Get Updates
Get notified of breaking news, exclusive insights, and must-see stories!

കമൽ നാഥ്

കമൽ നാഥ്
കമൽ നാഥ് ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും മുൻ നഗരവികസന മന്ത്രിയുമാണ്. കമൽ നാഥ് ഇന്ത്യയുടെ ദ്വിമണ്ഡല പാർലമെന്റിന്റെ കീഴ്സഭയായ ലോകസഭയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിക്കുകയും ഏറ്റവും മുതിർന്ന നേതാക്കളിലൊരാളുമാണ്.
By Zainab Ashraf | Friday, March 29, 2019, 05:22:59 PM [IST]

കമൽ നാഥ് ജീവചരിത്രം

കമൽ നാഥ് ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും മുൻ നഗരവികസന മന്ത്രിയുമാണ്. കമൽ നാഥ് ഇന്ത്യയുടെ ദ്വിമണ്ഡല പാർലമെന്റിന്റെ കീഴ്സഭയായ ലോകസഭയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിക്കുകയും ഏറ്റവും മുതിർന്ന നേതാക്കളിലൊരാളുമാണ്. അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ (ഐ എൻ സി) നേതാവാണ്. കമൽ നാഥ് നവംബർ - ഡിസംബർ 2018-ൽ വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിയ്ക്കുന്നതിനായി 2018 മേയില്മധ്യപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ വായിക്കുക

കമൽ നാഥ് വ്യക്തിജീവിതം

മുഴുവൻ പേര് കമൽ നാഥ്
ജനനത്തീയതി 18 Nov 1946 (വയസ്സ് 79)
ജന്മസ്ഥലം കാൺപൂർ, യുണൈറ്റഡ് പ്രോവിൻസസ്, ബ്രിട്ടീഷ് ഇന്ത്യ(ഇപ്പോൾ ഉത്തർ പ്രദേശ്, ഇന്ത്യ)
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Graduate
തൊഴില്‍ രാഷ്ട്രീയപ്രവർത്തകൻ
പിതാവിന്റെ പേര് പരേതനായ ശ്രീ മഹേന്ദ്ര നാഥ്
മാതാവിന്റെ പേര് ശ്രീമതി ലീല നാഥ്
പങ്കാളിയുടെ പേര് ശ്രീമതി അൾക നാഥ്
പങ്കാളിയുടെ ജോലി N/A
മക്കൾ 2 പുത്രൻ
വെബ്സെെറ്റ് N/A

കമൽ നാഥ് ആസ്തി

ആസ്തി
₹134.13 CRORE
ആസ്തികള്‍
₹134.25 CRORE
ബാധ്യത
₹12 LAKHS

കമൽ നാഥ് കൗതുകകരമായ വിവരങ്ങള്‍

2011-ൽ 2.73 ബില്യൺ (ഇന്ത്യൻ രൂപ 2,730,000,000 അല്ലെങ്കിൽ യു എസ് ഡോളർ 59 മില്യൺ) മൂല്യമുള്ള ആസ്തിയോട് കൂടി ഇന്ത്യയിൽ ഏറ്റവും പണക്കാരനായ ക്യാബിനറ്റ് മന്ത്രിയായി അദ്ദേഹം വിളംബരം ചെയ്യപ്പെട്ടു.

