രണ്ടാം പിണറായി സർക്കാരിലെ ദേവസ്വം വകുപ്പ് മന്ത്രിയാണ് ചേലക്കരയിൽ നിന്നുള്ള എംഎൽഎയായ കെ രാധാകൃഷ്ണൻ. ദേവസ്വം കൂടാതെ പിന്നാക്കക്ഷേമം, നിയമം എന്നീ വകുപ്പുകളാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്. 1996-ല്‍ നായനാര്‍ മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമന്ത്രിയായ കെ രാധാകൃഷ്ണന്‍ നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ദളിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യ പ്രസിഡന്റുമാണ്.
ചേലക്കര മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി നാല് തവണ വിജയിച്ചിട്ടുണ്ട്. 1996 ലാണ് ആദ്യമായി ചേലക്കരയിൽ നിന്നും മത്സരിക്കുന്നത്. 2011 വരെ വിജയം ആവർത്തിച്ചു. ഇത്തവണ റെക്കോഡ് വിജയമായിരുന്നു മണ്ഡലത്തിൽ നേടിയത്.39400 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇത്തവണ രാധാകൃഷ്ണന്റെ വിജയം.
എസ്എഫ്ഐയിലൂടെയാണ് രാധാകൃഷ്ണൻ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. കേരള വർമ കോളേജിൽ യുണിറ്റ് സെക്രട്ടറി, ചേലക്കര ഏരിയ സെക്രടറി, തൃശൂർ ജില്ല സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുണ്ട്. ഡിവൈഎഫ്ഐ ചേലക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിലും,ഗ്രന്ധശാലാ സംഘം, സമ്പൂർണ സാക്ഷരതാ യജ്ഞം എന്നിവയിലും സജീവമായി പങ്കാളിയായിരുന്നു.1991 ലാണ് വള്ളത്തോൾ നഗർ ഡിവിഷനിൽ നിന്നും തൃശ്ശൂർ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1996 ൽ ഇകെ നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമം, യുവജനകാര്യം വകുപ്പ് മന്ത്രിയായിരുന്നു. 2001 ൽ പ്രതിപക്ഷ ചീഫ് വിപ്പായി. 2006-ൽ ലാണ് നിയമസഭ സ്പീക്കറാകുന്നത്. മികച്ച പൊതുപ്രവര്‍ത്തകൻ എന്നതിനൊപ്പം നൂറുമേനി വിളയിക്കുന്ന കര്‍ഷകൻ കൂടിയാണ് രാധാകൃഷ്ണൻ....
1964 മാർച്ച് 24 ന് ഇടുക്കിയിലെ പുള്ളിക്കാനത്താണ് രാധാകൃഷ്ണൻ ജനിച്ചത്. പരേതനായ എംസി കൊച്ചുണ്ണിയും ചിന്നമ്മയുമാണ് മാതാപിതാക്കൾ.തോട്ടം തൊഴിലാളിയായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. തോന്നൂർക്കര എയുപി സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ചേലക്കര എസ്എംടിജുഎച്ച്എസിൽ ഹൈസ്കൂൾ പഠനം നടത്തി. വടക്കാഞ്ചേരി ശ്രീ. വ്യാസ കോളേജിലും ശ്രീ കേരള വർമ്മ കോളേജിലുമായിരുന്നു തുടർപഠനം.
| മുഴുവൻ പേര് | കെ രാധാകൃഷ്ണൻ |
| ജനനത്തീയതി | 24 Mar 1964 (വയസ്സ് 62) |
| ജന്മസ്ഥലം | ഇടുക്കി,പുള്ളിക്കാനം, വാഗമൺ |
| പാര്‍ട്ടിയുടെ പേര് | Communist Party Of India (marxist) |
| വിദ്യാഭ്യാസം | B.A. |
| തൊഴില്‍ | രാഷ്ട്രീയ പ്രവർത്തകൻ |
| പിതാവിന്റെ പേര് | എംസി കൊച്ചുണ്ണി |
| മാതാവിന്റെ പേര് | ചിന്നമ്മ |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.