Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.എം ഷാജി

കെ.എം ഷാജി
കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ നേതാവും എംഎല്‍എയുമാണ് കെഎം ഷാജി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിലെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് അദ്ദേഹം.
By Rashmi | Wednesday, March 17, 2021, 01:55:31 PM [IST]

കെ.എം ഷാജി ജീവചരിത്രം

കണ്ണൂരിലെ അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ നേതാവും എംഎല്‍എയുമാണ് കെഎം ഷാജി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിലെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. പഠന കാലത്ത് അദ്ദേഹം സ്‌കൂള്‍ ലീഡറായി ചുമതലയേറ്റിരുന്നു. കണിയാംമ്പറ്റ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായും പ്രസിഡന്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിനുശേഷമാണ് മുസ്ലീം ലീഗിന്റെയും യൂത്ത് ലീഗിന്റെയും സജീവ പ്രവര്‍ത്തകനായി മാറുന്നത്. കൊല്ലം മണ്ഡലത്തിലെ ഇരവിപുരത്തുനിന്ന് ആര്‍എസ്പി നേതാവ് എഎ അസീസിനെതിരെ മത്സരിച്ചതോടെയാണ് ഷാജി കേരള രാഷ്ട്രീയത്തില്‍ അറിയപ്പെട്ട് തുടങ്ങിയത്. ഇരവിപുരത്ത് തോറ്റെങ്കിലും അഴീക്കോട്ടാണ് ജയിച്ച് തുടങ്ങിയത്. 2011 ല്‍ അദ്ദേഹം ഇരവിപുരത്തിന് പകരം അഴിക്കോട് നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 2016 ലും സിപിഎം സ്ഥാനാര്‍ത്ഥി എംവി നികേഷ് കുമാറിനെ വീഴ്ത്തി ഷാജി ജയം ആവര്‍ത്തിച്ചു.

കൂടുതൽ വായിക്കുക

കെ.എം ഷാജി വ്യക്തിജീവിതം

മുഴുവൻ പേര് കെ.എം ഷാജി
ജനനത്തീയതി 22 Dec 1971 (വയസ്സ് 54)
ജന്മസ്ഥലം വയനാട്
പാര്‍ട്ടിയുടെ പേര്‌ Indian Union Muslim League
വിദ്യാഭ്യാസം
തൊഴില്‍ രാഷ്ട്രീയ നേതാവ്
പിതാവിന്റെ പേര് കെഎം ബീരാന്‍ കുട്ടി
മാതാവിന്റെ പേര് പിസി ആയിഷ കുട്ടി
പങ്കാളിയുടെ പേര് കെ.എം. ആശ
പങ്കാളിയുടെ ജോലി വീട്ടമ്മ

കെ.എം ഷാജി ആസ്തി

ആസ്തി
₹61.68 LAKHS
ആസ്തികള്‍
₹70.28 LAKHS
ബാധ്യത
₹8.6 LAKHS

കെ.എം ഷാജി കൗതുകകരമായ വിവരങ്ങള്‍

അഴീക്കോട് നിന്ന് ഷാജി ആദ്യമായി വിജയിക്കുമ്പോള്‍, അത് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വിജയ മാര്‍ജിനായിരുന്നു. 493 വോട്ടിനാണ് ഷാജി വിജയിച്ചത്. 2016ലെ തിരഞ്ഞെടുപ്പിലെ വര്‍ഗീയമായ തരത്തില്‍ പ്രചാരണം നടത്തിയതിന് കേരള ഹൈക്കോടതി ഷാജിയുടെ ജയം അസാധുവാക്കി. സുപ്രീം കോടതിയില്‍ ഈ വിധിക്കെതിരെ ഷാജി അപ്പീല്‍ പോയി. കോടതി ഈ വിധിക്ക് സ്‌റ്റേ ഏര്‍പ്പെടുത്തി.

കെ.എം ഷാജി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2018 : കെഎം ഷാജിയെ കേരള ഹൈക്കോടതി 2018 നവംബര്‍ ഒമ്പതിന് എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നു. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നായിരുന്നു കണ്ടെത്തല്‍. സുപ്രീം കോടതിയില്‍ അപ്പീല്‍ പോയ ഷാജി സ്‌റ്റേ നേടിയെടുക്കുന്നു.
  • 2016 : അഴീക്കോട് നിന്ന് സിപിഎം സ്ഥാനാര്‍ത്ഥി നികേഷ് കുമാറിനെ 2287 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുന്നു.
  • 2011 : അഴീക്കോട് നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു. സിപിഎമ്മിന്റെ എം പ്രകാശന്‍ മാസ്റ്ററെ 493 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
  • 2006 : ഇരവിപുരത്ത് നിന്ന് എഎ അസീസിനെതിരെ നിയമസഭയിലേക്ക് മത്സരിച്ച് തോല്‍ക്കുന്നു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+