ഹോം
 » 
കമൽ ഹസ്സൻ

കമൽ ഹസ്സൻ

കമൽ ഹസ്സൻ

നിങ്ങൾ സിനിമയോട് അത്യാകർഷണത്തോടുകൂടിയ ഒരു പൂർണ്ണ ഇന്ത്യനാണെങ്കിൽ ഇന്ത്യൻ അഭിനയ ഇതിഹാസമായ കമൽ ഹസ്സനെയും രാഷ്ട്രീയത്തിലേയ്ക്ക് കുതിക്കുവാനുള്ള അദ്ദേഹത്തിന്റെ 2017-ലെ പ്രതിജ്ഞയെയും കുറിച്ച് നിങ്ങൾക്ക് അറിവുണ്ടായിരിക്കും. രാജ്യത്തെ മുഖ്യമന്ത്രിയായിത്തീർന്ന ആദ്യത്തെ നടൻ എം ജി ആർ, എൻ.

കമൽ ഹസ്സൻ ജീവചരിത്രം

നിങ്ങൾ സിനിമയോട് അത്യാകർഷണത്തോടുകൂടിയ ഒരു പൂർണ്ണ ഇന്ത്യനാണെങ്കിൽ ഇന്ത്യൻ അഭിനയ ഇതിഹാസമായ കമൽ ഹസ്സനെയും രാഷ്ട്രീയത്തിലേയ്ക്ക് കുതിക്കുവാനുള്ള അദ്ദേഹത്തിന്റെ 2017-ലെ പ്രതിജ്ഞയെയും കുറിച്ച് നിങ്ങൾക്ക് അറിവുണ്ടായിരിക്കും. രാജ്യത്തെ മുഖ്യമന്ത്രിയായിത്തീർന്ന ആദ്യത്തെ നടൻ എം ജി ആർ, എൻ.ടി.ആർ., ജയലളിത, ഇപ്പറഞ്ഞ അഭിനേതാക്കളെ പോലെ തങ്ങളുടെ സാമ്രാജ്യം സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട മറ്റനേകം പേർ എന്നിങ്ങനെ തമിഴ്നാട് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ച വിജയക്കൊടിപാറിച്ച അഭിനേതാക്കളെ ഉല്പാദിപ്പിക്കുന്ന ഇടമാണ്. എന്നിരുന്നാലും, കമൽ ഹസ്സൻ തന്റെ രാഷ്ട്രീയ സമാരംഭത്തിൽ വിജയം കൊയ്യുമെന്ന് കരുതുന്നു. തന്റെ കൃത്യം നേടുന്നതിനായി അദ്ദേഹം 2018 ഫെബ്രുവരിയിൽ മക്കൾ നീതി മരിയം (എം എൻ എം) എന്ന് സ്വന്തം പാർട്ടി രൂപീകരിച്ചു. അത് വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കുമെന്ന് അവകാശപ്പെടുന്നു. ഡി.എം.കെ., എ.ഐ.എ.ഡി.എം.കെ. എന്നിവയുമായുള്ള സഖ്യം അദ്ദേഹം നിരസിച്ചിട്ടുണ്ട്. . എന്നിരുന്നാലും, കോൺഗ്രസ്സ് ഡി എം കെ യുമായിൂള്ള ബന്ധം വിച്ഛേദിയ്ക്കുകയാണെങ്കിൽ അവരുമായി സംസാരിക്കുവാൻ അദ്ദേഹം തയ്യാറാണ്.

ദേശീയ അവാർഡുകളും ഫിലിം ഫെയർ അവാർഡുകളുമടക്കം ധാരാളം അവാർഡുകൾ കമൽ ഹസ്സൻ നേടിയിട്ടുണ്ട്. മികച്ച വിദേശ ഭാഷാ സിനിമകൾക്കുള്ള അക്കാദമി അവാർഡ് സമർപ്പിക്കപ്പെട്ട അദ്ദേഹം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരേയിരു അഭിനേതാവായും അദ്ദേഹം അറിയപ്പെടുന്നു. ഒരു കലാകാരനെന്ന നിലയിൽ, അദ്ദേഹം സംവിധാനം, തിരക്കഥ, ലിറിക്സ്, കൊറിയോഗ്രാഫർ എന്നീ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. 1960-ൽ കളത്തൂർ കണ്ണമ്മ എന്ന സിനിമയിൽ 4 വയസ്സുള്ള ബാലതാരമായി അദ്ദേഹം തന്റെ അരങ്ങേറ്റം കുറിച്ചു. രാഷ്ട്രപതി അവാർഡ് (രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ) നേടിക്കൊടുത്ത ആ സിനിമ മുതലിങ്ങോട്ട് അദ്ദേഹത്തെ സിനിമാലോകത്ത് പ്രവർത്തിക്കുവാൻ നിർബന്ധിതനാക്കി. അദ്ദേഹം ധാരാളം അവാർഡ് ലഭ്യമായ സിനിമകളിൽ അഭിനയിക്കുകയും കുറച്ച് സിനിമകൾ സവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുവാൻ തീരുമാനിച്ചു.

