Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹർസിമ്രത് കൗർ ബാദൽ

ഹർസിമ്രത് കൗർ ബാദൽ
ഹർസിമ്രത് കൗർ ബാദൽ ഇന്ത്യാസർക്കാരിലെ ഭക്ഷ്യസുരക്ഷാ യൂണിയൻ ക്യാബിനറ്റ് മന്ത്രിയും ബതിന്ദയിൽ നിന്നുള്ള പാർലമെന്റ് അംഗവുമാണ്. അവർ ശിരോമണി അകാലി ദളിൽ (എസ് എ ഡി) നിന്നാണ്.
By Zainab Ashraf | Tuesday, January 1, 2019, 01:34:20 PM [IST]

ഹർസിമ്രത് കൗർ ബാദൽ ജീവചരിത്രം

ഹർസിമ്രത് കൗർ ബാദൽ ഇന്ത്യാസർക്കാരിലെ ഭക്ഷ്യസുരക്ഷാ യൂണിയൻ ക്യാബിനറ്റ് മന്ത്രിയും ബതിന്ദയിൽ നിന്നുള്ള പാർലമെന്റ് അംഗവുമാണ്. അവർ ശിരോമണി അകാലി ദളിൽ (എസ് എ ഡി) നിന്നാണ്. ഹർസിമ്രത് കൗർ ബാദലിന് രാഷ്ട്രീയ പശ്ചാത്തലമുണ്ട്. അവരുടെ ഭർത്താവ് സുഖ്ബീർ സിംഗ് ബാദൽ പഞ്ചാബിന്റെ ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററും ശിരോമണി അകാലി ദളിന്റെ പ്രസിഡന്റും ആയിരുന്നു. 1966 ജൂലായ് 25-ന് ദൽ ഹിയിൽ സത്യജിത്തിനും സുഖ്മഞ്ജുസ് മജിതിയയ്ക്കും മജിതിയ കുടുംബത്തിൽ അവർ ജനിച്ചു. ഹർസിമ്രത് കൗർ ബാദൽ ന്യൂ ദൽ ഹിയിലെ ലോറെറ്റോ കോൺ വന്റ് സ്ക്കൂളിൽ നിന്ന് തന്റെ സ്ക്കൂൾ വിദ്യാഭ്യാസം ചെയ്തു. അവർ മട്രിക്കുലേറ്റും ടെക്സ്റ്റൈൽ ഡിസൈനിംഗിൽ ഡിപ്ലോമയും നേടി. 1991 നവംബർ 21-ന് സുഖ്ബീർ സിംഗ് ബാദലിനെ വിവാഹം ചെയ്തു. ഹർസിമ്രത് കൗർ ബാദൽ ഒരു ബിസിനസ് വ്യക്തി എന്ന നിലയിൽ നിർമ്മാണകമ്പനിയിൽ പോയി.

കൂടുതൽ വായിക്കുക

ഹർസിമ്രത് കൗർ ബാദൽ വ്യക്തിജീവിതം

മുഴുവൻ പേര് ഹർസിമ്രത് കൗർ ബാദൽ
ജനനത്തീയതി 25 Jul 1966 (വയസ്സ് 59)
ജന്മസ്ഥലം ദൽഹി
പാര്‍ട്ടിയുടെ പേര്‌ Shiromani Akali Dal
വിദ്യാഭ്യാസം 10th Pass
തൊഴില്‍ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകയായിരുന്നു
പിതാവിന്റെ പേര് ശ്രീസത്യജിത് സിംഗ് മജിതിയ
മാതാവിന്റെ പേര് ശ്രീമതി സുഖ്മഞ്ജുസ് മജീതിയ
പങ്കാളിയുടെ പേര് ശ്രീ സുഖ്ബീർ സിംഗ് ബാദൽ
പങ്കാളിയുടെ ജോലി രാഷ്ട്രീയപ്രവർത്തകൻ
മക്കൾ 1 പുത്രൻ 2 പുത്രി
മതം സിഖ്

