ഹോം
 » 
എം വീരപ്പ മൊയ്ലി

എം വീരപ്പ മൊയ്ലി

എം വീരപ്പ മൊയ്ലി

മാർപ്പാഡി വീരപ്പ മൊയ്ലി കർണ്ണാട്ക സംസ്ഥാനത്തിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ചിക്കബല്ലാപ്പൂർ ലോകസംഭാ നിയോജകമണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് അദ്ദേഹം.

എം വീരപ്പ മൊയ്ലി ജീവചരിത്രം

മാർപ്പാഡി വീരപ്പ മൊയ്ലി കർണ്ണാട്ക സംസ്ഥാനത്തിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ചിക്കബല്ലാപ്പൂർ ലോകസംഭാ നിയോജകമണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് അദ്ദേഹം. കൂടാതെ, അദ്ദേഹം കർണ്ണാടകയുടെ മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ പെട്രോളിയം & നിയമ യൂണിയൻ മന്ത്രിയുമാണ്. മൊയ്ലി 2009-ൽ വലിയ വ്യത്യാസത്തോടെ ചിക്കബല്ലാപൂർ ജില്ലയുടെ എം പി ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ 2014 മെയ് 16-ന് ചിക്കബല്ലാപൂർ നിയോജകമണ്ഡലത്തിൽ നിന്നും പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം നിലവിൽ ആന്ധ്രാപ്രദേശിന്റെ ആൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിയ്ക്കുകയും ചെയ്യുന്നുണ്ട്. കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കന്മാരിൽ ഒരാളായി അറിയപ്പെടുന്ന അദ്ദേഹം കോൺഗ്രസ് ലീഡർ സോണിയ ഗാന്ധിയുടെ അടുത്ത് ഉപദേഷ്ടാവ് കൂടിയാണ്.

കൂടുതൽ വായിക്കുക
By Shalini Updated: Tuesday, January 1, 2019, 01:21:07 PM [IST]

എം വീരപ്പ മൊയ്ലി വ്യക്തിജീവിതം

മുഴുവൻ പേര് എം വീരപ്പ മൊയ്ലി
ജനനത്തീയതി 12 Jan 1940 (വയസ്സ് 84)
ജന്മസ്ഥലം മൂഡബിദ്രി, ദക്ഷിണ കന്നട ജില്ല, കർണ്ണാടക
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ രാഷ്ട്രീയ പ്രവർത്തകൻ, എം.പി., അഭിഭാഷകൻ, എഴുത്തുകാരൻ, കവി
പിതാവിന്റെ പേര് തമ്മയ്യ
മാതാവിന്റെ പേര് പൂവമ്മ
വെബ്സെെറ്റ് http://www.moily.org
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം:

എം വീരപ്പ മൊയ്ലി ആസ്തി

ആസ്തി: ₹9.79 CRORE
ആസ്തികള്‍:₹13.74 CRORE
ബാധ്യത: ₹3.94 CRORE

എം വീരപ്പ മൊയ്ലി കൗതുകകരമായ വിവരങ്ങള്‍

മുഖ്യ അച്ചടി മാധ്യമങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും സ്ഥിരം കോളമിസ്റ്റ് ആണ്.
ഇന്ത്യയെ സ്വതന്ത്രമാക്കൽ - അറിവിന്റെ അഗ്നി, ശ്രീ രാമായണ മാഹന്വേഷണം അടക്കം ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ സാമ്പത്തികം, സാമ്പത്തികഘടന, സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ എന്നിവയെ സൂക്ഷ്മമായും സ്ഥൂലമായുമുള്ള കാഴ്ചപ്പാടിലൂടെ മനസിലാക്കുന്നതിൽ അദ്ദേഹത്തിന് പ്രത്യേക താല്പര്യമുണ്ട്.
ക്രിക്കറ്റാണ് അദ്ദേഹത്തിന്റെ ഇഷ്ടകായികവിനോദം.

