• search
 • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
ഫറൂഖ് അബ്ദുള്ള

ഫറൂഖ് അബ്ദുള്ള

ജീവചരിത്രം

ജമ്മു & കാഷ്മീരിന്റെ മുൻ മുഖ്യമന്ത്രിയും നിലവിൽ ശ്രീനഗറിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ ഡോ.ഫറൂഖ് അബ്ദുള്ള ഒറു രാഷ്ട്രീയ ആചാര്യനാണ്. നാഷണൽ കോൺഫറൻസ് നേതാവായ ഷെയ്ഖ് അബ്ദുള്ളയ്ക്ക് ജനിച്ച അദ്ദേഹം ടിൻഡെയിൽ ബിസ്കോ സ്കൂളിൽ പഠിച്ച് ജയ്പൂരിലെ എസ് എം എസ് മെഡിക്കൽ കോളജിൽ നിന്നും എം ബി ബി എസ് നേടുന്നതിനായി പോയി. പിന്നീട് അദ്ദേഹം യുണൈറ്റഡ് കിംഗ്ഡത്തിലേയ്ക്ക് പോകുകയും അവിടെ മെഡിസിൻ പ്രാക്റ്റീസ് ചെയ്യുകയും ചെയ്തു. 1980-ൽ 7-മത് ലോകസഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചപ്പോൾ അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങി. അദ്ദേഹത്തിന്റെ പിതാവിന്റെ മരണത്തെ തുടർന്ന്, 1983-ൽ അദ്ദേഹം സസ്ഥാന മുഖ്യമന്ത്രിയായി. പല തവണ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.

വ്യക്തിജീവിതം

മുഴുവൻ പേര് ഫറൂഖ് അബ്ദുള്ള
ജനനത്തീയതി 21 Oct 1937 (വയസ്സ് 83)
ജന്മസ്ഥലം ശ്രീനഗർ (ജമ്മു & കാഷ്മീർ)
പാര്‍ട്ടിയുടെ പേര്‌ Jammu & Kashmir National Conference
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ സാമൂഹിക പ്രവർത്തകൻ
പിതാവിന്റെ പേര് പരേതനായ ശ്രീ ഷെയ്ഖ് മൊഹമ്മദ് അബ്ദുള്ള
മാതാവിന്റെ പേര് പരേതയായ ശ്രീമതി അക്ബർ ജഹാൻ ബീഗം
പങ്കാളിയുടെ പേര് ശ്രീമതി മോളി അബ്ദുള്ള
പങ്കാളിയുടെ ജോലി മുൻ നഴ്സ്
ആണ്‍കുട്ടികള്‍ എത്ര 1
പെണ്‍കുട്ടികള്‍ എത്ര 3

കോണ്ടാക്ട്

സ്ഥിര വിലാസം 40, ഗുപ്കർ റോഡ്, ശ്രീനഗർ, ജമ്മു & കാഷ്മീർ ടെല: 0194) 2452540, 09018210000 (മൊ) ഫാക്സ്: (0194) 2452120
നിലവിലെ വിലാസം എ ബി-0, തിലക് മാർഗ്, ന്യൂ ദീ - 110 001 ടെലിഫാക്സ്: (011) 23782102, 09018210000 (മൊ)
ബന്ധപ്പെടേണ്ട നന്പർ 0194-2452540
ഇമെയില്‍ iamfarooq70@hotmail.com, farooq_abdullah@rediffmail.com

രസകരമായ വസ്തുതകൾ

മോളി എന്ന ബ്രിട്ടീഷ് നഴ്സിനെ വിവാഹം ചെയ്ത ഡോ.ഫറൂഖ് അബ്ദുള്ളയ്ക്ക് 4 മക്കളുണ്ട്, അതിലൊരാളും (ഒമർ അബ്ദുള്ള) ജമ്മു & കാഷ്മീരിറ്റെ മുഖ്യമന്തിയായിരുന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ പുത്രിമാരിൽ ഒരാളായ സാറ വിവാഹം ചെയ്തിരിക്കുന്നത് പ്രസിദ്ധ കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തകനായ സച്ചിൻ പൈലറ്റിനെയാണ്.