ഹർസിമ്രത് കൗർ ബാദൽ ആസ്തി

ആസ്തി
₹144.04 CRORE
ആസ്തികള്‍
₹198.52 CRORE
ബാധ്യത
₹54.48 CRORE

ഹർസിമ്രത് കൗർ ബാദൽ കൗതുകകരമായ വിവരങ്ങള്‍

കൃഷി, മാധ്യമം, ഹോട്ടൽ വ്യവസായം എന്നീ മേഖലകളിൽ ഹർസിമ്രത് കൗർ ബാദലിന് വലിയ സാമ്രാജ്യം തന്നെയുണ്ട്. ഗുർഗാവോം തൃദന്ത് ഹോട്ടലിൽ അവർ സ്വന്തമായി ആഭരണവ്യവസായം നടത്തുന്നുണ്ട്. കൂടാതെ,അവർ ഒരു ടെക്സ്റ്റൈൽ ഡിസൈനർ കൂടിയാണ്.

ഹർസിമ്രത് കൗർ ബാദൽ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014: 2014 ലോകസഭ തിരഞ്ഞെടുപ്പിൽ അവർ വീണ്ടും ഭട്ടിണ്ട നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ചു.
  • 2009: 2009 പൊതു തിരഞ്ഞെടുപ്പിൽ അവർ തന്റെ രാഷ്ട്രീയജീവിതം തുടങ്ങി. ഭട്ടിണ്ടയിൽ നിന്നും അവർ 15-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 31 Aug. 2009: അവർ സാമൂഹിക നീതി & ശാക്തീകരണത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി
  • 27 May, 2014: മോദി സർക്കാരിൽ അവർ ഭക്ഷ്യനടപടിക്രമ യൂണിയൻ മന്ത്രിയായി നിയമിക്കപ്പെട്ടു.
  • 6 Aug. 2009: അവർ എസ്റ്റിമേറ്റ്സ് കമ്മിറ്റിയിൽ അംഗമായി
  • 5 May 2010: അവർ എസ്റ്റിമേറ്റ്സ് കമ്മിറ്റി അംഗം, ആരോഗ്യ-കുടുംബക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം, ഭക്ഷ്യ-പൊതുവിതരണ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എന്നിവയായി.

ഹർസിമ്രത് കൗർ ബാദൽ നേട്ടങ്ങൾ

ഭക്ഷ്യനടപടിക്രമ മന്ത്രിയെന്ന നിലയിലുള്ള അവരുടെ ഭരണകാലയളവിൽ, അവരുടെ മന്ത്രാലയം അതിഗംഭീരമായ വളർച്ച നേടി. 2015 സെപ്തംബർ മുതൽ 2016 ജൂൺ വരെ 24,084 വ്യക്തികൾ ഭക്ഷ്യനടപടിക്രമമേഖലയിൽ പരിശീലിപ്പിക്കപ്പെട്ടു. 37 അതിഭീമ ഭക്ഷണ പാർക്കുകളും(8 എണ്ണം 2016 ജൂണോടെ പ്രവർത്തനമാരംഭിച്ചു) 134 കോൾഡ് ചെയിൻ പദ്ധതികളും വഴി വലിയ ശേഷി സൃഷ്ടിക്കുന്നതിനൊപ്പം പ്രധാന ഘട്ടങ്ങളിലൊന്ന് എന്ന നിലയിൽ ഇന്ത്യയിൽ ഉല്പാദിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന സ്വദേശി ഭക്ഷണത്തിന്റെ വിവിധ ബ്രാന്റ് ചില്ലറ വില്പനയിൽ 100% എഫ് ഡി ഐയ്ക്ക്(ഫോറിൻ ഡയറക്റ്റ് ഇന്വെസ്റ്റ്മെന്റ്) അവർ ചുക്കാൻ പിടിച്ചു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+