ഹോം
 » 
ലാലു പ്രസാദ് യാദവ്

ലാലു പ്രസാദ് യാദവ്

ലാലു പ്രസാദ് യാദവ്

ലാലു പ്രസാദ് യാദവ് ബീഹാറിൽ നിന്നുള്ള ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. രാഷ്ട്രീയ ജനത ദളിന്റെ പ്രസിഡന്റും ബീഹാറിന്റെ മുൻ മുഖ്യമന്ത്രിയുമാണ് അദ്ദേഹം.

ലാലു പ്രസാദ് യാദവ് ജീവചരിത്രം

ലാലു പ്രസാദ് യാദവ് ബീഹാറിൽ നിന്നുള്ള ഒരു സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. രാഷ്ട്രീയ ജനത ദളിന്റെ പ്രസിഡന്റും ബീഹാറിന്റെ മുൻ മുഖ്യമന്ത്രിയുമാണ് അദ്ദേഹം. യു പി എ സർക്കാരിന്റെ കാലത്ത് റെയിൽ വേ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാറ്റ്ന സർവകലാശാലയിലെ തന്റെ പഠനകാലത്ത്, ലാലു പ്രസാദ് യാദവ് വിദ്യാർത്ഥിരാഷ്ട്രീയത്തിലേയ്ക്കെടുത്ത് ചാടി. തന്റെ 29 - മത്തെ വയസിൽ ജനത പാർട്ടി സ്ഥാനാർത്ഥിയായി 1977 - ൽ അദ്ദേഹം ലോകസഭയിലെ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1990 - ൽ ബീഹാറിന്റെ മുഖ്യമന്ത്രിയായ അദ്ദേഹം 1997 - ൽ കാലിത്തീറ്റ കുംഭകോണത്തിലുണ്ടായ അഴിമതിയാരോപണം മൂലം രാജി വെച്ചു. 2013 - ൽ ലാലു യാദവ് അഞ്ച് വർഷത്തെ കഠിനതടവിനും 25 ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും സി ബി ഐ കോടതിയാൽ ആദ്യത്തെ കാലിത്തീറ്റ കുംഭകോണത്തിലെ ഇടപാടുകളിൽ ശിക്ഷിക്കപ്പെട്ടു. അദ്ദേഹം മൂന്നാം കാലിത്തീറ്റ കുംഭകോണത്തിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം കാലിത്തീറ്റ കുംഭകോണത്തിൽ അദ്ദേഹം 3.5 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. അദ്ദേഹത്തെ മൂന്നാം കാലിത്തീറ്റ കുംഭകോണക്കേസിൽ കുറ്റക്കാരനായി കണ്ടെത്തി. ഡൂംക ട്രഷറിയിൽ നിന്നും 3.13 കോടിയുടെ സാമ്പത്തിക വഞ്ചനയുമായി ബന്ധപ്പെട്ട നാലാം കാലിത്തീറ്റ കുംഭകോണ കേസിൽ സി ബി ഐ കോടതി അദ്ദേഹത്തെ ശിക്ഷിച്ചു. ഈ കേസിൽ ലാലു യാദവിനു മേൽ മൊത്തം 60 ലക്ഷം രൂപയുടെ പിഴയും 14 വർഷത്തെ തടവും ചുമത്തി.

കൂടുതൽ വായിക്കുക
By Zainab Ashraf Updated: Tuesday, January 1, 2019, 12:49:43 PM [IST]

ലാലു പ്രസാദ് യാദവ് വ്യക്തിജീവിതം

മുഴുവൻ പേര് ലാലു പ്രസാദ് യാദവ്
ജനനത്തീയതി 11 Jun 1948 (വയസ്സ് 75)
ജന്മസ്ഥലം ഫൂൽ വാരിയ, ജില്ല. ഗോപാൽ ഗഞ്ജ്
പാര്‍ട്ടിയുടെ പേര്‌ Rashtriya Janata Dal
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ സാമൂഹിക പ്രവർത്തകൻ, അഭിഭാഷകൻ
പിതാവിന്റെ പേര് ശ്രീ കുന്ദൻ റായ്
മാതാവിന്റെ പേര് മരാഛിയ ദേവി
മതം ഹിന്ദു
വെബ്സെെറ്റ് http://rjd.co.in/shri-lalu-prasad-yadav.html
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

