Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ ബച്ചൻ

ജയ ബച്ചൻ
ജയ ബച്ചൻ ഒരു അഭിനേഹ്രിയും രാഷ്ട്രീയപ്രവർത്തകയുമാണ്. തന്റെ അഭിനയജീവിതത്തിൽ ഹിന്ദി സിനിമാനടികളിൽ മികച്ചവരിൽ ഒരാളായി അവർ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
By Ajay M V | Monday, February 8, 2021, 12:50:30 PM [IST]

ജയ ബച്ചൻ ജീവചരിത്രം

ജയ ബച്ചൻ ഒരു അഭിനേഹ്രിയും രാഷ്ട്രീയപ്രവർത്തകയുമാണ്. തന്റെ അഭിനയജീവിതത്തിൽ ഹിന്ദി സിനിമാനടികളിൽ മികച്ചവരിൽ ഒരാളായി അവർ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 12 വയസിൽ സിനിമാജീവിതം തുടങ്ങിയ അവർക്ക് അവരെ പ്രധാനിയാക്കുന്നതിന് അനുകൂലമായ ഒരു പിടി അവിസ്മരണീയ റോളുകൾ ലഭിച്ചിട്ടുണ്ട്. അഭിനയം പഠിക്കുന്നതിനായി ഫിലിം ഏന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എഫ്.ടി.ഐ.ഐ.) ചേർന്ന അവർ സ്വർണ്ണ മെഡലോടെ വിജയിച്ചു. തന്റെ തൊഴിൽ ജീവിതവേളയിൽ, അവർ 3 മികച്ച അഭിനേത്രി, മൂന്ന് സ്വഭാവനടി എന്നിവയടക്കം ഒമ്പത് ഫിലിം ഫെയർ അവാർഡുകളും അഭിനേത്രികളുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ കലാകാരി എന്ന നിലയിൽ ഭാരതസർക്കാർന്റെ പത്മശ്രീയും അവർ നേടിയിട്ടുണ്ട്.
അഭിനയത്തിൽ നിന്നും രാഷ്ട്രീയപ്രവർത്തകയായി മാറിയ ജയ ഭാദുരി ബച്ചൻ ഇപ്പോൾ സമാജ് വാദി പാർട്ടിയിൽ നിന്നും 2004 മുതൽ നാല് തവണകളിലായി സേവനമനുഷ്ഠിക്കുന്ന രാജ്യ സംഭാംഗമാണ്. സമാജ് വാദി പാർട്ടിയിൽ നിന്നും പാർലമെന്റംഗമായി 2004-ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ജയ ബച്ചൻ, 2006 മാർച്ച് വരെ രാജ്യസഭയിൽ ഉത്തർ പ്രദേശിനെ പ്രതിനിധീകരിച്ചു. 2006 ജൂൺ മുതൽ 2010 ജൂലൈ വരെ രണ്ടാം ഊഴം ലഭിച്ച അവർ 2010 ഫെബ്രുവരിയിൽ തന്റെ ഊഴം പൂർത്തിയാക്കുന്നതിനുള്ള ഉദ്ദേശ്യം വ്യക്തമാക്കി. 2012-ൽ മൂന്നാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അവർ സമാജ് വാദി പാർട്ടിയിൽ നിന്നും രാജ്യസഭയിൽ നാലാം തവണയും സേവനമനുഷ്ഠിക്കുന്നതിനായി 2018-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ വായിക്കുക

ജയ ബച്ചൻ വ്യക്തിജീവിതം

മുഴുവൻ പേര് ജയ ബച്ചൻ
ജനനത്തീയതി 09 Apr 1948 (വയസ്സ് 77)
ജന്മസ്ഥലം ജബൽ പൂർ(മധ്യപ്രദേശ്)
പാര്‍ട്ടിയുടെ പേര്‌ Samajwadi Party
വിദ്യാഭ്യാസം NULL
തൊഴില്‍ അഭിനേത്രി
പിതാവിന്റെ പേര് പരേതനായ തരൂൺ കൂമർ ഭാദുരി
മാതാവിന്റെ പേര് ഇന്ദിര ഭാദുരി
പങ്കാളിയുടെ പേര് അമിതാഭ് ബച്ചൻ
മക്കൾ 1 പുത്രൻ 1 പുത്രി

ജയ ബച്ചൻ ആസ്തി

ആസ്തി
N/A
ആസ്തികള്‍
N/A
ബാധ്യത
N/A

ജയ ബച്ചൻ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2018 : അവർ നിലവിൽ പൗരാണിക സ്മാരകങ്ങളുടെയും പുരാവസ്തുശാസ്ത്ര ആസ്ഥാനങ്ങളുടെയും പരിപാലന(ഭേദഗതി) ബിൽ, 2018-ന്മേലുള്ള തിരഞ്ഞെടുപ്പുകമ്മിറ്റി അംഗമാണ്.
  • 2018 : നിലവിൽ അവർ എക്സ്റ്റേണൽ അഫയേഴ്സ് കമ്മിറ്റി അംഗമാണ്.
  • 2018 : അവർ നാലാം തവണ രാജ്യസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 2014 -2018 : രാജ്യസഭാ അംഗങ്ങൾക്കുള്ള കമ്പ്യൂട്ടർ ഉപകരണങ്ങളുടെ പ്രോവിഷൻ കമ്മിറ്റി അംഗമായിരുന്നു
  • 2014 -2017 : അവർ വിവസര സാങ്കേതിക കമ്മിറ്റി അംഗമായിരുന്നു
  • 2012 -2014 : അവർ എക്സ്റ്റേണൽ അഫയേഴ്സ് കമ്മിറ്റി അംഗമായിരുന്നു
  • 2012-2013, and 1-18 Sept. 2014 : സ്ത്രീശാക്തീകരണ കമ്മിറ്റി അംഗമായിരുന്നു
  • 2012 -2013 : മനുഷ്യവിഭവവികസന കമ്മിറ്റി അംഗമായിരുന്നു
  • 2012 : അവർ മൂന്നാം തവണ രാജ്യസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 2010-2014 : ശിശുക്കൾക്കുള്ള പാർലമെന്ററി ഫോറം അംഗമായിരുന്നു
  • 2008-2010 : അവർ ഹൗസ് കമ്മിറ്റി അംഗമായിരുന്നു
  • 2006-2009 : ശിശുക്കൾക്കുള്ള പാർലമെന്ററി ഫോറം അംഗമായിരുന്നു
  • 2006 : അവർ രണ്ടാം തവണ രാജ്യസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 2005 -2006 : സ്ത്രീശാക്തീകരണ കമ്മിറ്റി അംഗമായിരുന്നു
  • 2004 -2010 : അവർ എക്സ്റ്റേണൽ അഫയേഴ്സ് കമ്മിറ്റി അംഗവും ഇൻഫൊർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവും ആയിരുന്നു
  • 2004 : ജയബച്ചൻ ആദ്യമായി രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1991 -1997 : ചിൽഡ്രൻസ് ഫിലിം സോസൈറ്റി ഓഫ് ഇന്ത്യയുടെ ചെയർ പേഴ്സണായി അവർ തുടർന്നു
  • 1988 -1989 : ചിൽഡ്രൻസ് ഫിലിം സോസൈറ്റി ഓഫ് ഇന്ത്യയുടെ ചെയർ പേഴ്സണായി ജയ ബച്ചൻ തന്രെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+