Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാനിധി എം

കരുണാനിധി എം
തമിഴ് നാട്ടിലെ നാഗപട്ടിണം ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ തിരുക്കുവലൈയിൽ ജനിച്ച കരുണാനിധി സാമൂഹിക പ്രക്ഷോഭങ്ങളിൽ പൂർണ്ണമായി ഏർപ്പെട്ടുകൊണ്ട് തന്റെ 14-മത്തെ വയസിൽ രാഷ്ട്രീയത്തിൽ പങ്കെറുക്കുവാൻ തുടങ്ങി. അദ്ദേഹം തമിഴ് നാട്ടിലെ ഹിന്ദി ഭാഷയ്ക്കെതിരെയുള്ള വിവിധ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അദ്ദേഹമായിരുന്നു.
By Samraj | Tuesday, January 1, 2019, 03:12:44 PM [IST]

കരുണാനിധി എം ജീവചരിത്രം

തമിഴ് നാട്ടിലെ നാഗപട്ടിണം ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ തിരുക്കുവലൈയിൽ ജനിച്ച കരുണാനിധി സാമൂഹിക പ്രക്ഷോഭങ്ങളിൽ പൂർണ്ണമായി ഏർപ്പെട്ടുകൊണ്ട് തന്റെ 14-മത്തെ വയസിൽ രാഷ്ട്രീയത്തിൽ പങ്കെറുക്കുവാൻ തുടങ്ങി. അദ്ദേഹം തമിഴ് നാട്ടിലെ ഹിന്ദി ഭാഷയ്ക്കെതിരെയുള്ള വിവിധ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അദ്ദേഹമായിരുന്നു. അദ്ദേഹം മുരസൊലി എന്ന പത്രം തുടങ്ങി. ആത്യന്തികമായി അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ ഔദ്യോഗിക പത്രമായി മാറി. ഒരു പൂർണ്ണസമയ രാഷ്ട്രീയപ്രവർത്തകൻ എന്നതിനു പുറമെ കരുണാനിധി തമിഴ് സിനിമകളിൽ കേന്ദ്രീകരിക്കുകയും ഒരു തിരക്കഥാ കൃത്തെന്ന നിലയിൽ വിവിധ സിനിമകളിലൂടെ അദ്ദേഹം തന്റെ ദ്രാവിഡ വംശ ചിന്താഗതികൾ പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആദ്യ സിനിമ രാജകുമാരിയും (1947) അവസാന സിനിമ പൊന്നർ ശങ്കറും (2011) ആയിരുന്നു. തിരുക്കുറൾ ഉരൈ, സംഗ തമിഴ്, കുരലോവിയം, തെൻപാണ്ടി സിംഗം, റോമാപുരി പാണ്ഡ്യൻ എന്നിവയടക്കം 100-ലേറെ ഗദ്യങ്ങളും കവിതകളും കരുണാനിധി എഴുതിയിട്ടുണ്ട്. തൂക്കു മേഡൈ, മണിമകുഡം, നാനെ അറിവാളി എന്നിവയടക്കമുള്ള വിവിധ നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കരുണാനിധി കന്യാകുമാരിയിലെ പാറകളിലൊന്നിൽ 133 അടി വലുപ്പമുള്ള തിരുവള്ളുവർ പ്രതിമ നിർമ്മിച്ചിട്ടുണ്ട്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളാൽ വിവിധ അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് കരുണാനിധി തന്റെ 94-മത്തെ വയസ്സിൽ 2018 ആഗസ്റ്റ് 07-ന് അന്തരിച്ചു.

കൂടുതൽ വായിക്കുക

കരുണാനിധി എം വ്യക്തിജീവിതം

മുഴുവൻ പേര് കരുണാനിധി എം
ജനനത്തീയതി 03 Jun 1924
ഡേറ്റ് ഓഫ് ഡെത്ത് 07 Aug 2018 (വയസ്സ് 94)
ജന്മസ്ഥലം തിരുക്കുവലൈ, തിരുവാരൂരിനടുത്ത്, ഇന്ത്യ
പാര്‍ട്ടിയുടെ പേര്‌ Dravida Munetra Kazhagam
വിദ്യാഭ്യാസം 8th Pass
തൊഴില്‍ എഴുത്തുകാരൻ, രാഷ്ട്രീയപ്രവർത്തകൻ
പിതാവിന്റെ പേര് മുത്തുവേലു
മാതാവിന്റെ പേര് അഞ്ജുഗം
പങ്കാളിയുടെ പേര് 1) പദ്മാവതി 2) ദയാലു അമ്മാൾ 3) രാജാത്തി അമ്മാൾ
പങ്കാളിയുടെ ജോലി വീട്ടമ്മമാർ
മക്കൾ 4 പുത്രൻ 2 പുത്രി

