ഹോം
 » 
എച്ച് ഡി ദേവഗൗഡ

എച്ച് ഡി ദേവഗൗഡ

എച്ച് ഡി ദേവഗൗഡ

എച്ച് ഡി ദേവെഗൗഡ ഇന്ത്യയുടെ 11-മത് പ്രധാനമന്ത്രിയും കർണ്ണാടകയുടെ 14-മത് മുഖ്യമന്ത്രിയുമായിരുന്നു. 1996-97-ൽ അദ്ദേഹം പ്രധാനമന്ത്രിയായും 1994-96-ൽ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു.

എച്ച് ഡി ദേവഗൗഡ ജീവചരിത്രം

എച്ച് ഡി ദേവെഗൗഡ ഇന്ത്യയുടെ 11-മത് പ്രധാനമന്ത്രിയും കർണ്ണാടകയുടെ 14-മത് മുഖ്യമന്ത്രിയുമായിരുന്നു. 1996-97-ൽ അദ്ദേഹം പ്രധാനമന്ത്രിയായും 1994-96-ൽ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു. കർണ്ണാടക സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ അദ്ദേഹം ആദ്യമായി മത്സരാർത്ഥിയായത് 1962-ലാണ്. യുണൈറ്റഡ് ഫ്രണ്ടിനെ പ്രതിനിധീകരിച്ച് 1996-ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. അദ്ദേഹം കർണ്ണാടകയുടെ ഹസ്സൻ നിയോജകമണ്ഡലത്തെ പ്രതിനിധീകരിയ്ക്കുന്ന 16-മത് ലോകസഭാംഗവും ജനത സൾ (സെക്യൂലർ) പാർട്ടിയുടെ ദേശീയ പ്രസിഡന്റുമാണ്.

കൂടുതൽ വായിക്കുക
By Muralidharan AK Updated: Tuesday, January 1, 2019, 01:21:39 PM [IST]

എച്ച് ഡി ദേവഗൗഡ വ്യക്തിജീവിതം

മുഴുവൻ പേര് എച്ച് ഡി ദേവഗൗഡ
ജനനത്തീയതി 18 May 1933 (വയസ്സ് 90)
ജന്മസ്ഥലം ഹൊളെനരസിപുര, ജില്ല.ഹസ്സൻ (കർണ്ണാടക)
പാര്‍ട്ടിയുടെ പേര്‌ Janata Dal (Secular)
വിദ്യാഭ്യാസം Others
തൊഴില്‍ കൃഷിശാസ്ത്രജ്ഞൻ, എഞ്ചിനിയർ, കർഷകൻ, സാമൂഹിക പ്രവർത്തകൻ
പിതാവിന്റെ പേര് പരേതനായ ശ്രീ ദൊഡ്ഡെ ഗൗഡ
മാതാവിന്റെ പേര് ശ്രീമതി ദേവമ്മ
പങ്കാളിയുടെ പേര് ശ്രീമതി ചെന്നമ്മ
പങ്കാളിയുടെ ജോലി വീട്ടമ്മ, സാമൂഹിക പ്രവർത്തക
മക്കൾ 4 പുത്രൻ 2 പുത്രി
മതം ഹിന്ദു
സ്ഥിര വിലാസം 743, “അമോഘ്”, 2-മത് മെയിൻ റോഡ്, 9-മത് ക്രോസ്സ്, പദ്മനാഭ നഗർ, ബംഗളൂരു - 560 070, കർണ്ണാടക ടെലി ഫാക്സ്: (080) 26891444
നിലവിലെ വിലാസം 5, സഫ്ദർജംഗ് ലെയിൻ, ന്യൂ ദൽ ഹി - 110 011 ടെല: (011) 23794499, 23794431 ഫാക്സ്: (011) 23010288
ബന്ധപ്പെടേണ്ട നന്പർ 08145273216,08175272156,08026897444,08026798999,08026862222
ഇമെയില്‍ [email protected]
വെബ്സെെറ്റ് http://www.hddevegowda.in/home.htm
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