ലാലു പ്രസാദ് യാദവ് ആസ്തി

ആസ്തി: ₹3.05 CRORE
ആസ്തികള്‍:₹3.21 CRORE
ബാധ്യത: ₹16.27 LAKHS

ലാലു പ്രസാദ് യാദവ് കൗതുകകരമായ വിവരങ്ങള്‍

എൽ എൽ ബി യും പാറ്റ്ന സർവകലാശാലയുടെ ബി എൻ കോളജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദവും പൂർത്തിയാക്കിയതിനു ശേഷം, ലാലു യാദവ് പാറ്റ്നയിലെ ബീഹാർ വെറ്റിനറി കോളജിൽ ക്ലാർക്ക് ആയി ജോലി ചെയ്തു. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ അതേ കോളജിൽ പ്യൂൺ ആയിരുന്നു. ലാലുവിന് മൊത്തം 6 സഹോദരങ്ങളുണ്ട്. ലാലുവിനും ഭാര്യ റാബ്രി ദേവിയ്ക്കും 9 മക്കൾ : രണ്ട് പുത്രന്മാരും 7 പുത്രിമാരും ആണുള്ളത്. ഫുട്ബാൾ, ഗുസ്തി, ക്രിക്കറ്റ്, കബഡി, ബാറ്റ്മിന്റൻ, മറ്റ് ഇൻഡോർ വിനോദങ്ങളാണ് അദ്ദേഹത്തിന്റെ പ്രിയമേഖലകൾ. 2001 - ലെ ബീഹാർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നു അദ്ദേഹം. ഛപ്രയിലും പാറ്റ്നയിലുമുള്ള സ്പോർട്ട്സ് ക്ലബുകളുമായി അദ്ദേഹം ബന്ധപ്പെട്ടിരിക്കുന്നു. 1990 സപ്റ്റംബർ 23 ന് എൽ കെ അദ്വാനിയെ സമ്പത്പൂരിൽ വെച്ച് അദ്ദേഹത്തിന്റെ അയോധ്യയിലേയ്ക്കുള്ള രാം രഥ യാത്രാ വേളയിൽ ലാലു അറസ്റ്റ് ചെയ്യുകയും സ്വയം ഒരു മതേതര നേതാവായി അവതരിപ്പിക്കുകയും ചെയ്തു.

ലാലു യാദവിനെതിരെയുള്ള പ്രധാന കേസുകൾ:
1. 1998 ലാലുവിന്റെ ക്രമാതീതമായ ആസ്തി കേസ്
2. 1996 കാലിത്തീറ്റ കുംഭകോണം - ദിയോഗർ ട്രഷറിയിൽ നിന്നും 89.27 ലക്ഷം അഴിമതി ചെയ്ത രണ്ടാമത്തെ കേസ് : ശിക്ഷവിധിക്കൽ 2017 ൽ
3. 1996 കാലിത്തീറ്റ കുംഭകോണം - ചൈബാസ ട്രഷറിയിൽ നിന്നും 35.62 കോടി അഴിമതി ചെയ്ത മൂന്നാമത്തെ കേസ് : ശിക്ഷവിധിക്കൽ 2018 ൽ
4. 1996 കാലിത്തീറ്റ കുംഭകോണം - ദൂംക ട്രഷറിയിൽ നിന്നും 3.97 കോടി അഴിമതി ചെയ്ത നാലാമത്തെ കേസ് : ശിക്ഷവിധിക്കൽ 2018 ൽ
5. 1996 കാലിത്തീറ്റ കുംഭകോണം - ഡൊരന്ദ ട്രഷറിയിൽ നിന്നും 184 കോടി അഴിമതി ചെയ്ത അഞ്ചാമത്തെ കേസ് : കോടതിയിൽ അനിശ്ചിതത്തിൽ
6. 2005 ഇന്ത്യൻ റെയിൽ വേ ടെന്റർ കേസ്: ലാലു കുടുംബം സി ബി ഐയാൽ കരുതലിൽ വെയ്ക്കപ്പെട്ടു
7. 2017 ഡിലൈറ്റ് പ്രോപ്പർട്ടീസ് 45 കോടി ബിനാമി ക്രമാതീത ആസ്തിയും നികുതി വെട്ടിപ്പും കേസുകൾ : ലാലു കുടുംബം ഇ ഡിയാൽ കരുതലിൽ വെയ്ക്കപ്പെട്ടു
8. 2017 എ ബി എക്സ്പോർട്ട്സ് 40 കോടി ബിനാമി ക്രമാതീതമായ ആസ്തിയും നികുതി വെട്ടിപ്പും കേസുകൾ : ലാലു കുടുംബം ഇ ഡിയാൽ കരുതലിൽ വെയ്ക്കപ്പെട്ടു
9. 2017 പാറ്റ്നാ കാഴ്ചബംഗ്ലാവ് മണൽ അഴിമതി