കരുണാനിധി എം ആസ്തി

ആസ്തി
₹51.05 CRORE
ആസ്തികള്‍
₹62.99 CRORE
ബാധ്യത
₹11.94 CRORE

കരുണാനിധി എം കൗതുകകരമായ വിവരങ്ങള്‍

സ്ക്കൂളിൽ പഠിക്കുന്നതിനേക്കാൾ സംഗീതത്തിലും എഴുത്തിലുമായിരുന്നു കരുണാനിധിയ്ക്ക് കൂടുതൽ താല്പര്യവും സജീവപ്രവർത്തനവും. സ്ക്കൂൾ കാലഘട്ടത്തിലെ അവസാനവർഷ പരീക്ഷ മൂന്ന് തവണ പരാജയപ്പെട്ടതോടെ അദ്ദേഹം സ്ക്കൂൾ പഠനം അവസാനിപ്പിച്ചു. കരുണാനിധി മൂന്ന് തവണ വിവാഹം ചെയ്തിട്ടുണ്ട്. ഭാര്യമാരുടെ പേരുകൾ; പദ്മാവതി, ദയാലു അമ്മാൾ, രാജാത്തി അമ്മാൾ. പാർവ്വതിയിൽ കരുണാനിധിയ്ക്ക് ജയിച്ച ആദ്യപുത്രനാണ് മുത്തു. കരുണാനിധിയ്ക്ക് ദയാലു അമ്മാളിൽ മൂന്ന് പുത്രന്മാരും - അളഗിരി, സ്റ്റാലിൻ, തമിളരശു - ഒരു പുതിരിയും - സെൽ വി- ഉണ്ട്. രാജാത്തി അമ്മാളിൽ കരുണാനിധിയ്ക്ക് കനിമൊഴി എന്ന് ഒരു പുത്രിയുണ്ട്.വിജയിച്ച ഒരു തിരക്കഥാകൃത്തായും തന്റെ നർമ്മങ്ങളിലൂടെയും വാഗ് വൈഭവത്തിലൂടെയും ഒരു രാഷ്ട്രീയ പ്രവർത്തകനായും കരുണാനിധി വളർന്നു.

കരുണാനിധി എം രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2006: കരുണാനിധി അഞ്ചാം തവണ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
  • 1996: കരുണാനിധി നാലാം തവണ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി.
  • 1989: കരുണാനിധി മൂന്നാം തവണ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി.
  • 1971: കരുണാനിധി രണ്ടാം തവണ തമിഴ് നാടിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു.
  • 1969: കരുണാനിധി ആദ്യ തവണ തമിഴ് നാടിന്റെ മുഖ്യമന്ത്രിയായി. കൂടാതെ അദ്ദേഹം ഡി എം കെ യുടെ പ്രസിഡന്റാകുകയും ചെയ്തു
  • 1967: കരുണാനിധിയ്ക്ക് തമിഴ് നാട് പൊതുകാര്യ വകുപ്പിൽ മന്ത്രി സ്ഥാനം നല്കപ്പെട്ടു
  • 1962: കരുണാനിധി തമിഴ് നാട് അസംബ്ലിയിൽ ഡെപ്യൂട്ടി പ്രതിപക്ഷ നേതാവായി
  • 1961: കരുണാനിധി ഡി എം കെയുടെ ഖജാൻജിയായി നിയമിക്കപ്പെട്ടു.
  • 1957: കരുണാനിധി കുലിത്തലൈ നിയോജകമണ്ഡലത്തിൽ നിന്നും തമിഴ് നാട് അസംബ്ലിയിൽ പ്രവേശിച്ചു

മുന്‍കാല ചരിത്രം

  • 1924: കരുണാനിധിയുടെ യഥാർത്ഥനാമം ദക്ഷിണമൂർത്തി എന്നാണ്. അദ്ദേഹത്തിന്റെ പ്രാരംഭ വിദ്യാഭ്യാസം തിരുകുവലൈയിലും പിന്നീട് തിരുവാരൂരുമായിരുന്നു. കൗമാരക്കാരനായിരിക്കുമ്പോൾ തന്നെ കരുണാനിധി വിവിധ തമിഴ് നേതാക്കന്മാരുടെ രാഷ്ട്രീയ ലേഖനങ്ങളിൽ ആകൃഷ്ടനായിരുന്നു. അദ്ദേഹം മനവ നേശൻ എന്ന ഒരു മാഗസിൻ തുടങ്ങി, പിന്നീടത് മുരസൊലി എന്ന ദിനപത്രമായി മാറി.

കരുണാനിധി എം നേട്ടങ്ങൾ

കരുണാനിധി ഏകദേശം 50 വർഷത്തോളം രാഷ്ട്രീയ പാർട്ടിയായ ദ്രാവിഡ മുന്നേട്ര കഴഗത്തിന്റെ (ഡി എം കെ) പ്രസിഡന്റായിരുന്നിട്ടുണ്ട്.
അദ്ദേഹം അഞ്ച് തവണ നാല് ദശകങ്ങൾ തമിഴ് നാടിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1957 മുതൽ അസംബ്ലി തിരഞ്ഞെടുപ്പിൽ അദ്ദേഹം 13 തവണ മത്സരിച്ചിട്ടുണ്ട്. അദ്ദേഹം ആരാലും പരാജയപ്പെടുത്തപ്പെട്ടിട്ടില്ല.
അദ്ദേഹത്തിന്റെ തെൻ പാണ്ടി സിംഗം എന്ന പുസ്തകത്തിന് തമിഴ് സർവ്വകലാശാല രാജ രാജൻ അവാർഡ് നല്കി ബഹുമാനിച്ചിട്ടുണ്ട്.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+