Get Updates
Get notified of breaking news, exclusive insights, and must-see stories!

കടകംപള്ളി സുരേന്ദ്രൻ

കടകംപള്ളി സുരേന്ദ്രൻ
കേരളത്തിലെ പ്രമുഖ സിപി എം നേതാവും പിണറായി വിജയന്‍ മന്ത്രിസഭയിലെ സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രിയുമാണ് കടകംപള്ളി സുരേന്ദ്രന്‍. 2007-2016 വരെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കടകംപള്ളി സുരേന്ദ്രന്‍ നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.
By Rashmi | Tuesday, March 9, 2021, 07:01:15 PM [IST]

കടകംപള്ളി സുരേന്ദ്രൻ ജീവചരിത്രം

കേരളത്തിലെ പ്രമുഖ സിപി എം നേതാവും പിണറായി വിജയന്‍ മന്ത്രിസഭയിലെ സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രിയുമാണ് കടകംപള്ളി സുരേന്ദ്രന്‍. 2007-2016 വരെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കടകംപള്ളി സുരേന്ദ്രന്‍ നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരം ജില്ലയിലെ സംസ്കാരിക് യുവജന പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകനായിരുന്നു. ഡിവൈഎഫ്ഐയുടെ ആദ്യ രൂപമായ കെ എസ് വൈ എഫിന്‍റെ യുണിറ്റ് സെക്രട്ടറി, കടകംപള്ളി പഞ്ചായത്ത് സെക്രട്ടറി, താലൂക്ക് സെക്രട്ടറി, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കടകംപള്ളി സുരേന്ദ്രന്‍ ഡിവൈഎഫ്ഐ രൂപീകരിച്ചപ്പോള്‍ പ്രഥമ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറർ, അഖിലേന്ത്യാ വൈസ്-പ്രസിഡന്റ്‌ (1980-1995) എന്നീ നിലകളിൽ ദീർഘകാലം പ്രവര്ത്തിച്ചു.

1974 ല്‍ സിപിഎം അംഗമായ അദ്ദേഹം പാര്‍ട്ടി ആനയറ ബ്രാഞ്ച് സെക്രട്ടറി, പേട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറി, വഞ്ചിയൂർ ഏരിയ കമ്മിറ്റി സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചതിന് ശേഷമാണ് 2007 ല്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. മികച്ച സംഘാടകനായ കടകംപള്ളിയുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ക്ക് തലസ്ഥാനം സാക്ഷിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥിയായിരിക്കെ മൂന്ന് മാസം ജയിൽ വാസം അനുഭവിച്ചിട്ടുള്ള കടകംപള്ളി സുരേന്ദ്രന്‍ നിലവിൽ സി.ഐ.റ്റി.യു (CITU) അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗമാണ്.

1977-1982 കാലയളവില്‍ കടകംപള്ളി ഗ്രാമ പഞ്ചായത്ത്‌ അംഗവും ഗ്രാമ-പഞ്ചായത്ത്‌ വൈസ്-പ്രസിഡന്റും ആയിരുന്നു. 1991 ല്‍ പ്രഥമ തിരുവനന്തപുരം ജില്ലാ കൗൺസിൽ പേട്ട ഡിവിഷനിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് ജില്ലാ കൗൺസിൽ അംഗമായി. 1996 ല്‍ കഴക്കൂട്ടത്ത് നിന്നാണ് കടകംപള്ളി ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച കടകംപള്ളി നിയമസഭയിൽ പിന്നോക്ക സമുദായ ക്ഷേമ സമിതി ചെയർമാനായിരുന്നു. 2006 ല്‍ കഴക്കൂട്ടത്ത് എംഎ വാഹിദിനോട് പരാജയപ്പെട്ട കടകംപള്ളി സുരേന്ദ്രന്‍ 2016 ല്‍ ബിജെപിയിലെ വി മുരളീധരനെ പരാജയപ്പെടുത്തി മണ്ഡലം തിരികെ പിടിച്ചു. ലൈബ്രറി കൗൺസിലിന്റെ ജില്ലാ (തിരുവനന്തപുരം) പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്‌ , കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എന്നീ നിലകളിലും കടകംപള്ളി പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി പ്രദേശത്ത് സികെ കൃഷ്ണൻകുട്ടിയുടെയും ഭഗവതികുട്ടിയുടെയും മകനായി 1954 ഡിസംബർ മാസം 31 നാണ് കടകംപള്ളി സുരേന്ദ്രന്‍ ജനിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചെമ്പഴിന്തി എസ് എന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യഭ്യാസം പൂര്‍ത്തിയാക്കി. ഹൈസ്കൂള‍് അധ്യാപികയായ സുലേഖയാണ് ഭാര്യ. അരുൺ സുരേന്ദ്രൻ, അനൂപ്‌ സുരേന്ദ്രൻ എന്നിവരാണ് മക്കള്‍.

കൂടുതൽ വായിക്കുക

കടകംപള്ളി സുരേന്ദ്രൻ വ്യക്തിജീവിതം

മുഴുവൻ പേര് കടകംപള്ളി സുരേന്ദ്രൻ
ജനനത്തീയതി 31 Dec 1954 (വയസ്സ് 71)
ജന്മസ്ഥലം കടകംപള്ളി, തിരുവനന്തപുരം
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം Graduate
തൊഴില്‍ സാമൂഹിക പ്രവർത്തകൻ,രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് സികെ കൃഷ്ണൻ കുട്ടി
മാതാവിന്റെ പേര് ഭഗവതിക്കുട്ടി
പങ്കാളിയുടെ പേര് സുലേഖ
പങ്കാളിയുടെ ജോലി അധ്യാപിക
മക്കൾ 2 പുത്രൻ
വെബ്സെെറ്റ് https://kerala.gov.in/kadakampally-surendran

കടകംപള്ളി സുരേന്ദ്രൻ ആസ്തി

ആസ്തി
₹56.22 LAKHS
ആസ്തികള്‍
₹56.22 LAKHS
ബാധ്യത
N/A

കടകംപള്ളി സുരേന്ദ്രൻ കൗതുകകരമായ വിവരങ്ങള്‍

അടിയന്തരാവസ്ഥക്കാലത്ത് മൂന്ന് മാസത്തോളം ജയിൽവാസം അനുഭവിച്ചു

കടകംപള്ളി സുരേന്ദ്രൻ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2016 : കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കടകംപളളി സുരേന്ദ്രൻ പിണറായി വിജയ മന്ത്രിസഭയിൽ സഹകരണ, ടൂറിസം, ദേവസ്വം മന്ത്രിയായി.
  • 2007 : സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി
  • 2006 : കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2008 വരെ അധികാരത്തിൽ തുടർന്നു. രണ്ടുതവണ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു
  • 1996 : കഴക്കൂട്ടത്ത് നിന്നാണ് കടകംപള്ളി ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച കടകംപള്ളി നിയമസഭയിൽ പിന്നോക്ക സമുദായ ക്ഷേമ സമിതി ചെയർമാനായിരുന്നു.
  • 1991 : പ്രഥമ തിരുവനന്തപുരം ജില്ലാ കൗൺസിൽ പേട്ട ഡിവിഷനിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് ജില്ലാ കൗൺസിൽ അംഗമായി
  • 1977 : കടകംപള്ളി ഗ്രാമ പഞ്ചായത്ത്‌ അംഗവും ഗ്രാമ-പഞ്ചായത്ത്‌ വൈസ്-പ്രസിഡന്റും ആയിരുന്നു

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+