ലാലു പ്രസാദ് യാദവ് രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2017
  • എ ബി എക്സ്പോർട്ട്സിൽ 40 കോടിയുടെ ബിനാമി, ക്രമാതീതമായ ആസ്തി, നികുതി വെട്ടിപ്പ് കേസുകൾ എന്നിവയിൽ ഇ ഡി യാൽ ലാലു കുടുംബം കരുതലിൽ വെയ്ക്കപ്പെട്ടു
2017
  • ലാലു പ്രസാദ് യാദവിനും അദ്ദേഹത്തിന്റെ പുത്രന്മാരായ തേജ് പ്രതാപ് യാദവിനും തേജസ്വി യാദവിനും എതിരെ പാറ്റ്ന കാഴ്ചബംഗ്ലാവ് മണൽ കുംഭകോണം ഉയർന്നു വന്നു. തേജ് പ്രതാപിന്റെ സഗുണ മോർ മാൾ ബെയ്സ്മെന്റ് നിർമ്മാണത്തിൽ നിന്നുള്ള മണൽ വില്പനയിൽ “വൻ ക്രമക്കേട്” ആരോപണം ഈ മൂന്ന് പേരിലും ചുമത്തപ്പെട്ടു.
2015
  • ലാലു യാദവിന്റെ ആർ ജെ ഡി മൊത്തം 81 സീറ്റുകളോടെ ബീഹാറിലെ ഏറ്റവും വലിയ പാർട്ടിയായി മാറി. അദ്ദേഹത്തിന്റെ പാർട്ടി ജെ ഡി യുവിനോടൊപ്പം നിരുപാധിക ഭൂരിപക്ഷത്തോടെ ബീഹാറിൽ സർക്കാരുണ്ടാക്കി. നിതീഷ് കുമാർ മുഖ്യമന്ത്രിയായി. പക്ഷേ സഖ്യം 2017 ജൂലായിൽ തകർന്നു.
2014
  • 2014 - ലെ പൊതു തിരഞ്ഞെടുപ്പിൽ ലാലു മത്സരിച്ചില്ല എങ്കിലും വിപുലമായ തിരഞ്ഞെടുപ്പ് പ്രചരണം തന്റെ പാർട്ടി സ്ഥാനാർത്ഥിയ്കൾക്കായി നടത്തി. അദ്ദേഹത്തിന്റെ പാർട്ടി നാല് സീറ്റുകളിൽ മാത്രം വിജയിച്ചു.
2013
  • ലോകസംഭ അംഗത്വത്തിൽ നിന്നും അയോഗ്യനാക്കപ്പെട്ടു.
2009
  • സരൺ, പാടലിപുത്ര എന്നിവിടങ്ങളിൽ നിന്നും ലാലു ലോകസഭ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. 15-മത് ലോകസഭയിലേയ്ക്ക് (അഞ്ചാം തവണ)സരണിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം വീണ്ടും രാജീവ് പ്രതാപ് റൂഡിയെ പരാജയപ്പെടുത്തി. എന്നാൽ പാടലിപുത്രയിൽ ലാലു ജെ ഡി യു വിന്റെ പ്രൊഫ.രഞ്ജൻ പ്രസാദ് യാദവിനെതിരെ പരാജയപ്പെട്ടു. അദ്ദേഹം രാഷ്ട്രീയ ജനത ദൾ പാർലമെന്ററി പാർട്ടി ലോകസഭ നേതാവായി. 2009 ആഗസ്റ്റ് 31 -ന് കമ്മിറ്റി ഓൺ പേഴ്സണൽ, പബ്ലിക് ഗ്രീവൻസസ്, ലോ ഏന്റ് ജസ്റ്റീസ്, ലോകസഭ അംഗമായി അദ്ദേഹം നിയമിതനായി.
2004
  • യൂണിയൻ ക്യാബിനെറ്റിൽ പ്രവേശനം ലഭ്യമായ അദ്ദേഹം റെയിൽവേ മന്ത്രിയായി. 2004 മെയ് 23 മുതൽ 2009 മെയ് 22 വരെ അദ്ദേഹം ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു. റെയിൽവേ മന്ത്രി എന്ന നിലയിൽ ലാലുവിന്റെ ഏറ്റവും സ്മരണാർഹമായ സംരംഭം ഗരീബ് രഥ് ട്രെയിനും റെയിൽവേ സ്റ്റേഷനുകളിൽ ചായയ്ക്ക് വേണ്ട കുൽഹാദുമാണ്.
2004
