• search
 • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
കെ എസ് ഈശ്വരപ്പ

കെ എസ് ഈശ്വരപ്പ

ജീവചരിത്രം

കർണ്ണാടകയിലെ ഒരു മുതിർന്ന ബി ജെ പി നേതാവും രാഷ്ട്രീയപ്രവർത്തകനുമാണ് കെ എസ് ഈശ്വരപ്പ. ദക്ഷിണ സംസ്ഥാനങ്ങളിലെ ആദ്യ തലമുറയിൽ പെട്ട ബി ജെ പി നേതാക്കളിൽ ഉള്ളയാളാണ് അദ്ദേഹം. അദ്ദേഹം ശക്തരായ കുരുബ സമുദായത്തിൽ നിന്നുള്ളതാണ്. 2014-ലെ കർണ്ണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് അദ്ദേഹം തന്റെ പാർട്ടിയാൽ നാമനിർദ്ദേശം ചെയ്യപ്പെടുകയും കൗൺസിലിൽ പ്രതിപക്ഷ നേതാവാകുകയും ചെയ്തു. കോൺഗ്രസ്സിന്റെ കെ ബി പ്രസന്ന കുമാറിനും ജെ ഡി (എസ്)ന്റെ എച്ച് എൻ നിരഞ്ജനും എതിരെയായിരുന്നു അദ്ദേഹം നിന്നത്. ഈശ്വരപ്പ നിലവിൽ ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷനേതാവാണ്. കൂടാതെ 2012 നും 2013നും ഇടയ്ക്ക് ജഗദീഷ് ഷെട്ടാറിന്റെ സർക്കാരിൽ ഡെപ്യൂട്ടി മുഖ്യമന്ത്രിയായിട്ടും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വ്യക്തിജീവിതം

മുഴുവൻ പേര് കെ എസ് ഈശ്വരപ്പ
ജനനത്തീയതി 10 Jul 1948 (വയസ്സ് 72)
ജന്മസ്ഥലം ബെല്ലാരി
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate
തൊഴില്‍ ബിസിനസ്സ്
പിതാവിന്റെ പേര് ശരണപ്പ
മാതാവിന്റെ പേര് Not Known
പങ്കാളിയുടെ പേര് ജയലക്ഷ്മി
പങ്കാളിയുടെ ജോലി ബിസിനസ്സ്
ആണ്‍കുട്ടികള്‍ എത്ര 1

കോണ്ടാക്ട്

സ്ഥിര വിലാസം മല്ലേശ്വര ലേയൗട്ട്, ശിവമൊഗ്ഗ അർബൻ
നിലവിലെ വിലാസം മല്ലേശ്വര ലേയൗട്ട്, ശിവമൊഗ്ഗ അർബൻ
ബന്ധപ്പെടേണ്ട നന്പർ 9880030004, 08182-273500
ഇമെയില്‍ Not Known
വെബ്സെെറ്റ് http://kseshwarappa.com/

രസകരമായ വസ്തുതകൾ

അദ്ദേഹത്തിന്റെ ബാല്യകാലത്ത്, ഈശ്വരപ്പ സ്പോർട്ട്സിലും സംഗീതത്തിലും തല്പരനായിരുന്നു.
അദ്ദേഹത്തിന്റെ ബാല്യകാലത്ത് അദ്ദേഹത്തെ വി എച്ച് പി നേതാവ് നരസിംഹ മൂർത്തി അയ്യങ്കാർ ആർ എസ് എസിലേയ്ക്ക് പരിചയപ്പെടുത്തിയപ്പോൾ മുതൽ അദ്ദേഹത്തിന്റെ പൊതുജീവിതം ആരംഭിച്ചു.
ബിരുദം നേടിയതിനു ശേഷം, അദ്ദേഹം ഷിമോഗയിൽ സ്വന്തം ബിസിനസ്സ് ആരംഭിക്കുകയും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി നില്ക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഭൂപാളം അരെക മൻഡിയിൽ ദിവസവേതനത്തിന് ജോലി ചെയ്തിട്ടുണ്ട്.