രാാഷ്ട്രീയ ജീവിതകാലം

 • 2017
  ശ്രീനഗർ ലോക സഭ സീറ്റിൽ നിന്നും ഉപ തിരഞ്ഞെടുപ്പിൽ പ്യൂപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ നസീർ അഹമ്മദ് ഖാനെ പരാജയപ്പെടുത്തിക്കൊണ്ട് അദ്ദേഹം വിജയിച്ചു.
 • 2014
  2014 ലോകസഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം ശ്രീനഗർ ലോകസഭ സീറ്റിലേയ്ക്ക് വീണ്ടും മത്സരിച്ചു എങ്കിലും പ്യൂപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി താരിഖ് ഹമീദ് കറയാൽ പരാജയപ്പെടുത്തപ്പെട്ടു.
 • 2009
  2009 ഫെബ്രുവരിയിൽ അദ്ദേഹം രാജ്യ സഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു എങ്കിലും 2009 മെയിൽ അദ്ദേഹം രാജ്യസഭയിൽ നിന്നും രാജി വെച്ചു. പാർട്ടി നേതൃത്വത്തിൽ അദ്ദേഹം നാഷണൽ കോൺഫറൻസിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
 • 2009
  ശ്രീനഗർ നിയോജകമണ്ഡലത്തിൽ നിന്നും ലോകസഭ തിരഞ്ഞെടുപ്പ് വിജയിച്ച അദ്ദേഹം യു പി എ സർക്കാരിൽ ചേർന്നു. ഒരു ക്യാബിനറ്റ് മന്ത്രി എന്ന നിലയിൽ അദ്ദേഹം മൻ മോഹൻ സിംഗിന്റെ സംഘത്തിൽ എത്തിച്ചേരുകയും നൂതന-നവീകരണ ഊർജ്ജത്തിന്റെ ചുമതല നല്കപ്പെടുകയും ചെയ്തു.
 • 2006
  സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കൺസൾട്ടീവ് കമ്മിറ്റി അംഗം; ജനസംഖ്യയുടെയും പൊതുജനാരോഗ്യത്തിന്റെയും പാർലമെന്ററി ഫോറം അംഗം എന്നിവയായി
 • 2004
  സിവിൽ ഏവിയേഷൻ മന്ത്രായലത്തിന്റെ കൺസൾട്ടീവ് കമ്മിറ്റി അംഗം (ആഗസ്റ്റ് 2004-നവംബർ 2008)
 • 2003
  2003 ജനുവരി മുതൽ 2004 ഫെബ്രുവരി വരെ ഡിഫൻസ് കമ്മിറ്റി അംഗം
 • 2002
  2002 നവംബറിൽ അദ്ദേഹം രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ നേത്വത്തിൽ അദ്ദേഹം ജമ്മു & കാഷ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും താഴെ യിറങ്ങി. അദ്ദേഹത്തിന്റെ മകൻ ഒമർ പാർട്ടി ചുമതല ഏറ്റെടുത്തു.
 • 1996
  അബ്ദുള്ള വീണ്ടും എം എൽ എ ആയി തിരഞ്ഞെടുക്കപ്പെടുകയും 1996 ഒക്ടോബർ 9-ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രിയാവുകയും ചെയ്തു. 2002 ഒക്ടോബർ 18 വരെ അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു.
 • 1986
  ഫറൂഖ് ജമ്മു കാഷ്മീർ അസംബ്ലിയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും 1986 നവംബർ 7-ന് മുഖ്യമന്ത്രിയാവുകയും ചെയ്തു. 1990 ജനുവരി 19 വരെ അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു.
 • 1984
  നാഷണൽ കോൺഫറൻസിലെ കക്ഷി വഴക്കുകൾക്ക് ശേഷം, ഗുലാം മൊഹമ്മദ് ഷാ പാർട്ടിയിൽ നിന്നും തെറ്റിപ്പിരിയുകയും അബ്ദുള്ളയുടെ സർക്കാർ തകരുകയും ചെയ്തു. 1984 ജൂലായ് 2-ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറങ്ങി.
 • 1983
  അദ്ദേഹം ജമ്മു & കാഷ്മീർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
 • 1982-83
  കാഷ്മീർ ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ജമ്മു & കാഷ്മീരിന്റെ ആരോഗ്യ മന്ത്രിയാവുകയും ചെയ്തു.
 • 1981
  അദ്ദേഹം ജമ്മു & കാഷ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ആയി
 • 1980
  ശ്രീനഗർ ലോകസഭ നിയോജകമണ്ഡലത്തിൽ നിന്നും എതിരാളികളില്ലാതെ 7-മത് ലോകസഭയിലേയ്ക്ക് ഡോ.ഫറൂഖ് അബ്ദുള്ള തിരഞ്ഞെടുക്കപ്പെട്ടു.
 • 1970s
  ഡോ.ഫറൂഖ് അബ്ദുള്ള തന്റെ പിതാവായ ഷെയ്ഖ് അബ്ദുള്ള സ്ഥാപിച്ച ജമ്മു & കാഷ്മീർ നാഷണൽ കോൺഫറൻസ് പാർട്ടിയുമായി സഹകരിച്ചു.
 • 1982-ൽ അദ്ദേഹത്തിന്റെ പിതാവിന്റെ മരണശേഷം, 1982 സെപ്തംബർ 8- ന് ഫറൂഖ് ജമ്മു & കാഷ്മീരിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
ആസ്തി13.1 CRORE
ആസ്തികള്‍13.1 CRORE
ബാധ്യതN/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

ആൽബം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X