കൂടുതൽ വായിക്കുക
By Zainab Ashraf Updated: Friday, March 29, 2019, 05:22:59 PM [IST]

കമൽ ഹസ്സൻ വ്യക്തിജീവിതം

മുഴുവൻ പേര് കമൽ ഹസ്സൻ
ജനനത്തീയതി 07 Nov 1954 (വയസ്സ് 69)
ജന്മസ്ഥലം രാമനാഥപുരം, മദ്രാസ്സ്, ഇന്ത്യ
പാര്‍ട്ടിയുടെ പേര്‌ Makkal Needhi Maiam
വിദ്യാഭ്യാസം NULL
തൊഴില്‍ അഭിനേതാവ്
പിതാവിന്റെ പേര് ഡി.ശ്രീനിവാസൻ
മാതാവിന്റെ പേര് രാജലക്ഷ്മി
മതം ഹിന്ദു
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

കമൽ ഹസ്സൻ ആസ്തി

ആസ്തി: ₹127.4 CRORE
ആസ്തികള്‍:₹176.9 CRORE
ബാധ്യത: ₹49.5 CRORE

കമൽ ഹസ്സൻ കൗതുകകരമായ വിവരങ്ങള്‍

ഹസ്സന്റെ 100-മത് സിനിമ 1981-ലെ രാജ പാർവൈ ആണ്. ആ സിനിമ നിർമ്മാണരംഗത്ത് അദ്ദേഹത്തിന്റെ പ്രാരംഭത്തിന് വഴിതെളിയിച്ചു.
അദ്ദേഹം ഒരു നിരീശ്വരവാദി കൂടിയാണ്.
2018 ഫെബ്രുവരിയിൽ അദ്ദേഹം തന്റെ പാർട്ടിയെക്കുറിച്ചും അതിന്റെ മാർഗ്ഗരേഖയെ കുറിച്ചും പ്രഖ്യാപിക്കുന്നതിൽ സജ്ജമാകുകയും തന്റെ രാഷ്ട്രീയാഭിലാഷം തിരിച്ചറിയുന്നതിനായി അഭിനയം ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഹസ്സൻ ഡി എം കെയും എ ഐ അ ഡി എം കെയും തമ്മിലുള്ള സഖ്യം അവരെ “അധികാരബ്രോക്കർമാർ” എന്ന് വിവക്ഷിച്ചുകൊണ്ട് ശക്തമായി നിഷേധിച്ചു. പ്രത്യക്ഷമായ പാർട്ടി മാർഗ്ഗരേഖകളുടെ അനാവരണം ചെയ്ത മഹത്തായ വിളംബരം എന്ന് ധാരാളം രാഷ്ട്രീയ വിശകലനവിദഗ്ദന്മാർ തിരിച്ചറിഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിക്കൊപ്പം അഴിമതി അവസാനിപ്പിക്കുവാൻ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.

കമൽ ഹസ്സൻ രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2018
  • ഫെബ്രുവരി 2018-ൽ കമൽ ഹസ്സൻ തന്റെ സ്വന്തം പാർട്ടിയായ മക്കൾ നീതി മയ്യം സ്ഥാപിച്ചു.

മുന്‍കാല ചരിത്രം

1972
  • അദ്ദേഹത്തിന്റെ തുടർ വിദ്യാഭ്യാസത്തിനായി സിനിമകളിൽ നിന്ന് ഒമ്പത് വർഷം വിട്ടുനിന്നതിനെ തുടർന്ന് അദ്ദേഹം സിനിമയിലേയ്ക്ക് തിരിച്ചെത്തുകയും നമ്മുടെ കാലത്തെ ഏറ്റവും പ്രമുഖനായ അഭിനേതാക്കളിൽ ഒരാൾ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഔന്നത്യത്തെ പ്രചോദിപ്പിക്കുന്ന ധാരാളം സിനിമകളിൽ അഭിനയിക്കുന്നതിനായി പിന്നീടുള്ള നാല് ദശകത്തോളം അദ്ദേഹം സിനിമയിൽ പ്രയാണം നടത്തി.
1960
  • തന്റെ നാലാമത്തെ വയസ്സിൽ കളത്തൂർ കണ്ണമ്മ എന്ന സിനിമയിൽ അരങ്ങേറ്റം കുറിച്ച കമൽ ഹസ്സൻ, തന്റെ തുടക്കത്തിലെ വിജയത്തെ തുടർന്ന് ഒരു ബാലതാരമെന്ന നിലയിൽ അഞ്ച് സിനിമകളിൽ കൂടി അഭിനയിച്ചു.

കമൽ ഹസ്സൻ നേട്ടങ്ങൾ

മികച്ച വിദേശ ഭാഷാ സിനിമകൾക്കുള്ള അക്കാദമി അവാർഡ് സമർപ്പിക്കപ്പെട്ട അദ്ദേഹം ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരേ യൊരു അഭിനേതാവാണ്.
1990-ൽ ഹസ്സൻ ഇന്ത്യൻ സിനിമയിലേയ്ക്കുള്ള തന്റെ സംഭാവനകൾക്ക് പദ്മശ്രീയും 2014-ൽ പദ്മ ഭൂഷണും നേടി. 15 ഫിലിം ഫെയർ അവാർഡുകൾ ലഭിച്ചിട്ടുള്ള അദ്ദേഹം തന്റെ അവസാനത്തെ നേട്ടത്തിനു ശേഷം, അവാർഡുകളിൽ നിന്ന് താല്ക്കാലികമായി മാറ്റിനിർത്തണമെന്ന് അവരോട് അഭ്യർത്ഥിച്ചു.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X