എച്ച് ഡി ദേവഗൗഡ ആസ്തി

ആസ്തി: ₹5.03 CRORE
ആസ്തികള്‍:₹6.01 CRORE
ബാധ്യത: ₹97.98 LAKHS

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

എച്ച് ഡി ദേവഗൗഡ കൗതുകകരമായ വിവരങ്ങള്‍

സമൂഹത്തിലെ എല്ലാ തട്ടിലുമുള്ളവരെയും ക്ഷമാപൂർവ്വം കേൾക്കുന്നതിൽ പ്രസിദ്ധനായ ശ്രീ എച്ച് ഡി ദേവഗൗഡ അതുകൊണ്ടുതന്നെ “മണ്ണിന്റെ മകൻ” എന്നും വിളിയ്ക്കപ്പെടുന്നു.
അദ്ദേഹത്തിന്റെ പ്രവർത്തനദിനങ്ങളിൽ, ലെജിസ്ലേറ്റീവ് അസംബ്ലി ലൈബ്രറിയിലെ പുസ്തകങ്ങൾ വായിക്കുന്നതിലും അദ്ദേഹം വ്യാപൃതനായിരുന്നു.
അതിനൊക്കെ പുറമെ, പാർലമെന്റിന്റെ യശസ്സും അന്തസ്സും പ്രകടിപ്പിക്കുന്നതിലും പരിപാലിയ്ക്കുന്നതിലും അദ്ദേഹം പ്രസിദ്ധനാണ്.

എച്ച് ഡി ദേവഗൗഡ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2014
  • ജനങ്ങൾക്കിടയിലുള്ള അധികാരത്തിനും വിശ്വാസത്തിനുമൊപ്പം, അദ്ദേഹം 16-മത് ലോകസഭയിലേയ്ക്ക് (ആറാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2014 സെപ്തംബർ 6-ന് അദ്ദേഹം ഡിഫൻസ് സ്റ്റാന്റിംഗ് കമ്മിറ്റിയിൽ അംഗമായി.
2009
  • 15-മത് ലോകസഭയിലേയ്ക്ക് അഞ്ചാമത് തവണ വീണ്ടും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 31-ന് അദ്ദേഹം ഡിഫൻസ് കമ്മിറ്റി അംഗമായി.
2006
  • 2006 മുതൽ 2008 വരെ റെയിൽ വേയിൽ കമ്മിറ്റി അംഗമായി അദ്ദേഹം നിയമിക്കപ്പെട്ടു.
2004
  • അദ്ദേഹം 14-മത് ലോകസഭയിലേയ്ക്ക് (നാലാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
1999
  • 1999-ൽ, മധു ദണ്ഡാവതെ അടക്കം ധാരാളം നേതാക്കന്മാർ ദേശീയ പ്രസിഡന്റായ ദേവ ഗൗഡ നയിയ്ക്കുന്ന ജനത ദൾ (സെക്യൂലർ) ഘടകത്തിൽ ചേർന്നു. അതേ വർഷം തന്നെ 1999-ലെ പൊതു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എങ്കിലും 2002-ലെ കനകപുര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് തിരികെ വന്നു.
1996
  • 1996-ലെ പൊതു തിരഞ്ഞെടുപ്പിൽ, പി വി നരസിംഹറാവു നയിച്ചിരുന്ന കോൺഗ്രസ്സ് പാർട്ടിയ്ക്ക് സ്ഥിരത നഷ്ടപ്പെട്ടു എങ്കിലും സർക്കാർ രൂപീകരിയ്ക്കുന്നതിന് മറ്റൊരു പാർട്ടിയും ആവശ്യമായ സീറ്റ് നേടിയില്ല. കൂടാതെ, അതേ വർഷം തന്നെ 1996 ജൂൺ 1-ന് ഇന്ത്യൻ പ്രധാനമന്ത്രിയായി സ്ഥാനമേല്ക്കുകയും 1997 ഏപ്രിൽ 11 വരെ തുടരുകയും ചെയ്തു. അദ്ദേഹം പെട്രോളിയം ഏന്റ് കെമിക്കൽസ്, പേഴ്സണൽ, പബ്ലിക് ഗ്രീവൻസസ് ഏന്റ് പെൻഷൻസ്, അറ്റോമിക് എനർജി, ആഭ്യന്തര, കൃഷി, ഫുഡ് പ്രോസസിംഗ് ഇൻഡസ്റ്റ്രീസ്, നഗരകാര്യാലയവും തൊഴിലും, നോൺ-കൺ വെൻഷനൽ ഊർജ്ജ ശ്രോതസ്സ് എന്നീ മന്ത്രാലയങ്ങൾ/വകുപ്പുകളുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തു.
1995
  • 1995 ജനുവരിയിൽ, ഗൗഡ സ്വിറ്റ്സർലാന്റ് സന്ദർശിക്കുകയും അന്തർദേശീയ സാമ്പത്തികശാസ്ത്രജ്ഞ കൂട്ടായ്മയിൽ പങ്കെടുക്കുകയും ചെയ്തു. സിംഗപ്പൂരിലേയ്ക്കുള്ള അദ്ദേഹത്തിന്റെ യാത്ര സംസ്ഥാനത്തിലേയ്ക്ക് വിദേശനിക്ഷേപം കൊണ്ടുവന്നു.
1994
  • 1994-ൽ അദ്ദേഹം ജനത ദളിന്റെ സംസ്ഥാന യൂണിറ്റ് പ്രസിഡന്റാവുകയും 1994-ലെ സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിനു പിന്നിലെ പ്രേരകശക്തിയാവുകയും ചെയ്തു. അദ്ദേഹം രാമനഗരയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ഡിസംബറിൽ കർണ്ണാടകയുടെ 14-മത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
1983
  • 1983 മുതൽ 1988 വരെ രാമകൃഷ്ണ ഹെഗ്ഡെ നയിച്ച കർണ്ണാടക ജനത പാർട്ടി സർക്കാരിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചു.
1975
  • അടിയന്തിരാവസ്ഥക്കാലത്ത് (1975-1977) അദ്ദേഹം ബാംഗ്ലൂർ സെണ്ട്രൽ ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു.
1972
  • കോൺഗ്രസ് വിഭജിച്ച സമയത്ത് അദ്ദേഹം കോൺഗ്രസ്(ഒ)യിൽ ചേരുകയും 1972 മാർച്ച് മുതൽ 1976 മാർച്ച് വരെയും വീണ്ടും 1976 നവംബർ മുതൽ 1977 ഡിസംബർ വരെയും അസംബ്ലിയിൽ പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
1962
  • 1962-ൽ ഹൊളെനരസിപുര നിയോജകമണ്ഡലത്തിൽ നിന്നും സ്വതന്ത്രസ്ഥാനാർത്ഥിയായി കർണ്ണാടക ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് ഗൗഡ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, അദ്ദേഹം 1962 മുതൽ 1989 വരെ ആറ് തവണ തുടർച്ചയായി അതേ നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.
1953
  • 1953-ൽ ഗൗഡ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേരുകയും 1962 വരെ അംഗമായി തുടരുകയും ചെയ്തു.

