ഹോം
 » 
കെടി ജലീല്‍

കെടി ജലീല്‍

കെടി ജലീല്‍

കേരളത്തിലെ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്, വഖഫ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് കെ. ടി.

കെടി ജലീല്‍ ജീവചരിത്രം

കേരളത്തിലെ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, ഹജ്ജ്, വഖഫ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് കെ.ടി. ജലീല്‍. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നുള്ള ചരിത്രകാരനും കോളേജ് അദ്ധ്യാപകനുമാണ് അദ്ദേഹം. കുറ്റിപുറം സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പത്താം ക്ലാസും ചേന്ദമംഗലൂരിലെ ഇസ്ലാമിയ കോളേജില്‍ നിന്ന് ഹൈസ്‌കൂളും പ്രീ-ഡിഗ്രിയും. തിരുങ്ങാടി പിഎസ്എംഒ കോളേജില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1990 ല്‍ പിഎസ്എംഒ കോളേജിന്റെ യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. 1994 ല്‍ പിഎസ്എംഒ ജലീലിനെ കോളേജില്‍ ചരിത്ര അധ്യാപകനായി നിയമിച്ചു. 1994 ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് എംഫില്‍ നേടി. 2006 ല്‍ ഡോ ടി ജമാല്‍ മുഹമ്മദിന്റെ കീഴില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി.

കൂടുതൽ വായിക്കുക
By Keshav Karna Updated: Tuesday, March 9, 2021, 06:59:10 PM [IST]

കെടി ജലീല്‍ വ്യക്തിജീവിതം

മുഴുവൻ പേര് കെടി ജലീല്‍
ജനനത്തീയതി 30 May 1967 (വയസ്സ് 56)
ജന്മസ്ഥലം തിരൂര്‍, മലപ്പുറം ജില്ല, കേരളം
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം M.A, M. Phil, Ph.D
തൊഴില്‍ രാഷ്ട്രീയ നേതാവ്
പിതാവിന്റെ പേര് കെടി കുഞ്ഞിമുഹമ്മദ്
മാതാവിന്റെ പേര് പാറയില്‍ നഫീസ

കെടി ജലീല്‍ ആസ്തി

ആസ്തി: N/A
ആസ്തികള്‍:N/A
ബാധ്യത: N/A

കെടി ജലീല്‍ കൗതുകകരമായ വിവരങ്ങള്‍

കെടി ജലീല്‍ ചരിത്രത്തില്‍ പിഎച്ച്ഡി എടുത്തിട്ടുണ്ട്.

സ്റ്റുഡന്റ്‌സ് ഇസ്ലാമി മൂവ്‌മെന്റ് ഓഫ് ഇന്ത്യ അഥവാ സിമി എന്നറിയപ്പെടുന്ന സംഘടനയിലെ അംഗമായിരുന്നു മുമ്പ് ജലീല്‍. ഇന്ന് ആ സംഘടന നിരോധിക്കപ്പെട്ടതാണ്.

മുസ്ലീം യൂത്ത് ലീഗിന്റെ അഖിലേന്ത്യാ കണ്‍വീനറായിരുന്നു അദ്ദേഹം.

കെടി ജലീല്‍ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2011
  • കുറ്റിപ്പുറം മണ്ഡലം വിഭജിച്ച് ഉണ്ടായ തവന്നൂര്‍ മണ്ഡലത്തില്‍ നിന്ന് ജലീല്‍ രണ്ടാം തവണയും ജയിക്കുന്നു.
2006
  • കുറ്റിപ്പുറത്ത് നിന്ന് കെടി ജലീല്‍ വിജയിക്കുന്നു. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഈ മണ്ഡലം ഇല്ലാതായി.

മുന്‍കാല ചരിത്രം

2006
  • കേരള യൂണിവേഴ്‌സിറ്റിയുടെ പിഎച്ച്ഡി ലഭിക്കുന്നു
1994
  • ചരിത്രത്തില്‍ എം ഫില്‍ ഡിഗ്രി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്വന്തമാക്കുന്നു. തുടര്‍ന്ന് പിഎസ്എംഒ കോളേജില്‍ ചരിത്രാധ്യാപകനായി നിയമിതനാവുന്നു.
1990
  • കെടി ജലീല്‍ പിഎസ്എംഒ കോളേജ് യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുന്നു.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X