Get Updates
Get notified of breaking news, exclusive insights, and must-see stories!

കീർത്തി ആസാദ്

കീർത്തി ആസാദ്
കീർത്തി ആസാദ് എന്ന് വിപുലമായി അറിയപ്പെടുന്ന കീർത്തിവർധൻ ഭഗവത് ഝാ ആസാദ് ക്രിക്കറ്റർ എന്ന നിലയിൽ നിന്ന് രാഷ്ട്രീയപ്രവർത്തകനായ വ്യക്തി ആണ്. അദ്ദേഹം ജനിച്ചത് ബീഹാറിലെ പൂർണിയയിൽ ആണെങ്കിലും വിദ്യാഭ്യാസം ദൽഹിയിലായിരുന്നു.
By Ajay M V | Monday, February 18, 2019, 02:10:30 PM [IST]

കീർത്തി ആസാദ് ജീവചരിത്രം

കീർത്തി ആസാദ് എന്ന് വിപുലമായി അറിയപ്പെടുന്ന കീർത്തിവർധൻ ഭഗവത് ഝാ ആസാദ് ക്രിക്കറ്റർ എന്ന നിലയിൽ നിന്ന് രാഷ്ട്രീയപ്രവർത്തകനായ വ്യക്തി ആണ്. അദ്ദേഹം ജനിച്ചത് ബീഹാറിലെ പൂർണിയയിൽ ആണെങ്കിലും വിദ്യാഭ്യാസം ദൽഹിയിലായിരുന്നു. രാഷ്ട്രീയ മേഖലയിൽ അദ്ദേഹം ബീഹാറിലെ ദർഭംഗ നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുപ്പിൽ നിന്നു. രാഷ്ട്രീയത്തിനു പുറമെ, അദ്ദേഹം അറിയപ്പെടുന്ന ഒരു ക്രിക്കറ്റ് കമന്റേറ്റർ കൂടിയായിരുന്നു. അദ്ദേഹം വിവിധ സാമൂഹികപ്രവർത്തനങ്ങളിൽ എപ്പോഴും മുഴുകിയിരുന്നു. അദ്ദേഹം കർമ സോഷ്യൽ വെൽഫെയർ ഓർഗനൈസേഷന്റെ സ്ഥാപകാംഗം കൂടിയാണ്. അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിലെ സുവർണ്ണ സമയത്തെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ 1983 ലോകകപ്പിനു പുറമേ ഇംഗ്ലണ്ടിനും പാക്കിസ്ഥാനുമെതിരെ എടുത്തുപറയത്തക്ക ധാരാളം ഇന്നിംഗ്സുകൾ കളിച്ചതിനു ശേഷം അദ്ദേഹം പ്രസിദ്ധനായി. 2019 ഫെബ്രുവരിയിൽ കീര്‍ത്തി ആസാദ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു.

കൂടുതൽ വായിക്കുക

കീർത്തി ആസാദ് വ്യക്തിജീവിതം

മുഴുവൻ പേര് കീർത്തി ആസാദ്
ജനനത്തീയതി 02 Jan 1959 (വയസ്സ് 67)
ജന്മസ്ഥലം പൂർണിയ (ബീഹാർ)
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Graduate
തൊഴില്‍ കായികവ്യക്തി, ജേണലിസ്റ്റ്, സാമൂഹിക പ്രവർത്തകൻ
പിതാവിന്റെ പേര് ഭഗവത് ഝാ ആസാദ്
മാതാവിന്റെ പേര് ശ്രീമതി ഇന്ദിര ഝാ ആസാദ്
പങ്കാളിയുടെ പേര് ശ്രീമതി പൂനം ആസാദ്
മക്കൾ 2 പുത്രൻ

കീർത്തി ആസാദ് ആസ്തി

ആസ്തി
₹2.81 CRORE
ആസ്തികള്‍
₹2.85 CRORE
ബാധ്യത
₹4.32 LAKHS

കീർത്തി ആസാദ് കൗതുകകരമായ വിവരങ്ങള്‍

അദ്ദേഹം വിവിധ സാംസ്ക്കാരിക - കായിക പരിപാടികൾ താഴെക്കിടയിലുള്ളവർക്കായി സംഘടിപ്പിക്കുന്നു

