സിപിഎമ്മിന്റെ കണ്ണൂരിലെ കരുത്തനായ നേതാണ് എംവി ഗോവിന്ദൻ. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ദേശാഭിമാനി ദിനപ്പത്രത്തിന്‍റെ മുന്‍ ചീഫ് എഡിറ്ററുമായിരുന്ന എം.വി. ഗോവിന്ദൻ നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്.
1996 ല്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയെ പരാജയപ്പെടുത്തിയാണ് എം.വി. ഗോവിന്ദൻ നിയമസഭയിലെത്തുന്നത്. 70550 വോട്ടുകളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2001 ല്‍ രണ്ടാം തവണയും തളിപ്പറമ്പില്‍ നിന്നു തന്നെ വിജയിച്ചു. കോണ്‍ഗ്രസിലെ കെ സുരേന്ദ്രനായിരുന്നു എതിരാളി. 76,975 വോട്ടുകള്‍ നേടിയ ഗോവിന്ദന്‍ 15,287 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.
ബാലസംഘം പ്രവര്‍ത്തനങ്ങളിലൂടെയാണ് പൊതുരംഗത്തേയ്ക്കും രാഷ്ട്രീയ രംഗത്തേയ്ക്കും എംവി ഗോവിന്ദന്ഡ കടന്നുവരുന്നത്. കെ.എസ്.വൈ.എഫ് കണ്ണൂർ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന അദ്ദേഹം ഡിവൈഎഫ്ഐയുടെ സ്ഥാപക അംഗം കൂടിയായിരുന്നു. ഡിവൈഎഫ്ഐയുടെ കേന്ദ്ര കമ്മിറ്റി അംഗവും പിന്നീട് സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. 1970 ല്‍ ആണ് സിപിഎമ്മില്‍ അംഗമാകുന്നത്. പിന്നീട് സി.പി.എമ്മിന്റെ കാസര്‍ഗോഡ് ഏരിയ സെക്രട്ടറിയായിരുന്നു.1991 ല്‍ സിപിഎം കമ്മിറ്റി അംഗമായും 2006 ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്റും കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റുമാണ്.
അടിയന്തരാവസ്ഥക്കാലത്ത് നാലു മാസത്തോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഫിസിക്കല്‍ എജ്യുക്കേഷനില്‍ ഡിപ്ലോമ നേടി കായികാധ്യാപകനായി ജോലി ചെയ്തിരുന്നുവെങ്കിലും മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ജോലി രാജിവെച്ചു.
| മുഴുവൻ പേര് | എംവി ഗോവിന്ദൻ |
| ജനനത്തീയതി | 23 Apr 1953 (വയസ്സ് 72) |
| ജന്മസ്ഥലം | കണ്ണൂർ, മോറാഴ |
| പാര്‍ട്ടിയുടെ പേര് | Communist Party Of India (marxist) |
| വിദ്യാഭ്യാസം | Diploma in Physical Education |
| തൊഴില്‍ | രാഷ്ട്രീയ പ്രവർത്തകൻ |
| പിതാവിന്റെ പേര് | കെ കുഞ്ഞമ്പു |
| മാതാവിന്റെ പേര് | എംവി മാധവി |
| പങ്കാളിയുടെ പേര് | പികെ ശ്യാമള |
| പങ്കാളിയുടെ ജോലി | വീട്ടമ്മ |
| മതം | ഹിന്ദു |
Disclaimer:The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.