ര വഖഫ് കൗൺസിൽ
  • 2012: അംഗം, ആഭ്യന്തര കാര്യാലയ സ്റ്റാന്റിംഗ് കമ്മിറ്റി
  • 2012: അംഗം, മനുഷ്യ വിഭവ വികസന സ്റ്റാന്റിംഗ് കമ്മിറ്റി
  • 2011: ദേശീയ സെക്രട്ടറി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
  • 2009: 15-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • 2006: ചെയർമാൻ, അന്ധർക്കുള്ള ആഗോള ഇസ്ലാമിക് ഫൗണ്ടേഷൻ, പുളിക്കൽ, മലപ്പുറം, കേരളം
  • 2006: ചെയർമാൻ, സി എച്ച് സെന്റർ, തിരുവനന്തപുരം
  • 2006: അംഗം, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി
  • 2006: സെക്രട്ടറി, ഇന്ത്യൻ മുസ്ലിം ലീഗ്, കേരള സംസ്ഥാന കമ്മിറ്റി
  • 2001-2004: അംഗം, പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ് ആക്റ്റ്; നിരീക്ഷക കമ്മിറ്റി (കേരള നിയമസഭ പ്രതിനിധീകരിയ്ക്കുന്നു)
  • 2001-2004: അംഗം, ഗവേണിംഗ് കൗൺസിൽ കേരള കാർഷിക സർവ്വകലാശാല, (കേരള നിയമസഭ പ്രതിനിധീകരിയ്ക്കുന്നു)
  • 2001-2004: ചെയർമാൻ, കേരള നിയമസഭ എസ്റ്റിമേറ്റ്സ് കമ്മിറ്റി
  • 1996-2001: അംഗം, കേരള നിയമസഭ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി
  • 1991-1996 & 2004-2006: മന്ത്രി, വിദ്യാഭ്യാസം, കേരള സർക്കാർ
  • 1985 and 1991-2006: ഇ ടി മുഹമ്മദ് ബഷീർ കേരള ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി (നാല് തവണ)
  • 31 Aug. 2009: അംഗം, സാമൂഹിക നീതി - ശാക്തീകരണ സ്റ്റാന്റിംഗ് കമ്മിറ്റി
  • 23 Sep. 2009: അംഗം, പരാതിക്കമ്മിറ്റി
  • 19 Oct. 2016: അംഗം, ശാസ്ത്രം & സാങ്കേതികം, പരിസ്ഥിതി & വനം സ്റ്റാന്റിംഗ് കമ്മിറ്റി
  • 6 Jan. 2018: അംഗം, ഗവണ്മെന്റ് അഷ്വറൻസസ് കമ്മിറ്റി
  • 1 Sep. 2014 - 18 Oct. 2016: അംഗം, കൺസൾട്ടേറ്റീവ് കമ്മിറ്റി, ന്യൂനപക്ഷ കാര്യാലയ മന്ത്രാലയം
  • 1 Sep. 2014 - 18 Oct. 2016: അംഗം, വ്യവസായ സ്റ്റാന്റിംഗ് കമ്മിറ്റി
  • : 16-മത് ലോകസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു (രണ്ടാമത് തവണ)

മുന്‍കാല ചരിത്രം

  • 1984: ട്രെയ്ഡ് യൂണിയൻ നേതാക്കൾക്ക് വേണ്ടി ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ബാംഗ്ലൂർ സംഘടിപ്പിച്ച 3 മാസ വർക്ക്ഷോപ്പിലും ബെർലിനിൽ നടത്തിയ ലോക മലയാളി സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
  • 1982: കേരള കാർഷിക സർവ്വകലാശാല സെനറ്റ്, കേരള സംസ്ഥാന അനാഥാലയ നിയന്ത്രണ ബോർഡ്, വ്യവസായ സമ്പർക്ക കമ്മിറ്റി എന്നിവയുടെ അംഗമായിരിക്കുകയും ഓസ്ലോയിൽ (നോർവേ) നടത്തിയ എൻ ജി ഒ അന്തർദേശീയ സെമിനാറിൽ 21- നൂറ്റാണ്ടിലെ വികസന സാധ്യതകൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
  • 1964: സംസ്ഥാന യുവജനോത്സവത്തിലെ പ്രസംഗ മത്സരത്തിൽ ഒന്നാം സമ്മാനാർഹനായിരുന്നു ഇ ടി മൊഹമ്മദ് ബഷീർ