  • 14-മത് ലോകസഭയിലേയ്ക്ക് (നാലാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ബി ജി പി സ്ഥാനാർത്ഥി രാജീവ് പ്രതാപ് റൂഡിയെ ലാലു പരാജയപ്പെടുത്തി. രാഷ്ട്രീയ ജനത ദൾ പാർലമെന്ററി പാർട്ടി, ലോകസഭ നേതാവായി സേവനമനുഷ്ഠിച്ചു. 2004 മുതൽ 2009 വരെ ജനറൽ പർപ്പസ് കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം.
2002
  • രാജ്യ സഭയിലേയ്ക്ക് ലാലു തിരഞ്ഞെടുക്കപ്പെടുകയും 2004 വരെ തുടരുകയും ചെയ്തു. തന്റെ രാജ്യ സഭ അധികാരസമയത്ത് പൊതു താല്പര്യ കമ്മിറ്റി അംഗമായും രാജ്യസഭാ രാഷ്ട്രീയ ജനത ദൾ നേതാവായും റൂറൽ ഡവലപ്മെന്റ് മന്ത്രാലയത്തിന്റെ കൺസൾട്ടീവ് കമ്മിറ്റി അംഗമായും ബിസിനസ് അഡ്വൈസറി കമ്മിറ്റി അംഗമായും ആഭ്യന്തര കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു.
2000
  • ബീഹാർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് ലാലു വീണ്ടും മത്സരിയ്ക്കുകയും വിജയിയ്ക്കുകയും (നാലാം തവണ) ചെയ്തു.
1999
  • ശരദ് യാദവിനെതിരെ 1999-ൽ അദ്ദേഹം ലോകസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു
1998
  • 12-മത് ലോകസഭയിലേയ്ക്ക് (മൂന്നാം തവണ) മാധെപുരയിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം പൊതു താല്പര്യ കമ്മറ്റി അംഗം, ലോകസഭ, ആഭ്യന്തര വ്യവഹാര കമ്മിറ്റിയുടെയും അതിന്റെ സ്വതന്ത്ര സൈനിക് സമ്മാൻ പെൻഷൻ പദ്ധതിയുടെ ഉപ-കമ്മിറ്റിയുടെയും അംഗം, ഒരു വർഷത്തേയ്ക്ക് കൺസൾട്ടീവ് കമ്മിറ്റി, ഇൻഫൊർമേഷൻ ഏന്റ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗം ആയിരുന്നു.
1997
  • 1997 ജൂലായ് 5-ന് ലാലു യാദവ് തന്റെ സ്വതം പാർട്ടിയായ രാഷ്ട്രീയ ജനത ദൾ രൂപീകരിച്ചു. 2008-ൽ ആർ ജെ ഡി ദേശീയ നിലയിലുള്ള പാർട്ടിയായി അംഗീകാരം നേടിയെങ്കിലും 2010 - ഇൽ ദേശീയ പാർട്ടി എന്ന നിലയിൽ നിന്നും അംഗീകാരം നഷ്ടമായി.
1997
  • കാലിത്തീറ്റ കുംഭകോണത്തിന്റെ വിവിധ കേസുകളിൽ ലാലു യാദവ് കുറ്റാരോപിതനാക്കപ്പെട്ടു. ഇത് കാരണം ലാലു ജനത ദളിൽ നിന്നും വിട്ടുപോന്നു.
1996
  • അദ്ദേഹം ജനത ദളിന്റെ ദേശീയ പ്രസിഡന്റ് ആയി. 1996 ജനുവരി മുതൽ 1997 ജൂലയ് വരെ ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചു.
1995
  • വീണ്ടും തിരഞ്ഞെടുപ്പ് വിജയിച്ച് ബീഹാർ ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം രഘൊപൂരിൽ നിന്നും ദിനാപൂരിൽ നിന്നും ഉള്ള സീറ്റുകളിൽ മത്സരിച്ച് വിജയിച്ചു. രഘോപൂരിൽ നിന്നും അദ്ദേഹം 54603 വോട്ടുകളുടെ വ്യത്യാസത്തിൽ (സ്വതന്ത്ര സ്ഥാനാർത്ഥിയായ വിഷുൻ ദേവ് റായിയെ പരാജയപ്പെടുത്തി) വിജയിച്ചെങ്കിൽ, ദീനാപൂരിൽ ബി ജെ പി സ്ഥാനാർത്ഥിയായ വിജയ് സിംഗ് യാദവുമായി 23860 വോട്ടുകളുടെ വ്യത്യാസമുണ്ടായിരുന്നു.