എം വീരപ്പ മൊയ്ലി രാഷ്ട്രീയ ജീവിതത്തിന്റെ നാൾവഴി

2015
  • 2015 ജനുവരി 29 മുതൽ അദ്ദേഹം പൊതുതാല്പര്യ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2014
  • അദ്ദേഹം 16-മത് ലോകസഭയിലേയ്ക്ക്(രണ്ടാം തവണ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 2014 സെപ്റ്റംബർ 1 മുതൽ ധനകാര്യാംഗ സ്റ്റാന്റിംഗ് കമ്മിറ്റി, കൺസൾട്ടീവ് കമ്മിറ്റി, വിദേശകാര്യ-വിദേശ ഇന്ത്യൻ വ്യവഹാര മന്ത്രാലയം എന്നിവയുടെ ചെയർമാനായി.
2009
  • 2009-ൽ അദ്ദേഹം 15-മത് ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009 മുതൽ 2012 വരെ അദ്ദേഹം യഥാക്രമം നീതി-ന്യായം, കോർപ്പറേറ്റ് അഫയേഴ്സ്, ഊർജ്ജം, പെട്രോളിയം, പ്രകൃതി വാതക യൂണിയൻ മന്ത്രിയായി.
1992
  • 1992-1994 - നിടയിൽ അദ്ദേഹം കർണ്ണാടക സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു.
1990
  • പക്ഷേ, 1990-ൽ അദ്ദേഹം കർണ്ണാടക സർക്കാരിന്റെ വിദ്യാഭ്യാസ ക്യാബിനറ്റ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
1989
  • 1989-ൽ അദ്ദേഹം കർണ്ണാടക സർക്കാരിന്റെ നിയമ ക്യാബിനറ്റ് മന്ത്രിയായിരുന്നു.
1983
  • തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് കർണ്ണാടക ലെജിസ്ലേറ്റീവ് അസംബ്ലി പ്രതിപക്ഷ നേതാവായി
1980
  • 1980-83 കാലയളവിൽ അദ്ദേഹം കർണ്ണാടക സർക്കാരിന്റെ ധനകാര്യ ക്യാബിനറ്റ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു
1975
  • കർണ്ണാടക സർക്കാരിന്റെ സംസ്ഥാന സ്മാൾ സ്കെയിൽ ഇൻഡസ്ട്രി മന്ത്രിയായി
1972
  • 1972 മുതൽ 1979 വരെ അദ്ദേഹം കർണ്ണാടക ലെജിസ്ലേറ്റീവ് അസംബ്ലി അംഗമായി (ആറ് തവണ)

മുന്‍കാല ചരിത്രം

60-????? ????????
  • അദ്ദേഹം തന്റെ ബി എ, മാംഗ്ലൂർ നഗരത്തിലെ ഹമ്പനകട്ടയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ കോളേജിൽ (ഇപ്പോൾ യൂണിവേഴ്സിറ്റി കോളേജ് എന്നറിയപ്പെടുന്നു) നിന്നും ചെയ്തു. അദ്ദേഹം തന്റെ ബി.എൽ. ബംഗളൂരു യൂണിവേഴ്സിറ്റി ലോ കോളേജിൽ നിന്നും പൂർത്തിയാക്കി.
40-????? ????????
  • 5 വയസുള്ള കുഞ്ഞായിരിക്കുന്ന സമയം, അദ്ദേഹം തന്റെ അമ്മയുടെ മടിയിലിരിക്കെ, ഉച്ചഭക്ഷണത്തിന്റെ മധ്യത്തിൽ തങ്ങളുടെ സ്വത്തുടമ പെട്ടന്നൊരു ദിവസം അദ്ദേഹത്തിന്റെ കുടുംബത്തെ അവരുടെ വീട്ടിൽ നിന്നും ഇറക്കി വിടുന്നതിനു സാക്ഷ്യം വഹിയ്ക്കുകയുണ്ടായി. ഈ സംഭവത്തോടെ നീതിയ്ക്കായുള്ള അദ്ദേഹത്തിന്റെ അന്വേഷണത്തിന് ആരംഭം കുറിച്ചു.

എം വീരപ്പ മൊയ്ലി നേട്ടങ്ങൾ

വിവിധ കുടിവെള്ള പദ്ധതികളും തൊഴിലുറപ്പ് പദ്ധതികളും ഭവന പദ്ധതികളും അദ്ദേഹം രൂപീകരിയ്ക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
ജലസേചന പ്രവർത്തനങ്ങളിൽ അഭൂതപൂർവ്വവും വൻ മുതൽ മുടക്കുള്ളതും നടത്തുകയും കർണാടകയുടെ ജലസേചന കാര്യക്ഷമത പരമാവധിയാക്കുന്നതിൽ സഹായിക്കുകയും ചെയ്തു.
1992-93, 1993-94, 1994-95, 1980-81, 1981-82, 1982-83 വർഷങ്ങളിലെ കർണ്ണാടക സംസ്ഥാന ബഡ്ജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.
ഒരു ധനകാര്യമന്ത്രി എന്ന നിലയിൽ ഓരോ നിശ്ചിതകാലയളവിലും മിച്ചവരുമാനം നേടുന്നതിൽ റെക്കോർഡ് ഉണ്ടാക്കിയിട്ടുണ്ട്.
വരുമാന പരിഷ്ക്കരണ കമ്മീഷൻ ചെയർമാൻ
2000-ൽ അമീൻ സദ്ഭാവന അവാർഡ്
2001-ൽ ദേവരാജ് ഉർസ് പ്രശസ്തി
2001-ൽ ആര്യഭട്ട അവാർഡ്
2002-ൽ ഡോ.ബി ആർ അംബേദ്ക്കർ അവാർഡ്
മൂർത്തിദേവി അവാർഡ് 2007
സരസ്വതി സമ്മാൻ 2014

Disclaimer: The information provided on this page is sourced from various publicly available platforms including https://en.wikipedia.org/, https://sansad.in/ls, https://sansad.in/rs, https://pib.gov.in/, https://affidavit.eci.gov.in/ and the official websites of state assemblies respectively. While we make every effort to maintain the accuracy, comprehensiveness and timeliness of the information provided, we cannot guarantee the absolute accuracy or reliability of the content. The data presented here has been compiled without consideration of the objectives or opinions of individuals who may access it.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X