കീർത്തി ആസാദ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2019: കീർത്തി ആസാദ് ബി ജെ പി വിട്ട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ''ഇന്ന് രാഹുൽ ഗാന്ധിയുടെ മുന്നിൽവെച്ച് ഞാൻ കോൺഗ്രസ് പാർട്ടിയിൽ ചേരുന്നു. മിഥില രീതിയിൽ ഞാൻ അദ്ദേഹത്തെ ആദരിക്കുന്നു'' - കീർത്തി ആസാദ് ട്വീറ്റ് ചെയ്തു.
  • 2015: ദൽഹി ക്രിക്കറ്റ് അസോസിയേഷനിൽ ആരോപിച്ച ക്രമക്കേടുകളുമായി ബന്ധപ്പെട്ട് യൂണിയൻ ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയ്ക്കെതിരെ ആരോപണമുന്നയിച്ചതിന് അദ്ദേഹം ബി ജെ പിയിൽ നിന്നും പുറത്താക്കപ്പെട്ടു.
  • 2015: അദ്ദേഹം എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ സബ് കമ്മിറ്റി - 2 - ന്റെ കൺ വീനർ ആയി. ഈ സ്ഥാനത്ത് 2016 ഏപ്രിൽ 30 വരെ സേവനമനുഷ്ഠിച്ചു.
  • 2014: 2014 സപ്റ്റംബറിൽ അദ്ദേഹം റൂറൽ ഡെവലപ്മെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായും ആഭ്യന്തര മന്ത്രാലയത്തിന്റെ കൺസൾടേറ്റീവ് കമ്മിറ്റി അംഗവും പാർലമെന്റ് പ്രാദേശിക മേഖലാ വികസന പദ്ധതിയുടെ (എം പി എൽ എ ഡി എസ്) അംഗവും ആയി.
  • 2014: കീർത്തി ആസാദ് വീണ്ടും അലി അഷറഫ് ഫത്മിയെ പരാജയപ്പെടുത്തി തന്റെ ദർഭംഗ സീറ്റ് നിലനിർത്തി. പിന്നീട്, 2014 ആഗസ്റ്റ് 4 മുതൽ 2016 ഏപ്രിൽ 30 വരെ എസ്റ്റിമെയ്റ്റ്സ് കമ്മിറ്റി അംഗമായി നിയമിക്കപ്പെട്ടു.
  • 2009: അദ്ദേഹം ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം, ഹെൽത്ത് ഏന്റ് ഫാമിലി വെൽ ഫെയർ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം, ആഗസ്റ്റ് 21-ന് കമ്മിറ്റി ഓൺ പേഴ്സണൽ, പബ്ലിക് ഗ്രീവൻസസ് ലോ ഏന്റ് ജസ്റ്റിസ്, പാർലമെന്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജോയിന്റ് കമ്മിറ്റി അംഗം എന്നിവയായി നിയമിതനായി. കൂടാതെ അദ്ദേഹം ഖാദി ഏന്റ് വില്ലേജ് ഇൻഡസ്റ്റ്രീസ് കോർപ്പറേഷൻ അംഗവും യൂത്ത് അഫയേഴ്സ് & സ്പോർട്ട്സ് അഡ്വൈസറി കമ്മിറ്റി അംഗവും ആയിട്ടുണ്ട്.
  • 2009: 15-മത് ലോകസഭയിലേയ്ക്ക് ആസാദ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2009 ജൂൺ 9-ന് അദ്ദേഹം ഹൗസ് കമ്മിറ്റി അംഗമായി. 2014 മെയ് 18 വരെ അദ്ദേഹം ഈ കമ്മിറ്റിയുടെ അംഗമായിരുന്നു.
  • 2004: ദർഭംഗയിൽ നിന്നും മത്സരിച്ച അദ്ദേഹം ആർ ജെ ഡി സ്ഥാനാർത്ഥിയായ മുഹമ്മദ് അലി അഷറഫ് ഫത്മിയോട് 143,463 വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെട്ടു
  • 1999: ദർഭംഗയിൽ നിന്നും മത്സരിച്ച ആസാദ് 13-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ആർ ജെ ഡിയുടെ മുഹമ്മദ് അലി അഷറഫ് ഫത്മിയെ പരാജയപ്പെടുത്തി.
  • 1993: കീർത്തി ആസാദ് ദൽഹി ലെജിസ്ലേറ്റീവ് അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ച് എം എൽ എ ആയി. ഈ സ്ഥാനം 1998 വരെ അനുഷ്ഠിച്ചു.

മുന്‍കാല ചരിത്രം

  • 1981: അദ്ദേഹം തന്റെ ടെസ്റ്റ് അരങ്ങേറ്റം ഫെബ്രുവരി 21 മുതൽ 25 വരെ വെല്ലിംഗ്ടണിൽ വെച്ച് ന്യൂസിലന്റിനെതിരെയായി നടത്തി. തന്റെ അവസാന ടെസ്റ്റ് അദ്ദേഹം 1983 - ൽ അഹമ്മദാബാദിൽ വെച്ച് വെസ്റ്റ് ഇൻഡീസിനെതിരായി കളിച്ചു.
  • 1980: അദ്ദേഹം തന്റെ ഒ ഡി ഐ അരങ്ങേറ്റം മെൽ ബണിൽ വെച്ച് ആസ്ട്രേലിയയ്ക്കെതിരായി നടത്തി. ആസാദ് തന്റെ അവസാന ഒ ഡി ഐ ഷാർജയിൽ പാക്കിസ്ഥാനെതിരെ കളിച്ചു
  • 1976: കീർത്തി ആസാദ് തന്റെ അരങ്ങേറ്റം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നടത്തി. അദ്ദേഹം ദൽ ഹിയിൽ നിന്നുള്ള ഒരു ആൾ റൗണ്ടർ ആയിരുന്നു

കീർത്തി ആസാദ് നേട്ടങ്ങൾ

അറിയപ്പെടുന്ന ക്രിക്കറ്ററും സ്പോർട്ട്സിലെ ടി വി കമന്റേറ്ററും. അദ്ദേഹം വിജയശ്രീലാളിതരായ പ്രൂഡൻഷ്യൽ ലോകകപ്പ് ടീം, 1983-ലെ അംഗമായിരുന്നു.
ദൽഹിയിലെയും ഉത്തര മേഖല ക്രിക്കറ്റ് ടീമിന്റെയും ക്യാപ്റ്റൻ; ഏഴ് ടെസ്റ്റ് മാച്ചുകളും 25 ഏകദിന ഇന്റർ നാഷണലുകളും കളിച്ചിട്ടുണ്ട്.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+