Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്യോതികുമാർ ചാമക്കാല

ജ്യോതികുമാർ ചാമക്കാല
കേരളത്തിലെ ശക്തരായ കോൺഗ്രസ് നേതാക്കളില്‍ ഒരാളാണ് ജ്യോതികുമാര്‍ ചാമക്കാല. കോൺഗ്രസ് വക്താവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ചാമക്കാല പുതുതലമുറ രാഷ്ട്രീയക്കാരിലെ മികച്ച സംവാദകനും ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്‍റെ ഒഴിച്ചുകൂടാനാകത്ത മുഖവുമാണ്.
By Keshav Karna | Tuesday, March 16, 2021, 10:46:56 PM [IST]

ജ്യോതികുമാർ ചാമക്കാല ജീവചരിത്രം

കേരളത്തിലെ ശക്തരായ കോൺഗ്രസ് നേതാക്കളില്‍ ഒരാളാണ് ജ്യോതികുമാര്‍ ചാമക്കാല. കോൺഗ്രസ് വക്താവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ചാമക്കാല പുതുതലമുറ രാഷ്ട്രീയക്കാരിലെ മികച്ച സംവാദകനും ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്‍റെ ഒഴിച്ചുകൂടാനാകത്ത മുഖവുമാണ്.

സ്കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ രാഷ്ട്രീയ രംഗത്ത് ഇറങ്ങിയ ചാമക്കാല അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കെ എസ് യുവിൽ അംഗമാകുന്നത് .1987-89 കാലത്ത് അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ കെ എസ് യു ഭാരവാഹി ആയി. പിന്നീട് തുടര്‍ പഠനത്തിനായി തിരുവനന്തപുരം എംജി കോളേജിലെത്തിപ്പോഴും പഠനത്തിനൊപ്പം തന്നെ കെ എസ് യു പ്രവര്‍ത്തനങ്ങളിലും ചാമക്കാല സജീവമായിരുന്നു.

2002 ലാണ് ചാമക്കാല അഞ്ചല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയാകുന്നത്. പിന്നീട് 2004 മുതല്‍ 2007 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി 2007 മുതല്‍ 2012 വരെയും അദ്ദേഹം പ്രവര്‍ത്തിച്ചു. 2012 ല്‍ ആണ് കെപിസിസിയുടെ നേതൃസ്ഥാനത്തേയ്ക്ക് വരുന്നത് . 2012 മുതല്‍ 2020 വരെ കെപിസിസി സെക്രട്ടറിയായിരുന്നു അദ്ദേഹം. 2020 മുതല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. കെപിസിസി സെക്രട്ടറിയായിരുന്ന സമയത്തു തന്നെ കേരളാ സര്‍വ്വകലാശാല സെനറ്റ് അംഗമായും (2010 മുതല്‍) അതിനു ശേഷം 2011 മുതല്‍ 2018 വരെ കേരളാ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചു. കേരള സര്‍വ്വകലാശാല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളു‌‌ടെ റിക്രിയേഷണല്‍ കമ്മിറ്റി കണ്‍വീനറായും 2011 മുതല്‍ 2014 വരെ സിന്‍ഡിക്കേറ്റ് ഫിനാന്‍സ് കമ്മിറ്റിയുടെ കണ്‍വീനറായും പ്രവർത്തിച്ചിരുന്നു.

കൊല്ലം അഞ്ചല്‍ പഞ്ചായത്തില്‍ ജി ഭാസ്കര കുറുപ്പിന്‍റെയും ബി സരസ്വതിയമ്മയുടെയും മകനായി 1972 മേയ് മൂന്നിനാണ് ജ്യോതികുമാര്‍ ചാമക്കാല ജനിച്ചത്. ഭാര്യ: ഗായത്രി നായര്‍ ജി.മക്കൾ; സൗപർണിക, അനാമിക.

കൂടുതൽ വായിക്കുക

ജ്യോതികുമാർ ചാമക്കാല വ്യക്തിജീവിതം

മുഴുവൻ പേര് ജ്യോതികുമാർ ചാമക്കാല
ജനനത്തീയതി 03 May 1972 (വയസ്സ് 53)
ജന്മസ്ഥലം അഞ്ചൽ, കൊല്ലം
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം B.Sc.
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് ഭാസ്കര കുറുപ്പ്
മാതാവിന്റെ പേര് ബി സരസ്വതി അമ്മ
പങ്കാളിയുടെ പേര് .ഗായത്രി നായര്‍ ജി
മക്കൾ 2 പുത്രി

ജ്യോതികുമാർ ചാമക്കാല ആസ്തി

ആസ്തി
N/A
ആസ്തികള്‍
N/A
ബാധ്യത
N/A

ജ്യോതികുമാർ ചാമക്കാല കൗതുകകരമായ വിവരങ്ങള്‍

തിരുവനന്തപുരം എംജി കോളേജില്‍ നിന്നും ബിഎസ്സി കെമിസ്ട്രിയില്‍ ബിരുദമുള്ള ചാമക്കാല ചിക്കമംഗളുരു എഐടി കോളേജില്‍ നിന്നും എന്‍ജിനീയറിങ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

ജ്യോതികുമാർ ചാമക്കാല രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2007-2012 : കൊല്ലം ഡിസ്‌ട്രിക്റ്റ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി
  • 2002 : അഞ്ചല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു
  • 1991-1992 : കോളേജ് യൂണിയന്‍ കൗണ്‍സിലറായി മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
  • 1987-1989 : സെന്‍റ് ജോണ്‍സ് കോളേജ് അഞ്ചലില്‍ കെഎസ്യു ഭാരവാഹിയായി
  • 1984 : സ്കൂള്‍ പാര്‍ലമെന്റില്‍ ക്ലാസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു (ക്ലാസ് 8)
  • 1981 : അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെഎസ്യു അംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു.

മുന്‍കാല ചരിത്രം

  • 2012-2020: കെപിസിസി സെക്രട്ടറി
  • 2011- 2014: കേരള സര്‍വ്വകലാശാല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളു‌‌ടെ റിക്രിയേഷണല്‍ കമ്മിറ്റി കണ്‍വീനര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു
  • 2011-2018: കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു
  • 2010: കേരള സര്‍വ്വകലാശാല സെനറ്റ് അംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+