കമൽ നാഥ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2018 : 2018 അസംബ്ലി തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുന്നതിനായി കമൽ നാഥ് മധ്യ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
  • 2014 : അദ്ദേഹം 16-മത് ലോകസഭയിലേയ്ക്ക് (9-മത് തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 2009 - 18 Jan 2011 : അദ്ദേഹം റോഡ് ഗതാഗതത്തിന്റെയും ഹൈവേയുടെയും യൂണിയൻ ക്യാബിനറ്റ് മന്ത്രിയായിരുന്നു.
  • 2009 : അദ്ദേഹം 15-മത് ലോകസഭയിലേയ്ക്ക് (8-മത് തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 2004 : അദ്ദേഹം 14-മത് ലോകസഭയിലേയ്ക്ക് (7-മത് തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 2001-2004 : അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ജനറൽ സെക്രട്ടറിയായിരുന്നു.
  • 2000-2004 : അദ്ദേഹം ഖനി-ധാതുമന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമായി.
  • 1999-2000 : അദ്ദേഹം ഫൈനാൻസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായിരുന്നു
  • 1999 : അദ്ദേഹം 13-മത് ലോകസഭയിലേയ്ക്ക് (6-മത് തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 1998 : അദ്ദേഹം 12-മത് ലോകസഭയിലേയ്ക്ക് (5-മത് തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
  • 1995-96 : അദ്ദേഹം സംസ്ഥാന ടെക്സ്റ്റൈൽസ് (സ്വതന്ത്ര ചുമതല) യൂണിയൻ മന്ത്രിയായിരുന്നു.
  • 1991-95 : അദ്ദേഹം സംസ്ഥാനത്തിന്റെ പരിസ്ഥിതി-വനം (സ്വതന്ത്ര ചുമതല) യൂണിയൻ മന്ത്രിയായിരുന്നു.
  • 1991 : അദ്ദേഹം 10-മത് ലോകസഭയിലേയ്ക്ക് (നാലാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ബി ജെ പിയുടെ ചൗധരി ചന്ദർഭനിനെ പരാജയപ്പെടുത്തി.
  • 1989 : അദ്ദേഹം 9-മത് ലോകസഭയിലേയ്ക്ക് (മൂന്നാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ജനത ദളിന്റെ മാധവ് ലാൽ ദൂബെയെ പരാജയപ്പെടുത്തി.
  • 1985 : ഛിന്ദ്വാര യിൽ നിന്നും അദ്ദേഹം 8-മത് ലോകസഭയിലേയ്ക്ക് (രണ്ടാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് 116,537 വോട്ടുകൾ ലഭിച്ചു.
  • 1980 : കമൽ നാഥ് ഛിന്ദ്വാര നിയോജകമണ്ഡലത്തിൽ നിന്നും 7-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ജെ എൻ പിയുടെ പ്രതുൽ ചന്ദ്ര ദ്വിവേദിയെ പരാജയപ്പെടുത്തി.
  • 28 Oct. 2012 - 26 May 2014 : അദ്ദേഹം പാർലമെന്ററി കാര്യാലയത്തിന്റെ യൂണിയൻ ക്യാബിനറ്റ് മന്ത്രിയായി
  • 23 May 2004 - 2009 : അദ്ദേഹം വാണിജ്യ-വ്യവസായത്തിന്റെ യൂണിയൻ ക്യാബിനറ്റ് മന്ത്രിയായി.
  • 19 Jan 2011 - 26 May 2014 : അദ്ദേഹം നഗരവികസന യൂണിയൻ ക്യാബിനറ്റ് മന്ത്രിയായിരുന്നു.
  • 04 June - 06 June 2014 : അദ്ദേഹം പ്രോ-ടേം സ്പീക്കർ ആയിരുന്നു.
  • 1 Sep. 2014 : അദ്ദേഹം കോമേഴ്സ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം, ധനകാര്യ- കോർപ്പറേറ്റ് കാര്യാലയ മന്ത്രാലയത്തിൽ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം, എന്നിവയായി. ഗതാഗതം, ടൂറിസം, സാംസ്ക്കാരികബിൽ 2014-ൽ കമ്മിറ്റി അംഗമാണ് അദ്ദേഹം.

കമൽ നാഥ് നേട്ടങ്ങൾ

2006-ൽ പൊതുമേഖലകളിൽ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് ജബല്പൂരിന്റെ റാണി ദുർഗാവതി സർവ്വകലാശാലയിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചു.
2007-ൽ കമൽ നാഥ് എഫ് ഡി ഐ മാഗസിനും ഫിനാൻഷ്യൽ ടൈംസ് ബിസിനസ്സും അദ്ദേഹത്തിന് “ഇന്ത്യയിലേയ്ക്ക് വിദേശ ബിസിനസ് കൊണ്ടുവരൽ, കയറ്റുമതി വർദ്ധിപ്പിക്കൽ, വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കൽ എന്നിവയ്ക്കുള്ള എന്നിവയ്ക്കുള്ള സജീവ പ്രയത്നത്തിന്“ എഫ് ഡി ഐ വ്യക്തിത്വം എന്ന് പേര് നല്കി.
2008-ൽ എക്കണോമിക്സ് ടൈംസിനാൽ അദ്ദേഹത്തിന് ”വർഷത്തിലെ ബിസിനസ്സ് പരിഷ്കർത്താവ്“ എന്ന ബഹുമതി നല്കി ആദരിച്ചു.
2011 സെപ്തംബറിൽ, 2.73 ബില്യൺ (ഇന്ത്യൻ രൂപ 2,730,000,000 അല്ലെങ്കിൽ യു എസ് ഡോളർ 59 മില്യൺ) മൂല്യമുള്ള ആസ്തിയോട് കൂടി ഇന്ത്യയിൽ ഏറ്റവും പണക്കാരനായ ക്യാബിനറ്റ് മന്ത്രിയായി അദ്ദേഹം വിളംബരം ചെയ്യപ്പെട്ടു.
2012 നവംബറിൽ, അദ്ദേഹത്തിന് ഏഷ്യൻ ബിസിനസ് ലീഡർഷിപ് ഫോറം അവാർഡ്സ് 2012-ൽ വെച്ച് ”എ ബി എൽ എഫ് സ്റ്റെയ്റ്റ്സ്മാൻ അവാർഡ്“ ലഭിച്ചു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+