Get Updates
Get notified of breaking news, exclusive insights, and must-see stories!

എം എം ഹസ്സൻ

എം എം ഹസ്സൻ
1947-ൽ ജനിച്ച എം എം ഹസ്സൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതാവും കേരള സർക്കാരിന്റെ മുൻ മന്ത്രിയാവുകയും ചെയ്തു. 2017 മാർച്ച് 25-ന് അദ്ദേഹം കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ആയി.
By Ajay M V | Tuesday, January 1, 2019, 01:31:24 PM [IST]

എം എം ഹസ്സൻ ജീവചരിത്രം

1947-ൽ ജനിച്ച എം എം ഹസ്സൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതാവും കേരള സർക്കാരിന്റെ മുൻ മന്ത്രിയാവുകയും ചെയ്തു. 2017 മാർച്ച് 25-ന് അദ്ദേഹം കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ആയി. കേരള സ്റ്റുഡന്റ്സ് യൂണിയനിലൂടെ(കെ എസ് യു) ഹസ്സൻ സജീവ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിയ്ക്കുകയും കെ എസ് യു-വിന്റെ സംസ്ഥാന പ്രസിഡന്റാവുകയും ചെയ്തു. പിന്നീട് അദ്ദേഹം കേരള യൂണിവേഴ്സിറ്റി യൂണിയന്റെ സെനറ്റ് അംഗവും ചെയർമാനുമായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ വായിക്കുക

എം എം ഹസ്സൻ വ്യക്തിജീവിതം

മുഴുവൻ പേര് എം എം ഹസ്സൻ
ജനനത്തീയതി 14 May 1947 (വയസ്സ് 78)
ജന്മസ്ഥലം തിരുവനന്തപുരം
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ സാമൂഹിക പ്രവർത്തനം
പിതാവിന്റെ പേര് എം മാലിക് മൊഹമ്മദ്
മാതാവിന്റെ പേര് എ ഫാത്തിമ ബീവി
പങ്കാളിയുടെ പേര് എ കെ റഹിയ
പങ്കാളിയുടെ ജോലി വിരമിച്ച ബാങ്ക് ജീവനക്കാരി
മക്കൾ 1 പുത്രി

എം എം ഹസ്സൻ ആസ്തി

ആസ്തി
₹2.05 CRORE
ആസ്തികള്‍
₹2.08 CRORE
ബാധ്യത
₹3.54 LAKHS

എം എം ഹസ്സൻ കൗതുകകരമായ വിവരങ്ങള്‍

അദ്ദേഹം കേരള ലെജിസ്ലേറ്റീവ് അസംബ്ലിയിൽ കേരള പ്രവാസി കാര്യാലയ മന്ത്രിയാവുകയും ചെയ്തിട്ടുണ്ട്. ഹസ്സൻ ഇപ്പോൾ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി (കെ പി സി സി) പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.

എം എം ഹസ്സൻ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2017: അദ്ദേഹം കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി.
  • 2016: ഒരു നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം, അദ്ദേഹം ചടയമംഗലം നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും സി പി ഐ സ്ഥാനാർത്ഥി രത്നാകരനാൽ പരാജയപ്പെടുത്തപ്പെട്ടു.
  • 2001: അദ്ദേഹം കായം കുളം അസംബ്ലി സീറ്റിലേയ്ക്ക് നീങ്ങുകയും വിജയകരമായി മത്സരിയ്ക്കുകയും ചെയ്തു. അദ്ദേഹം സി പി എം-ന്റെ ജി സുധാകരനെ പരാജയപ്പെടുത്തി. അദ്ദേഹം 2001 മുതൽ 2004 വരെ എ കെ ആന്റണി നയിച്ച മന്ത്രിസഭയിൽ ഇൻഫൊർമേഷൻ & പാർലമെന്ററി അഫയേഴ്സ് മന്ത്രിയായി. കൂടാതെ, കേരള പ്രവാസി കാര്യാലയ മന്ത്രിയുമായിട്ടുണ്ട്.
  • 1996: അസംബ്ലി തിരഞ്ഞെടുപ്പിൽ ആന്റണി രാജുവിനെതിരെ എം എം ഹസ്സന് തന്റെ തിരുവനന്തപുരം വെസ്റ്റ് സീറ്റ് നഷ്ടമായി.
  • 1991: അദ്ദേഹം വീണ്ടും തിരുവനന്തപുരം വെസ്റ്റിൽ നിന്നും കേരള അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ചു. അദ്ദേഹം കെ ഇ സിയുടെ ആന്റണി രാജുവിനെ പരാജയപ്പെടുത്തി.
  • 1987: തിരുവനന്തപുരം വെസ്റ്റിൽ നിന്നും വിജയകരമായി മത്സരിയ്ക്കുകയും കേരള അസംബ്ലിയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
  • 1982: എം എം ഹസ്സൻ കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ നിന്നും കേരള ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ലക്ഷ്മണൻ വൈദ്യരെ പരാജയപ്പെടുത്തി.

മുന്‍കാല ചരിത്രം

  • 1970s: സജീവ രാഷ്ട്രീയത്തിൽ പ്രവേശിയ്ക്കുന്നതിനു മുൻപ്, എം എം ഹസ്സൻ കേരള സ്റ്റുഡന്റ്സ് യൂണിയനിൽ (കെ എസ് യു) ചേരുകയും സംസ്ഥാന പ്രസിഡന്റായി മാറുകയും ചെയ്തു. പിന്നീട് അദ്ദേഹം കേരള യൂണിവേഴ്സിറ്റി യൂണിയൻ സെനറ്റ് അംഗവും ചെയർമാനുമായി.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+