രാാഷ്ട്രീയ ജീവിതകാലം

 • 2014
  എന്തൊക്കെയായാലും, 2012-ൽ അദ്ദേഹത്തിന്റെ പാർട്ടിയാൽ അദ്ദേഹം കർണ്ണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും കൗൺസിലിൽ പ്രതിപക്ഷ നേതാവായിത്തീരുകയും ചെയ്തു.
 • 2013
  2013-ലെ അസംബ്ലി തിരഞ്ഞെടുപ്പിൽ, ഈശ്വരപ്പ വീണ്ടും ഷിമോഗ അസംബ്ലി നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുകയും കോൺഗ്രസ്സിന്റെ കെ ബി പ്രസന്ന കുമാറിനെതിരെ 6000 വോട്ടുകൾക്ക് പരാജയപ്പെടുകയും ചെയ്തു.
 • 2012
  2012 ജൂലായിൽ, ഡി വി സദാനന്ദ ഗൗഡയുടെ രാജിയെ തുടർന്ന് ജഗദീഷ് ഷെട്ടാർ മുഖ്യമന്ത്രിയായും ഈശ്വരപ്പ ഉപ മുഖ്യമന്ത്രിയായും നിയമിക്കപ്പെട്ടു. അദ്ദേഹത്തിന് റവന്യൂവിന്റെയും ഗ്രാമവികസനത്തിന്റെയും ചുമതല കൂടി ഏല്പ്പിക്കപ്പെട്ടു.
 • 2010
  2010 ജനുവരിയിൽ, അദ്ദേഹം മന്ത്രിസ്ഥാനം രാജിവെയ്ക്കുകയും ഭരിയ്ക്കുന്ന പാർട്ടിയായ ബി ജെ പിയുടെ കർണ്ണാടക സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റായി ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
 • 2008
  2008-ലെ കർണ്ണാടക സംസ്ഥാന തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ ചരിത്ര വിജയത്തെ തുടർന്ന്, അദ്ദേഹം ബി എസ് യെദിയൂരപ്പ സർക്കാരിൽ ഊർജ്ജമന്ത്രിയായി.
 • 2000
  2000-ൽ എൻ ഡി എ സർക്കാർ അധികാരത്തിലുണ്ടായിരുന്നപ്പോൾ അദ്ദേഹം കേന്ദ്ര സില്ക്ക് ബോർഡ് ചെയർമാനായി നിയമിതനായി.
 • 1994
  1994-ലെ സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയുടെ മികച്ച പ്രകടനത്തിന് അദ്ദേഹമായിരുന്നു കാരണക്കാരൻ
 • 1992
  1992-ൽ അദ്ദേഹം ബി ജെ പിയുടെ സംസ്ഥാനഘടക പ്രസിഡന്റാകുകയും 1994-ലെ സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയുടെ മികച്ച പ്രകടനത്തിന് കാരണക്കാരനാകുകയും ചെയ്തു.
 • 1989
  ഷിമോഗയിൽ നിന്നും അദ്ദേഹം ബി ജെ പി സ്ഥാനാർത്ഥിയായി കർണ്ണാടക അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും അന്നത്തെ ആരോഗ്യ മന്ത്രിയായ കെ എച്ച് ശ്രീനിവാസിനെ 1304 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തു. ഈ വിജയത്തോടെ അദ്ദേഹം പ്രസിദ്ധനാകുകയും 1999-ലെ പരാജയമൊഴിച്ച് അതേ നിയോജകമണ്ഡലത്തിൽ നിന്ന് നാല് തവണ കൂടി വിജയിയ്ക്കുകയും ചെയ്തു.
 • 1975
  അടിയന്തരാവസ്ഥക്കാലത്ത് (1975-77) അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും ബെല്ലാരി ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

മുന്‍കാല ചരിത്രം

 • 1970-????? ????????
  അദ്ദേഹം ഷിമോഗയിലെ നാഷണൽ കോമേഴ്സ് കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ, അദ്ദേഹം ആർ എസ് എസിന്റെ വിദ്യാർത്ഥി ഘടകമായ അഖില ഭാരത വിദ്യാർത്ഥി പരിഷദിൽ (എ ബി വി പി) സജീവമായി പ്രവർത്തിച്ചിരുന്നു. ബിരുദത്തിനു ശേഷം, ഷിമോഗ നഗരത്തിൽ അദ്ദേഹം സ്വന്തമായി ഒരു സ്വകാര്യബിസിനസ്സ് ആരംഭിച്ചു.
 • 1960-????? ???? ????
  ഭൂപാളം അരെക മണ്ഡിയിൽ ദിവസവേതനത്തിനു ജോലിയ്ക്ക് പോയിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കൊപ്പം ജോലിയ്ക്ക് പോകുവാൻ അദ്ദേഹം ശ്രമിച്ചപ്പോൾ ആ നീക്കത്തെ അദ്ദേഹത്തിന്റെ അമ്മ എതിർക്കുകയും തന്റെ പഠനത്തിൽ ശ്രദ്ധിച്ച് സമൂഹത്തിൽ സല്പ്പേര് നേടിയെടുക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. ബാല്യകാലത്ത് ലഭിച്ച ഈ പ്രചോദനം അദ്ദേഹത്തെ ഒരു സാമൂഹികപ്രവർത്തകനാകുന്നതിലേയ്ക്ക് ആത്യന്തികമായി നയിച്ചു.
ആസ്തി5.85 CRORE
ആസ്തികള്‍7.28 CRORE
ബാധ്യത1.43 CRORE

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X