1990
  • അദ്ദേഹം ബീഹാറിന്റെ മുഖ്യമന്ത്രിയായി. 1990 മുതൽ 1995 വരെ ബീഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു അദ്ദേഹം. 1990 മാർച്ച് മുതൽ 1997 ജൂലയ് വരെ ലാലു മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചു.
1989
  • 9-മത് ലോകസഭയിലേയ്ക്ക് (രണ്ടാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജനത പാർട്ടിയുടെ ടിക്കറ്റിൽ മത്സരിക്കുകയും ജെ എൻ പി(ജെ പി)യുടെ തജീവ് രഞ്ജൻ സിംഗിനെ പരാജയപ്പെടുത്തുകയും ചെയ്തു.
1989
  • ബീഹാർ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ പ്രതിപക്ഷ നേതാവ്, ചെയർമാൻ ലൈബ്രറി കമ്മിറ്റി, ബീഹാർ ലെജിസ്ലേറ്റീവ് അസംബ്ലി, കൺ വീനർ, പബ്ലിക് അണ്ടർ ടെയ്ക്കിംഗ് കമ്മിറ്റി, ബീഹാർ ലെജിസ്ലേറ്റീവ് അസംബ്ലി
1985
  • അഞ്ച് വർഷത്തിനുള്ളിൽ ലാലുവിന്റെ വോട്ട് സംഭാവന 45.56% ആയി ഉയരുകയും അദ്ദേഹം വീണ്ടും സോനെപൂർ സീറ്റിൽ വിജയിക്കുകയും ചെയ്തു. കോൺഗ്രസ് പാർട്ടിയുടെ രാജ് നാരായൺ സിംഗിനെ അദ്ദേഹം പരാജയപ്പെടുത്തി
1980
  • സോനെപൂർ സീറ്റിൽ നിന്നും ബീഹാർ അസംബ്ലിയിൽ എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ജവഹർ പ്രസാദ് സിംഗിനെ 9167 വോട്ടുകൾക്ക് അദ്ദേഹം പരാജയപ്പെടുത്തി. 48.18% ആയിരുന്നു ലാലുവിന്റെ വോട്ട് സംഭാവന
1977
  • ഛപ്ര നിയോജകമണ്ഡലത്തിൽ നിന്നും 6-മത് ലോകസഭയിലേയ്ക്ക് ഏറ്റവും പ്രായം കുറഞ്ഞ എം പി ആയി 29-മത്തെ വയസിൽ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ രാം ശേഖർ പ്രസാദിനെ പരാജയപ്പെടുത്തി.
1974
  • ജയ പ്രകാശ് നാരായണന്റെ ബീഹാർ മൂവ് മെന്റിൽ അദ്ദേഹം ചേർന്നു. ഉടൻ തന്നെ ജനത പാർട്ടിയിൽ അദ്ദേഹം ചേർന്നു.
1973
  • അദ്ദേഹം പാറ്റ്ന യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ(പി യു എസ് യു) പ്രസിഡന്റായി
1970
  • പാറ്റ്ന യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ(പി യു എസ് യു) ജനറൽ സെക്രട്ടറി ആയി ലാലു യാദവ് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചു.

ലാലു പ്രസാദ് യാദവ് നേട്ടങ്ങൾ

2004-ൽ അദ്ദേഹത്തിനെ പാറ്റ്ന സർവകലാശാലയുടെ ഹോണററി ഡോക്ടറേറ്റ് നല്കി ആദരിച്ചു. 1990 ലെ എക്കണോമിക് ഫ്രണ്ടിൽ ലോക ബാങ്ക് അദ്ദേഹത്തിന്റെ പാർട്ടിയെ അതിന്റെ പ്രവരത്തനത്തിനായി പ്രശംസിച്ചു.

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X