മുന്‍കാല ചരിത്രം

1976
  • 1976 കാലയളവിൽ, ആഭ്യന്തര സുരക്ഷാ പരിപാലന ആക്ടിനു (എം ഐ എസ് എ) കീഴിൽ ജയിലിലടയ്ക്കപ്പെട്ടു.
1952
  • 1952 മുതൽ 1962 വരെ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അംഗമായിരുന്നു.
1950-????? ?????????
  • 1950കളുടെ അവസാന കാലത്ത് ഗൗഡ ഹസ്സനിലെ എൽ വി പോളി ടെക്നിക്കിൽ നിന്നും സിവിൽ എഞ്ചിനിയറിംഗിൽ ഡിപ്ലോമ നേടി.

എച്ച് ഡി ദേവഗൗഡ നേട്ടങ്ങൾ

ഒരു വിദ്യാർത്ഥിനേതാവായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ട്.
അദ്ദേഹം താലൂക്ക് വികസന ബോർഡിന്റെയും കോ ഓപറേറ്റീവ് സൊസൈറ്റിയുടെയും അംഗമായിരുന്നു.
കൃഷിയും ഉദ്യാനനിർമ്മാണവുമാണ് അദ്ദേഹത്തിന്റെ താല്പര്യങ്ങൾ
അദ്ദേഹം യുണൈറ്റഡ് ഫ്രണ്ടിന്റെ നിയന്ത്രണ കമ്മിറ്റി ചെയർമാനായിരുന്നു
അദ്ദേഹം ഹൊളെനരസിപുരയുടെ ആഞ്ജനേയ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമായിരുന്നു.
സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരെ, പ്രത്യേകിച്ചും കർഷകരെ ഉന്നമനത്തിലെത്തിക്കുന്നതിൽ കാര്യക്ഷമമായ പങ്ക് വഹിച്ചിട്ടുള്ള ഒരു പ്രമുഖ രാഷ്ട്രീയ വ്യക്തിത്വമായിരുന്നു ശ്രീ എച്ച് ഡി ദേവഗൗഡ
ന്യൂനപക്ഷം, പിന്നോക്കവിഭാഗങ്ങൾ, പട്ടിക ജാതി, പട്ടിക വർഗ്ഗം, സ്ത്രീകൾ എന്നിവർക്ക് അനുകൂലമായി അദ്ദേഹം സംവരണസമ്പ്രദായം അവതരിപ്പിച്ചു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X