Get Updates
Get notified of breaking news, exclusive insights, and must-see stories!

ജുവൽ ഓറം

ജുവൽ ഓറം
ഒറീസയിലെ മുതിർന്ന ബി ജെ പി നേതാവാണ് ജുവൽ ഓറം. സുന്ദർഗഢ് ജില്ലയിലെ (ഒറീസ) ലഹുനിപരയിലെ കെന്ദുദിഹിയിൽ അദ്ദേഹം ജനിച്ചു.
By Zainab Ashraf | Monday, February 8, 2021, 12:56:53 PM [IST]

ജുവൽ ഓറം ജീവചരിത്രം

ഒറീസയിലെ മുതിർന്ന ബി ജെ പി നേതാവാണ് ജുവൽ ഓറം. സുന്ദർഗഢ് ജില്ലയിലെ (ഒറീസ) ലഹുനിപരയിലെ കെന്ദുദിഹിയിൽ അദ്ദേഹം ജനിച്ചു. അദ്ദേഹത്തിന് ഇലക്റ്റ്രിക്കൽ എഞ്ജിനിയറിംഗിൽ ഡിപ്ലോമയുണ്ട്. യു.ജി.ഐ.ഇ.റൂർക്കലയിൽ(ഒറീസ) വിദ്യാഭ്യാസം നേടി. രാഷ്ട്രീയത്തിലേയ്ക്ക് തിരിഞ്ഞ കാർഷികവിശാരദനും എഞ്ജിനീയറും ട്രെയ്ഡ് യൂണിയനിസ്റ്റും രാഷ്ട്രീയ പ്രവർത്തകനുമായ ഓറം ഇന്ത്യയുടെ 16-മത് ലോകസഭയിലെ അംഗമാണ്. ഒറീസയിലെ സുന്ദർഗഢ് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹം ഭാരതീയ ജനതാ പാർട്ടി അംഗമാണ്. അദ്ദേഹം 12,13,14 ലോകസഭകളിലും അംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ ക്യാബിനറ്റ് മന്ത്രിമാരിലൊരാളായി തിരഞ്ഞെടുത്തു. അദ്ദേഹം ഇന്ത്യാ സർക്കാരിന്റെ മുൻ ക്യാബിനറ്റ് മന്ത്രിമാരിലൊരാളായിരുന്നു. ഇപ്പോൾ ഭാരതീയ ജനതാപാർട്ടിയുടെ വൈസ് പ്രസിഡന്റായ അദ്ദേഹം ഒറീസ സംസ്ഥാനത്തിൽ ഭാരതീയ ജനതാപാർട്ടിയിൽ നിന്നുള്ള സ്ഥാപക നിയമസഭാംഗങ്ങളിലൊരാളാണ്.അദ്ദേഹം നാല് വർഷത്തിലധികം ഒറീസ സംസ്ഥാനത്തിൽ ഭാരതീയ ജനത പാർട്ടി പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒറീസ നിയമസഭയിൽ അദ്ദേഹം ബി ജെ പിയിൽ നിന്നുള്ള പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക

ജുവൽ ഓറം വ്യക്തിജീവിതം

മുഴുവൻ പേര് ജുവൽ ഓറം
ജനനത്തീയതി 22 Mar 1961 (വയസ്സ് 65)
ജന്മസ്ഥലം കെന്ദുദിഹി, ലഹുനിപര, സുന്ദർഗഢ് ജില്ല (ഒറീസ)
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Others
തൊഴില്‍ കാർഷികവിശാരദൻ, എഞ്ജിനിയർ, ട്രെയ്ഡ് യൂണിയനിസ്റ്റ്, രാഷ്ട്രീയ പ്രവർത്തകൻ,
പിതാവിന്റെ പേര് പരേതനായ ശ്രീ. ടെരിയ ദിൽഗ ഓറം
മാതാവിന്റെ പേര് ശ്രീമതി ഭിടുകി ഓറം
പങ്കാളിയുടെ പേര് ശ്രീമതി ജിംഗിയ ഓറം
മക്കൾ 2 പുത്രി
മതം ഹിന്ദു
വെബ്സെെറ്റ് jualoram.org

ജുവൽ ഓറം ആസ്തി

ആസ്തി
₹7.6 CRORE
ആസ്തികള്‍
₹8.63 CRORE
ബാധ്യത
₹1.04 CRORE

ജുവൽ ഓറം കൗതുകകരമായ വിവരങ്ങള്‍

രാഷ്ട്രീയത്തിൽ ചേരുന്നതിനു മുൻപ്, ആറ് വർഷക്കാലം ബി എച്ച് ഇ എല്ലിന്റെ പവർ ഗ്രൂപ്പ് കൺസ്ട്രക്ഷൻ വിഭാഗത്തിൽ അസിസ്റ്റന്റ് ഫോർമേനായി ജുവൽ ഓറം ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹം ചണ്ഡാലിയിലെ ബാബാ ബനേശ്വർ കോളേജിന്റെയും ലഹുനിപര കോളേജിന്റെയും സ്ഥാപക പ്രസിഡന്റാണ്. കൂടാതെ, അദ്ദേഹം ബൊനായ് മസ്ദൂർ സംഘിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും ഒറീസയിലെ ഓറാവോൻ സംസ്കൃതിക് സമാജിന്റെ ജനറൽ സെക്രട്ടറിയും കൂടിയാണ്. അദ്ദേഹം ആൾ ഇന്ത്യ ഡിപ്ലോമ എഞ്ജിനിയേഴ്സ് ഫെഡറേഷന്റെ അസോസിയേഷൻ രക്ഷാധികാരിയാണ്. കൃഷിയിലും ആദിവാസികളുടെയും സമൂഹത്തിൽ പിന്നോക്കാവസ്ഥയിലുള്ളവരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിലും അദ്ദേഹത്തിന് പ്രത്യേക താല്പര്യമുണ്ട്.

