• search
 • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
എംഎം മണി

എംഎം മണി

ജീവചരിത്രം

മണിയാശാന്‍ എന്ന് അറിയപ്പെടുന്ന എംഎം മണി പതിനാലാം കേരള നിയമസഭയില്‍ ഉടുമ്പന്‍ചോലയില്‍ നിന്നുള്ള അംഗവും പിണറായി വിജയന്‍ മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയുമാണ്. മുണ്ടക്കയ്ക്കൽ മാധവൻ മണി എന്നതാണ് എം എം മണിയുടെ മുഴുവന്‍ പേര്. നിലവില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ എംഎം മണി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം ഒരു ജില്ലയില്‍ സിപിഎം സെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. 1985 ൽ ആദ്യമായി ഇടുക്കി ജില്ല സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട എംഎം മണി പിന്നീട് എട്ട് തവണ ആ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കോട്ടയം ജില്ലയിലെ കിടങ്ങൂരിനു സമീപം മുണ്ടക്കൽ വീട്ടിൽ മാധവന്റെയും ജാനകിയുടേയും ഏഴു മക്കളിൽ ഏറ്റവും മൂത്തവനായാണ് എംഎം മണി ജനിക്കുന്നത്. കിടങ്ങൂർ എൻ എസ് എസിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനമ്മമാർക്കൊപ്പം ഹൈറേഞ്ചിലേക്ക് കുടിയേറുന്നത്. വീട്ടിലെ ദാരിദ്രാവസ്ഥ കാരണം പഠനം തുടരാന്‍ കഴിയാതിരുന്ന എംഎം മണി ചെറുപ്രായത്തില്‍ തന്നെ തൊഴില്‍ മേഖലയിലേക്ക് ഇറങ്ങി. തോട്ടങ്ങളിലെ ജോലിക്കാരനായി തുടങ്ങിയ അദ്ദേഹം തൊഴിലാളികളെ സംഘടിപ്പിച്ച് കര്‍ഷക തൊഴിലാളി നേതാവായി വളര്‍ന്നു.

ഇരുപത്തിയൊന്നാം വയസ്സില്‍ 1966 ലാണ് പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നത്. 1970 ല്‍ ബൈസണ്‍ വാലി, 1971 ല്‍ രാജക്കാട് ലോക്കല്‍ കമ്മറ്റികളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചതിന്‍റെ പരിചയത്തിലാണ് 1985 ല്‍ എംഎം മണി പാര്‍ട്ടി ജില്ലാ സെക്രട്ടറിയി ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇടുക്കിയില്‍ സിപിഎം എതിരാളികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന വിവാദമായ മണക്കാട്ടെ 'വണ്‍, ടു, ത്രീ, ഫോര്‍' പ്രസംഗത്തിന്‍റെ പേരില്‍ ജയില്‍ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എംഎം മണിക്ക്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2012 പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും 2013 ല്‍ എംഎ മണി വീണ്ടും പദവിയില്‍ തിരിച്ചെത്തി.

വ്യക്തിജീവിതം

മുഴുവൻ പേര് എംഎം മണി
ജനനത്തീയതി 12 Dec 1944 (വയസ്സ് 76)
ജന്മസ്ഥലം കോട്ടയത്ത് കിടങ്ങൂർ
പാര്‍ട്ടിയുടെ പേര്‌ Communist Party Of India (marxist)
വിദ്യാഭ്യാസം Higher Secondary School
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ
പിതാവിന്റെ പേര് മാധവൻ
മാതാവിന്റെ പേര് ജാനകി
പങ്കാളിയുടെ പേര് ലക്ഷ്മിക്കുട്ടിയമ്മ
പങ്കാളിയുടെ ജോലി ഹൗസ് വൈഫ്
മക്കൾ 4 പുത്രി

കോണ്ടാക്ട്

സ്ഥിര വിലാസം മുണ്ടക്കൽ ഹൗസ്, പൊട്ടൻകാട് പിഒ. ഇടുക്കി ഫോൺ:0486-5265305
നിലവിലെ വിലാസം വഴുതക്കാട്, തൈക്കാട് പിഒ,തിരുവനന്തപുരം Tel: 0471- 2334144/33
ബന്ധപ്പെടേണ്ട നന്പർ 9447512082
ഇമെയില്‍ mmmanimla@gmail.com
വെബ്സെെറ്റ് https://kerala.gov.in/m-m-mani
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

വീട്ടിലെ ദാരിദ്രാവസ്ഥ കാരണം പഠനം തുടരാന്‍ കഴിയാതിരുന്ന എംഎം മണി ചെറുപ്രായത്തില്‍ തന്നെ തൊഴില്‍ മേഖലയിലേക്ക് ഇറങ്ങി. തോട്ടങ്ങളിലെ ജോലിക്കാരനായി തുടങ്ങിയ അദ്ദേഹം തൊഴിലാളികളെ സംഘടിപ്പിച്ച് കര്‍ഷക തൊഴിലാളി നേതാവായി വളര്‍ന്നു.

രാാഷ്ട്രീയ ജീവിതകാലം

 • 2016
  ഉടുംമ്പൻചോലയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിണറായി സർക്കാരിൽ വൈദ്യുതി മന്ത്രിയായി.
 • 2012
  ഇടുക്കിയില്‍ സിപിഎം എതിരാളികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന വിവാദമായ മണക്കാട്ടെ 'വണ്‍, ടു, ത്രീ, ഫോര്‍' പ്രസംഗത്തിന്‍റെ പേരില്‍ ജയില്‍ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എംഎം മണിക്ക്. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2012 പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും 2013 ല്‍ എംഎ മണി വീണ്ടും പദവിയില്‍ തിരിച്ചെത്തി.
 • 1996
  സിപിഎമ്മിൽ അംഗമായി
 • 1996
  ആദ്യമായി ഉടുമ്പൻചോലയിൽ നിന്ന് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
 • 1985
  സി.പി.എമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് എട്ട് തവണ ഈ സ്ഥാനം വഹിച്ചു.
 • 1971
  രാജക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു
 • 1970
  ബൈസൺ വാലി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു
ആസ്തി2.91 CRORE
ആസ്തികള്‍2.91 CRORE
ബാധ്യതN/A

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X