Get Updates
Get notified of breaking news, exclusive insights, and must-see stories!

കേശവ് പ്രസാദ്

കേശവ് പ്രസാദ്
കേശവ് പ്രസാദ് മൗര്യ ഉത്തർ പ്രദേശിന്റെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്നു. ഉത്സാഹിയായ അഭിഭാഷകനും ആർ എസ് എസ് അംഗവുമായ അദ്ദേഹത്തിന് ഉജ്ജ്വലമായ പ്രൊഫൈലുണ്ട്.
By Rashmi | Monday, February 8, 2021, 12:53:19 PM [IST]

കേശവ് പ്രസാദ് ജീവചരിത്രം

കേശവ് പ്രസാദ് മൗര്യ ഉത്തർ പ്രദേശിന്റെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്നു. ഉത്സാഹിയായ അഭിഭാഷകനും ആർ എസ് എസ് അംഗവുമായ അദ്ദേഹത്തിന് ഉജ്ജ്വലമായ പ്രൊഫൈലുണ്ട്. എന്നിരുന്നാലും, അദ്ദേഹം രാം ജന്മഭൂമി പ്രക്ഷോഭ സമയത്ത് കലാപത്തിനായി പ്രചാരണം നടത്തിയതിന് അദ്ദേഹം കുറ്റാരോപിതനാണ്. ദരിദ്രമായ കുടുംബാവസ്ഥയിൽ വളർന്ന അദ്ദേഹം ബാല്യകാലത്ത് ചായ വിറ്റിരുന്നു. 2002,2007,2012 എന്നീ വർഷങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം ആദ്യ രണ്ട് തവണ പരാജയപ്പെട്ടെങ്കിലും 2012-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിനനുകൂലമായിരുന്നു. നിലവിൽ അദ്ദേഹം അലഹബാദ് ജില്ലയുടെ ഫുല്പുർ പാർലമെന്ററി നിയോജകമണ്ഡലത്തിന്റെ സിറ്റിംഗ് എം പി ആണ്.

കൂടുതൽ വായിക്കുക

കേശവ് പ്രസാദ് വ്യക്തിജീവിതം

മുഴുവൻ പേര് കേശവ് പ്രസാദ്
ജനനത്തീയതി 07 May 1969 (വയസ്സ് 56)
ജന്മസ്ഥലം സിരതു, കൗശംബി ജില്ല (ഉത്തർ പ്രദേശ്)
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Graduate
തൊഴില്‍ ബിസിനസ്സുകാരൻ
പിതാവിന്റെ പേര് ശ്രീ ശ്യാം ലാൽ മൗര്യ
മാതാവിന്റെ പേര് ശ്രീമതി ധൻപതി ദേവി മൗര്യ
പങ്കാളിയുടെ പേര് ശ്രീമതി രാജ് കുമാരി ദേവി മൗര്യ
പങ്കാളിയുടെ ജോലി ഡയറക്ടർ, അക്കൗണ്ടന്റ്, ജീവൻ ജ്യോതി ക്ലിനിക് & ഹോസ്പിറ്റലിൽ പങ്കാളി
മക്കൾ 2 പുത്രൻ
മതം ഹിന്ദു

കേശവ് പ്രസാദ് ആസ്തി

ആസ്തി
₹6.89 CRORE
ആസ്തികള്‍
₹9.32 CRORE
ബാധ്യത
₹2.44 CRORE

കേശവ് പ്രസാദ് കൗതുകകരമായ വിവരങ്ങള്‍

2012-ൽ കേശവ് പ്രസാദ് സിരതു ടഹ്സീലിൽ നിന്നും ബി ജെ പിയുടെ ആദ്യ എം എൽ എ ആയി. സിരതു ടഹ്സീലിൽ നിന്നും ഒരു എം എൽ എ ബി ജെ പിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യ തവണയാണ്. അദ്ദേഹം 2002 -ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. അദ്ദേഹം ബാന്ദ നിയോജകമണ്ഡലത്തിൽ നിന്നും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മത്സരിച്ചത്. ഒരു ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം അലഹബാദ് നിയോജകമണ്ഡലത്തിൽ നിന്നും 2007-ലെ അസംബ്ലി തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടു.

കേശവ് പ്രസാദ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2017 : അദ്ദേഹം ഉത്തർ പ്രദേശിന്റെ ഉപ മുഖ്യമന്ത്രിയായി നിയമിതനായി
  • 2014 : 3,08,308 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെ ധരം രാജ് സിംഗ് പട്ടേലിനെ പരാജയപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഫുല്പുർ നിയോജകമണ്ഡലത്തിൽ നിന്നും 16-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 2012 : അദ്ദേഹം വിജയകരമായ ഒരു പ്രചരണം നടത്തുകയും സിരതു നിയോജകമണ്ഡലത്തിന്റെ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 8863 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ അദ്ദേഹം ബി എസ് പിയുടെ ആനന്ദ് മോഹനെ പരാജയപ്പെടുത്തി.
  • 2007 : അദ്ദേഹം തന്റെ രണ്ടാം അസംബ്ലി തിരഞ്ഞെടുപ്പിൽ 11,111 വോട്ടുകളോടെ മൂന്നാം സ്ഥാനത്തെത്തി. 56,198 വോട്ടുകൾ നേടിയ ബി എസ് പിയുടെ പൂജാപാൽ അലഹബാദ് നിയോജകമണ്ഡലത്തിൽ തന്റെ സാന്നിദ്ധ്യമുറപ്പിച്ചു.
  • 2002 : ബാന്ദ നിയോജകമണ്ഡലത്തിൽ നിന്നും ആദ്യത്തെ അസംബ്ലി തിരഞ്ഞെടുപ്പിൽ മത്സരിച്ച് അദ്ദേഹം 204 വോട്ടുകൾ മാത്രമാണ് നേടിയത്. വിജയിച്ച സ്ഥാനാർത്ഥിയായ ബി എസ് പിയിൽ നിന്നുള്ള ബാബു ലാൽ കേശവ 36748 വോട്ടുകൾ നേടി.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+