ഇ ടി മുഹമ്മദ് ബഷീർ നേട്ടങ്ങൾ

അദ്ദേഹം കേന്ദ്ര വിദ്യാഭ്യാസ ഉപദേശക സമിതി (സി എ ബി ഇ); ഇന്ത്യ സർക്കാരിന്റെ വിദ്യാഭ്യാസ മാനേജ്മെന്റിന്റെ വികേന്ദ്രീകരണ കമ്മിറ്റി; ദേശീയ വിദ്യാഭ്യാസ നയത്തിലെ ജനാർധന റെഡ്ഡി കമ്മിഷൻ; ന്യൂനപക്ഷ വിദ്യാഭ്യാസ നിരീക്ഷണ കമ്മിറ്റി എന്നിവയുടെ അംഗമായിത്തീർന്നു. ബർലിനിലും ജർമനിയിലും ഉണ്ടായ ലോക മലയാളി സമ്മേളനത്തിൽ കേരളത്തെ ബഷീർ പ്രതിനിധീകരിച്ചു. അദ്ദേഹം ദേശീയ പ്രാമുഖ്യം നേടിയ, സെക്കന്ററി, ഹയർ സെക്കന്ററി ലെവലിൽ ഗ്രെയ്ഡിംഗ് വ്യവസ്ഥ അവതരിപ്പിച്ചു. സ്വയം പണം മുടക്കിയുള്ള വിദ്യാഭ്യാസ സ്ഥാപനം എന്ന സങ്കല്പ്പം അദ്ദേഹം കൊണ്ടുവന്നു. കണ്ണൂർ സർവ്വകലാശാല, കാലടിയിലെ ശ്രീ ശങ്കര സംസ്കൃത സർവ്വകലാശാല, കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് എന്നിവയുടെ സ്ഥപകനും കൂടിയാണദ്ദേഹം. ഐ.ടി. സാധ്യമായ വിദ്യാഭാസത്തിന്റെയും സെക്കന്ററി ലെവലിൽ പഠനത്തിന്റെ ഭാഗമായി ഐ.ടി. ഉൾപ്പെടുത്തുന്നതിന്റെയും സമഗ്രവികസനത്തിനായി അദ്ദേഹം പിന്തുണച്ചു. ശാരീരികമായും മാനസികമായും വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസപരവും സാമൂഹികപരവുമായ ഉന്നമനത്തിനു വേണ്ടി പ്രത്യേക പദ്ധതി അവതരിപ്പിച്ച നേതാവ്. അദ്ദേഹം 2005-ൽ വിദ്യാഭ്യാസത്തിന്റെ അന്തർദേശീയവത്കരണത്തിന്റെ ഭാഗമായി അദ്ദേഹം കൊച്ചിയിൽ ആഗോള വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചു. മാവൂർ ഗ്വാളിയോർ റയോൺസ്, പാലക്കാടിലെ മലബാർ സിമന്റ്സ്, എടരിക്കോട് ടെക്സ്റ്റൈൽസ്, കേരള ഇലക്ട്രിക്കൽ & അലൈഡ്, കുണ്ടറ, മലബാർ സ്പിന്നിംഗ് മിൽസ്, കോഴിക്കോട്, മോഡേൺ സ്പിന്നിംഗ് മിൽസ് കോഴിക്കോട്, സ്റ്റീൽ കോമ്പ്ലക്സ്, കോഴിക്കോട്, കെ എസ് ഡി സി കുറ്റിപ്പുറം എന്നിങ്ങനെ വ്യവസായ മേഖലകളിലെ എസ് ടി യുമായി സംയോജിപ്പിച്ചിട്ടുള്ള വിവിധ ട്രെയ്ഡ് യൂണിയനുകളുടെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1964-ൽ നടത്തിയ സംസ്ഥാന യുവജനോത്സവത്തിൽ പ്രസംഗമത്സരത്തിൽ അദ്ദേഹം ഒന്നാം സമ്മാനവും നേടിയിട്ടുണ്ട്. ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പ്രസ്ഥാനത്തിന്റെ സ്തുത്യർജമായ സേവനത്തിനു വേണ്ടി ഇന്ത്യൻ രാഷ്ട്രപതിയുടെ കയ്യിൽ നിന്നും രജത ഗജ ബഹുമതി അദ്ദേഹം നേടിയിട്ടുണ്ട്. മികച്ച മന്ത്രിയ്ക്കുള്ള കർമ്മശ്രേഷ്ഠ അവാർഡ് നല്കി അദ്ദേഹത്തെ ബഹുമാനിച്ചിട്ടുണ്ട്. പിന്നോക്കക്കാരുടെയും ന്യൂനപക്ഷത്തിന്റെയും വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി നടത്തിയ സേവനങ്ങൾക്കായി അദ്ദേഹം സർ സൈദ് അവാർഡും സ്വീകരിച്ചിട്ടുണ്ട്. മികച്ച പാർലമെന്റേറിയനുള്ള സീതി സാഹിബ് അവാർഡ് അദ്ദേഹം നേടിയിട്ടുണ്ട്. യുവാക്കൾക്കിടയിൽ ശാസ്ത്രവും സാങ്കേതികതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രാരംഭനടപടികൾ പ്രോത്സാഹിപ്പിച്ചതിന് അദ്ദേഹത്തെ കേരള ശാസ്ത്ര വേദി ആദരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിയുടെയും മയക്കുമരുന്നിന്റെയും വിരുദ്ധ നിയമത്തിന്റെ ഫലപ്രദമായ നിർവ്വഹണത്തിന് ഇന്ത്യയുടെ ലഹരി വിരുദ്ധ കൗൺസിലിന്റെ പ്രത്യേക അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+