Get Updates
Get notified of breaking news, exclusive insights, and must-see stories!

കനിമൊഴി

കനിമൊഴി
തൊഴിൽ പരമായി പത്രപ്രവർത്തകയും കവയത്രിയുമായ കനിമൊഴി, ഡി എം കെ സ്ഥാനാർത്ഥി എന്ന നിലയിൽ പാർലമെന്റിന്റെ അപ്പർ ഹൗസിലേയ്ക്ക് 2007-ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചു. കല, സംസ്ക്കാരം, യുക്തിവാദം എന്നിവയ്ക്കുള്ള ഡി എം കെയുടെ വിഭാഗത്തിന്റെ മുഖ്യാധികാരി എന്ന സ്ഥാനമടക്കമുള്ള വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുകയും സ്ത്രീകളെ ശാക്തീകരിക്കുകയും പൊതുജനങ്ങൾക്കിടയിൽ സൗജന്യ പ്രസംഗങ്ങളുടെ വക്താവാകുകയും ചെയ്ത് നവീകരണവാദിയായ നേതാവ് എന്നനിലയിൽ രാഷ്ട്രീയ മണ്ഡലത്തിൽ തന്റെ നാമം പതിപ്പിക്കുകയും ചെയ്തു.
By Rashmi | Monday, February 8, 2021, 12:51:24 PM [IST]

കനിമൊഴി ജീവചരിത്രം

തൊഴിൽ പരമായി പത്രപ്രവർത്തകയും കവയത്രിയുമായ കനിമൊഴി, ഡി എം കെ സ്ഥാനാർത്ഥി എന്ന നിലയിൽ പാർലമെന്റിന്റെ അപ്പർ ഹൗസിലേയ്ക്ക് 2007-ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചു. കല, സംസ്ക്കാരം, യുക്തിവാദം എന്നിവയ്ക്കുള്ള ഡി എം കെയുടെ വിഭാഗത്തിന്റെ മുഖ്യാധികാരി എന്ന സ്ഥാനമടക്കമുള്ള വിവിധ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിക്കുകയും സ്ത്രീകളെ ശാക്തീകരിക്കുകയും പൊതുജനങ്ങൾക്കിടയിൽ സൗജന്യ പ്രസംഗങ്ങളുടെ വക്താവാകുകയും ചെയ്ത് നവീകരണവാദിയായ നേതാവ് എന്നനിലയിൽ രാഷ്ട്രീയ മണ്ഡലത്തിൽ തന്റെ നാമം പതിപ്പിക്കുകയും ചെയ്തു. അവർ ദ ഹിന്ദു നാഷണൽ പ്രെസ്സ് തൊഴിലാളി യൂണിയൻ പ്രസിഡന്റാണ്. മുൻ തമിഴ് നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളും മുൻ യൂണിയൻ മന്ത്രി എം കെ അളഗിരിയുടെയും തമിഴ്നാടിന്റെ മുൻ ഉപമുഖ്യമന്ത്രി എം കെ സ്റ്റാലിന്റെയും സഹോദരിയും വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡുവിന്റെ കയ്യിൽ നിന്നും ഏറ്റവും മികച്ച വനിതാപാർലമെന്റേറിയൻ അവാർഡ് ഏറ്റുവാങ്ങിയിട്ടുമുള്ള കനിമൊഴി ഒരു സ്വതന്ത്ര രാഷ്ട്രീയ നേതാവെന്ന നിലയിൽ ഉയർന്നു വന്നു.

കൂടുതൽ വായിക്കുക

കനിമൊഴി വ്യക്തിജീവിതം

മുഴുവൻ പേര് കനിമൊഴി
ജനനത്തീയതി 05 Jan 1968 (വയസ്സ് 58)
ജന്മസ്ഥലം ചെന്നൈ (തമിഴ് നാട്)
പാര്‍ട്ടിയുടെ പേര്‌ Dravida Munetra Kazhagam
വിദ്യാഭ്യാസം NULL
തൊഴില്‍ രാഷ്ട്രീയ പ്രവർത്തക, കവയത്രി, പത്രപ്രവർത്തക
പിതാവിന്റെ പേര് ശ്രീ കരുണാനിധി
മാതാവിന്റെ പേര് ശ്രീമതി രാജാത്തി കരുണാനിധി
പങ്കാളിയുടെ പേര് ശ്രീ. ജി. അരവിന്ദൻ
പങ്കാളിയുടെ ജോലി കൺസൾട്ടന്റ്(വിദേശം)
മക്കൾ 1 പുത്രൻ