ജുവൽ ഓറം രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014 : അദ്ദേഹം 16-മത് ലോകസഭയിലേയ്ക്ക് (നാലാമത് തവണ) സുന്ദർഗഢിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ബി ജെ ഡിയുടെ ദിലീപ് കുമാർ ടിർക്കിയെ 18,829 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി. 2014 മെയ് 27-ന്, അദ്ദേഹം യൂണിയൻ മന്ത്രിയാവുകയും ട്രൈബൽ അഫയേഴ്സ് മന്ത്രിയാവുകയും ചെയ്തു.
  • 2012 : 2012 - 2014: അദ്ദേഹം ബി ജെ പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ദേശീയ വൈസ് പ്രസിഡന്റും അംഗവുമായിരുന്നു.
  • 2009 : 2009 - 2011: പ്രസിഡന്റ്, ഒറീസ സംസ്ഥാനം, ബി ജെ പി (മൂന്നാം തവണ)
  • 2007 : 5 ആഗസ്റ്റ് 2007: സാമൂഹിക നീതി & ശാക്തീകരണ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായിരുന്നു
  • 2006 : മൂന്ന് വർഷത്തേയ്ക്ക് അദ്ദേഹം ബി ജെ പിയുടെ ദേശീയ വൈസ് പ്രസിഡന്റായി നിയമിതനായി.
  • 2004 : അദ്ദേഹം 14-മത് ലോകസഭയിലേയ്ക്ക് (മൂന്നാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഐ എൻ സിയുടെ ഫ്രീദ ടോപ്നോയെ 39,676 വോട്ടുകൾക്ക് പരാജയപ്പെടുത്തി. പിന്നീട് അദ്ദേഹം സാമൂഹിക നീതിയുടെയും ശാക്തീകരണത്തിന്റെയും സ്റ്റാന്റിംഗ് കമ്മിറ്റിയിലും പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ കമ്മിറ്റിലിലും അംഗമായി. 2004 മുതൽ 2006 വരെ പാർട്ടി നേതൃത്വത്തിൽ അദ്ദേഹം ബി ജെ പിയുടെ ഒറീസ സംസ്ഥാന പ്രസിഡന്റ് (രണ്ടാം തവണ) ആയിരുന്നു.
  • 1999 : അദ്ദേഹം 13-മത് ലോകസഭയിലേയ്ക്ക് (മൂന്നാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഐ എൻ സി പാർട്ടിയുടെ ക്രിസ്റ്റഫർ എക്കയെ 152,514 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 13 ഒക്ടോബർ 1999 മുതൽ മെയ് 2004 വരെ അദ്ദേഹം ട്രൈബൽ അഫയേഴ്സിൽ യൂണിയൻ ക്യാബിനറ്റ് മന്ത്രിയായിരുന്നു.
  • 1998 : അദ്ദേഹം 12-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഐ എൻ സിയുടെ സുനിൽ കുമാർ സിംഗ് ദേവിനെ 126,028 വോട്ടുകൾക്ക് പരാജയപ്പെടുത്തി. പിന്നീട് അദ്ദേഹം ലോകസഭയിൽ ബി ജെ പി പാർലമെന്ററി പാർട്ടി(ഒറീസ ഘടകം) വിപ്പ് ആയി. കൂടാതെ 19989 മുതൽ 1999 വരെ അദ്ദേഹം ഔദ്യോഗികഭാഷാ കമ്മിറ്റിയിലും വ്യവസായ സ്റ്റാന്റിംഗ് കമ്മിറ്റിയിലും ഖനിമന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റിയിലും അംഗമായിരുന്നു.
  • 1997 : അദ്ദേഹം ബി ജെ പിയുടെ ഒറീസ സംസ്ഥാന പ്രസിഡന്റായി നിയമിതനായി. ഈ സ്ഥാനത്ത് അദ്ദേഹം 1999 മുതൽ സേവനമനുഷ്ഠിച്ചു.
  • 1995 : അദ്ദേഹം ബൊനായിൽ നിന്നും എം എൽ എ ആയി ഒറീസ നിയമസഭയിലേയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, 1995 മുതൽ 97 വരെ ബി ജെ പിയുടെ ദേശീയ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
  • 1993 : 1993 - 95: അദ്ദേഹം എസ്.ടി.മോർച്ച, ബി ജെ പിയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു.
  • 1991 : അദ്ദേഹം ബി ജെ പി., സുന്ദർഗഢ്, ഒറീസയുടെ ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു (1991-1993)
  • 1990 : ബൊനായ് നിയോജകമണ്ഡലത്തിൽ നിന്നും അദ്ദേഹം ഒറീസ നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1989 : ജുവൽ ഓറം തന്റെ രാഷ്ട്രീയ ജീവിതം ഭാരതീയ ജനത പാർട്ടിയ്ക്കൊപ്പം തുടങ്ങി

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+