Get Updates
Get notified of breaking news, exclusive insights, and must-see stories!

കുൻവർ പുഷ്പേന്ദ്ര സിംഗ്

കുൻവർ പുഷ്പേന്ദ്ര സിംഗ്
ഭാരതീയ ജനത പാർട്ടി അംഗമായ കുൻവർ പുഷ്പേന്ദ്ര സിംഗ് ചന്ദൽ 2014-ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ ഹമീർപുർ നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ചു. .
By Zainab Ashraf | Tuesday, February 19, 2019, 12:43:01 PM [IST]

കുൻവർ പുഷ്പേന്ദ്ര സിംഗ് ജീവചരിത്രം

ഭാരതീയ ജനത പാർട്ടി അംഗമായ കുൻവർ പുഷ്പേന്ദ്ര സിംഗ് ചന്ദൽ 2014-ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ ഹമീർപുർ നിയോജകമണ്ഡലത്തിൽ നിന്നും വിജയിച്ചു.

കുൻവർ പുഷ്പേന്ദ്ര സിംഗ് വ്യക്തിജീവിതം

മുഴുവൻ പേര് കുൻവർ പുഷ്പേന്ദ്ര സിംഗ്
ജനനത്തീയതി 08 Oct 1973 (വയസ്സ് 52)
ജന്മസ്ഥലം മഹോബ (ഉത്തർ പ്രദേശ്)
പാര്‍ട്ടിയുടെ പേര്‌ Bharatiya Janta Party
വിദ്യാഭ്യാസം Post Graduate
തൊഴില്‍ സാമൂഹിക പ്രവർത്തകൻ, കർഷകൻ, എഴുത്തുകാരൻ, ബിസിനസ്സ്കാരൻ
പിതാവിന്റെ പേര് കുൻവർ ഹർപാൽ സിംഗ് ചന്ദൽ
മാതാവിന്റെ പേര് ശ്രീമതി ഷീൽ സിംഗ് ചന്ദൽ
പങ്കാളിയുടെ പേര് ശ്രീമതി ദീപാലി സിംഗ്
മക്കൾ 2 പുത്രൻ
മതം സിഖ്

കുൻവർ പുഷ്പേന്ദ്ര സിംഗ് ആസ്തി

ആസ്തി
₹13.17 CRORE
ആസ്തികള്‍
₹16.72 CRORE
ബാധ്യത
₹3.55 CRORE

കുൻവർ പുഷ്പേന്ദ്ര സിംഗ് കൗതുകകരമായ വിവരങ്ങള്‍

സാമൂഹിക സേവനം, വിദ്യാഭ്യാസം, കാർഷികരംഗത്തെ നവീകരണം, സുഗന്ധ-ആയുർവേദ സസ്യങ്ങളുടെ വികസനം, മൃഗസംരക്ഷണം, വന്യജീവിസംരക്ഷണം, ജലശ്രോതസ്സ് കൈകാര്യം, ചരിത്ര-സാംസ്ക്കാരിക പൈതൃകസംരക്ഷണം, വംശനാശം സംഭവിയ്ക്കുന്ന ജീവിവർഗ്ഗ സംരക്ഷണം, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയിൽ അദ്ദേഹത്തിന്റെ താല്പര്യങ്ങൾ ഉൾപ്പെടുന്നു.

കുൻവർ പുഷ്പേന്ദ്ര സിംഗ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

  • 2014: ഹമീർപുർ നിയോജകമൻഡലത്തിൽ നിന്നും എസ് പിയുടെ ബിഷംഭർ പ്രസാദ് നിഷാദിനെ പരാജയപ്പെടുത്തി 16-മത് ലോകസഭയിലേയ്ക്ക് പുഷ്പേന്ദ്ര സിംഗ് കുൻ വർ തിരഞ്ഞെടുക്കപ്പെട്ടു.
  • 2 August 2016: അംഗം, ജോയിന്റ് കമ്മിറ്റി, ഓഫീസേഴ്സ് ഓഫ് പ്രോഫിറ്റ്
  • 1 Sept. 2017: അംഗം, സ്റ്റാന്റിംഗ് കമ്മിറ്റി, ധനകാര്യം
  • 1 Sep. 2014 - 31 Aug. 2017: അംഗം, കൺസൾട്ടേറ്റീവ് കമ്മിറ്റി, കാർഷികമന്ത്രാലയം
  • 1 Sep. 2014 - 31 Aug. 2017: അംഗം, സ്റ്റാന്റിംഗ് കമ്മിറ്റി, റെയിൽ വേ

കുൻവർ പുഷ്പേന്ദ്ര സിംഗ് നേട്ടങ്ങൾ

ബാല സ്വയം സേവകനായി ആർ എസ് എസിനൊപ്പം സഹകരിച്ച അദ്ദേഹം അന്ന് മുതൽ ഒരു സമർപ്പിത സേവകനെന്ന നിലയിൽ സംഘപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. വിദ്യാർത്ഥി പരിഷദിന്റെ അംഗമെന്ന നിലയിൽ സംഘടനയുടെ മികവിനായി വിവിധ ചുമതലകൾ ഏറ്റെടുത്തിട്ടുണ്ട്. ജലശ്രോതസ്സുകൾ രക്ഷിക്കുന്നതിനും സംരക്ഷിക്കുന്നതിനും അവയുടെ വികസനത്തിനു വേണ്ടി ജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്തുന്നതിനായുള്ള പരിപാടികളുമായി അദ്ദേഹം സഹകരിച്ചിട്ടുണ്ട്. സമൂഹത്തിലെ വിനാശങ്ങളിലൊന്നായ സ്ത്രീധനം എന്ന വസ്തുതയെ നിരുത്സാഹപ്പെടുത്തുന്നതിനായി അദ്ദേഹം സമൂഹ വിവാഹം നടത്തുന്ന സംഘടനകളുമായി പങ്ക് ചേർന്നിട്ടുണ്ട്. നിലവിൽ അദ്ദേഹം ബി ജെ പി സൗഹാർദ്ദങ്ങളുടെ കൺ വീനറും സംസ്ഥാന വർക്കിംഗ് കമ്മിറ്റി(ഉത്തർ പ്രദേശ്) അംഗവുമായി പ്രവർത്തിക്കുന്നു. ബഹുമാനപ്പെട്ട ശ്രീ രാജ്നാഥ് സിംഗിന്റെ വസതിയിൽ വെച്ച് (അന്നത്തെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി) ഭരണകാലത്ത് ആദ്യമായി (ബി ജെ പി സ്പോർട്ട്സ് സെല്ലിന്റെ കൺ വീനർ എന്ന നിലയിൽ) കായിക വ്യക്തികളുടെ മൊത്തം സംസ്ഥാന സമ്മേളനവും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. കായിക വ്യക്തികളുടെ പ്രശ്നങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും കേൾക്കുന്നതിനും ചർച്ച ചെയ്യുന്നതിനും വേണ്ടി അവർക്കായി സംഘടിപ്പിച്ച അത്തരമൊരു സമ്മേളനം അത് ആദ്യ തവണയായിരുന്നു.

Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+