കനിമൊഴി ആസ്തി

ആസ്തി
N/A
ആസ്തികള്‍
N/A
ബാധ്യത
N/A

കനിമൊഴി കൗതുകകരമായ വിവരങ്ങള്‍

2018-ൽ മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിലുള്ള വിശിഷ്ട വ്യക്തികളുടെ ഒരു ജൂറി മികച്ച വനിതാ പാർലമെന്റേറിയൻ അവാർഡിനായി അവരെ തിരഞ്ഞെടുക്കുകയും വൈസ് പ്രസിഡന്റ് എം വെങ്കയ നായിഡു അത് സമ്മാനിക്കുകയും ചെയ്തു.

കനിമൊഴി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2012 : ആഭ്യന്തര കാര്യാലയ കമ്മിറ്റി അംഗമായി സേവനമനുഷ്ഠിച്ച അവർ 2012 ആഗസ്റ്റ് മുതൽ മനുഷ്യ വിഭവ വികസന കമ്മിറ്റിയുടെ വിദ്യാഭ്യാസത്തിനുള്ള അവകാശബില്ലിന്റെ നിർവ്വഹണത്തിനുള്ള ഉപ-കമ്മിറ്റി-1 അംഗമായി.
  • 2012 : കനിമൊഴി സാംസ്ക്കാരികബന്ധങ്ങൾക്കുള്ള ഇന്ത്യൻ കൗൺസിലിന്റെ ജനറൽ അസംബി അംഗമായി സേവനമനുഷ്ഠിച്ചു.
  • 2010 : കനിമൊഴി ഗ്രാമീണ വികസന കമ്മിറ്റി അംഗമായിരുന്നു
  • 2009 : അവർ എക്സ്റ്റേണൽ അഫയേഴ്സ് മന്ത്രാലയ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗമായും പാർലമെന്റ് ഹൗസ് സമുച്ചയത്തിൽ ഫുഡ് മാനേജ്മെന്റ് ജോയിന്റ് കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു
  • 2007 : അവർ രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009 വരെ അവർ ആരോഗ്യ-കുടുംബ ക്ഷേമ കമ്മിറ്റി അംഗമായി സേവനമനുഷ്ഠിച്ചു

മുന്‍കാല ചരിത്രം

  • 2005: രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ്, കനിമൊഴി, ദ ഹിന്ദുവിന്റെ സബ് എഡിറ്റർ, കുങ്കുമത്തിന്റെ (ഒരു തമിഴ് വാരിക) എഡിറ്റർ - ഇൻ - ചാർജ്ജ്, തമിഴ് മുരസു എന്ന് വിളിക്കുന്ന സിംഗപ്പൂർ അടിസ്ഥാനമായുള്ള തമിഴ് ദിനപത്രത്തിനു വേണ്ടിയുള്ള ഫീച്ചേഴ്സ് എഡിറ്റർ എന്നിങ്ങനെ ജോലി ചെയ്തിട്ടുണ്ട്.

കനിമൊഴി നേട്ടങ്ങൾ

കനിമൊഴി തമിഴ്നാടിന്റെ വിവിധ ജില്ലകളിൽ തൊഴിൽ മേള സംഘടിപ്പിച്ചു. അത് വിരിധുനഗർ ജില്ലയിലുള്ള ഗ്രാമമായ കരിയാപട്ടിയിൽ 2008 ജൂണിൽ ഒരു പരീക്ഷണമെന്ന നിലയിൽ ആരംഭിച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2010 മാർച്ചിൽ ഈ പരീക്ഷണം കാട്ടുതീ പോലെ വിവിധ ഗ്രാമങ്ങളിലാകമാനം പടരുകയും നാഗർ കോവിൽ,വെല്ലൂർ, ഉദഗമണ്ഡലം, തിരുച്ചിറപ്പള്ളി, വിരുധുനഗർ എന്നീ അഞ്ച് ജില്ലകളിലാകമാനമായി ഒരു ലക്ഷത്തിലധികം തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് തൊഴിൽ നല്കുകയും ചെയ്തു. ഇത്തരം തൊഴിൽ മേളകൾ തമിഴ്നാടിലാകമാനം സംഘടിപ്പിക്കുവാൻ അവർ ആസൂത്രണം ചെയ്യുന്നുണ്ട്.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+