കുമ്മനം രാജശേഖരൻ ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും നിലവിൽ മിസോറാമിലെ ഗവർണറും ആണ്. കേരളസംസ്ഥാനത്തിൽ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെയും (ആർ എസ് എസ്) സംഘപരിവാറിന്റെയും സജീവപ്രവർത്തകനായി 1970-ൽ തന്റെ രാഷ്ട്രീയജീവിതം അദ്ദേഹം ആരംഭിച്ചു. 2015 മുതൽ 2018 വരെ, അദ്ദേഹം കേരളത്തിലെ ഭാരതീയ ജനത പാർട്ടിയുടെ(ബി ജെ പി) സംസ്ഥാനപ്രസിഡന്റായിരുന്നു. കോട്ടയം ജില്ലയിലെ അയ്മനത്തെ കുമ്മനം ഗ്രാമത്തിൽ ജനിച്ച രാജശേഖരൻ ജന്മസ്ഥലത്ത് തന്റെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സി എം എസ് കോളേജിൽ പഠനം തുടരുകയും ബിരുദം നേടുകയും ചെയ്തു. പിന്നീട് അദ്ദേഹം പത്രപ്രവർത്തനത്തിൽ ബിരുദാനന്തരബിരുദ ഡിപ്ളോമ പൂർത്ത്യാക്കി പത്രപ്രവർത്തനത്തിൽ പരിശീലനം നേടുന്നതിനായി വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു. ഒരിക്കലും വിവാഹം ചെയ്തിട്ടില്ലാത്ത അദ്ദേഹം തന്റെ ജീവിതം സമൂഹത്തെ സേവിയ്ക്കുന്നതിനായി നീക്കിവെച്ചു. ലളിത ജീവിതം തുടരുന്ന അപൂർവ്വം നേതാക്കന്മാരിൽ ഒരാളാണദ്ദേഹം.
| മുഴുവൻ പേര് | കുമ്മനം രാജശേഖരൻ |
| ജനനത്തീയതി | 23 Dec 1952 (വയസ്സ് 73) |
| ജന്മസ്ഥലം | കുമ്മനം, കോട്ടയം ജില്ല, ട്രാവങ്കൂർ, കൊച്ചിൻ, ഇന്ത്യ |
| പാര്‍ട്ടിയുടെ പേര് | Bharatiya Janta Party |
| വിദ്യാഭ്യാസം | Graduate |
| തൊഴില്‍ | ഗവർണർ, രാഷ്ട്രീയപ്രവർത്തകൻ, സാമൂഹികപ്രവർത്തകൻ |
| പിതാവിന്റെ പേര് | വി കെ രാമകൃഷ്ണ പിള്ള |
| മാതാവിന്റെ പേര് | പി.പാറുക്കുട്ടി അമ്മ |
| വെബ്സെെറ്റ് | kummanamrajasekharan.in |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.