• search
  • Live TV
ഹോം
 » 
രാഷ്ട്രീയക്കാർ
 » 
മല്ലികാർജുൻ ഖാർഗെ

മല്ലികാർജുൻ ഖാർഗെ

ജീവചരിത്രം

മല്ലികാർജുന ഖാർഗെ ഒരു മുതിർന്ന കർണ്ണാടക രാഷ്ട്രീയപ്രവർത്തകനും 16-മത് ലോകസഭയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവുമാണ്. അദ്ദേഹം കർണ്ണാടകയിലെ ഗുൽ ബർഗയിൽ നിന്നും കോൺഗ്രസ് എം പി ആയി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം ഇന്ത്യൻ സർക്കാരിന്റെ മുൻ റെയിൽ വേ മന്ത്രിയായിരുന്നു. സുതാര്യമായ പൊതുസമ്മതിയും രാഷ്ട്രീയം, നീതിന്യായം, ഭരണം എന്നിവയിൽ ഊർജ്ജസ്വലനുമായ കാര്യക്ഷമതയുള്ള നേതാവാണ്. നിലവിൽ അദ്ദേഹം പാർലമെന്റിൽ കോൺഗ്രസ്സ് പാർട്ടി നേതാവായി പേരെടുത്തു. മല്ലികാർജുന ഖാർഗെ നരേന്ദ്ര മോദി നയിയ്ക്കുന്ന എൻ ഡി എ സർക്കാരിനെതിരെ ലോകസഭയിൽ കോൺഗ്രസ് പാർട്ടിയുടെ നേതാവായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം തുടർച്ചയായ 10 തവണ തിരഞ്ഞെടുപ്പുകൾ ജയിച്ചിട്ടുണ്ട്. 9 തവണ തുടർച്ചയായി അഭൂതപൂർവമായ രീതിയിലും ഈയടുത്ത് ഗുൽ ബർഗയിൽ നിന്നുള്ള പൊതു തിരഞ്ഞെടുപ്പിലും ജയിച്ചിട്ടുണ്ട്. അദ്ദേഹം കർണ്ണാടകയിൽ നിന്നുള്ള ഒരു പട്ടികജാതി എം പി ആണ്. അദ്ദേഹം 40 വർഷങ്ങൾ എം എൽ എയും 5 വർഷങ്ങൾ എം പിയുമായിരുന്നു.

വ്യക്തിജീവിതം

മുഴുവൻ പേര് മല്ലികാർജുൻ ഖാർഗെ
ജനനത്തീയതി 21 Jul 1942 (വയസ്സ് 77)
ജന്മസ്ഥലം വാർ വട്ടി, ഭാല്കി താലൂക്ക്, ബിദാർ ജില്ല
പാര്‍ട്ടിയുടെ പേര്‌ Indian National Congress
വിദ്യാഭ്യാസം Graduate Professional
തൊഴില്‍ രാഷ്ട്രീയപ്രവർത്തകനും അഭിഭാഷകനും
പിതാവിന്റെ പേര് ശ്രീ മപണ്ണ
മാതാവിന്റെ പേര് ശ്രീമതി സായ്ബവ്വ
പങ്കാളിയുടെ പേര് ശ്രീമതി രാധാബായ്
പങ്കാളിയുടെ ജോലി വീട്ടമ്മ
ആണ്‍കുട്ടികള്‍ എത്ര 3
പെണ്‍കുട്ടികള്‍ എത്ര 2

സന്പർക്കം

സ്ഥിര വിലാസം “ലുംബിനിയ” ഐവാൻ -എ - ഷാഹി ഏരിയ, ഗുൽ ബർഗ, കർണ്ണാടക
നിലവിലെ വിലാസം 9, സഫ്ദർജംഗ് റോഡ്, ന്യൂ ദൽ ഹി - 110 011
ബന്ധപ്പെടേണ്ട നന്പർ 09980035555
ഇമെയില്‍ kharge@gmail.com
വെബ്സെെറ്റ് NIL
സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യം

രസകരമായ വസ്തുതകൾ

പുസ്തക വായന, യുക്തിസഹജമായി ചിന്തിക്കൽ, അന്ധവിശ്വാസങ്ങൾക്കും യാഥാസ്ഥിതിക ആചാരങ്ങൾക്കും എതിരെ പൊരുതൽ എന്നിവയാണ് അദ്ദേഹത്തിന്റെ വിനോദങ്ങൾ
കബഡി, ഹോക്കി, ക്രിക്കറ്റ് എന്നിവയടക്കുള്ള കായികവിനോദങ്ങളിലും അദ്ദേഹം തല്പരനാണ്.
ഒരു വിദ്യാർത്ഥി നേതാവായും ഗുൽബർഗ വിദ്യാർത്ഥി സംഘടനയുടെ ജനറൽ സെക്രട്ടറിയായും അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.

രാാഷ്ട്രീയ ജീവിതകാലം

  • 2014
    2014 പൊതു തിരഞ്ഞെടുപ്പിൽ, ഖാർഗെ ഗുൽ ബർഗ പാർലമെന്ററി സീറ്റിൽ മത്സരിക്കുകയും 73,000-ലധികം വോട്ടോടെ ബി ജെ പിയിൽ നിന്നുള്ള ഏറ്റവും അടുത്ത എതിരാളിയെ പരാജയപ്പെടുത്തിക്കൊണ്ട് വിജയിക്കുകയും ചെയ്തു. ജൂണിൽ, ലോകസഭയിലെ കോൺഗ്രസ്സ് പാർട്ടി നേതാവായി അദ്ദേഹം നിയമിതനായി.
  • 2009
    2009-ൽ ഖാർഗെ, ഗുൽ ബർഗ പാർലമെന്ററി നിയോജകമണ്ഡലത്തിൽ നിന്നും പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും തുടർച്ചയായ പത്താമത്തെ തിരഞ്ഞെടുപ്പിലും ജയിയ്ക്കുകയും ചെയ്തു.
  • 2008
    2008-ൽ ചിറ്റാപൂരിൽ നിന്നും അസംബ്ലിയിലേയ്ക്ക് തുടർച്ചയായ ഒമ്പതാം തവണ എന്ന റെക്കോഡോടെ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2004 തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ കുറച്ചു കൂടി മികച്ച പ്രകടനം കോൺഗ്രസ്സ് പാർട്ടി കാഴ്ച വെച്ചെങ്കിലും ഭൂരിഭാഗം മുതിർന്ന നേതാക്കന്മാരുടെ പരാജയത്തോടെ കോൺഗ്രസ്സ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. 2008-ൽ അദ്ദേഹം രണ്ടാം തവണ പ്രതിപക്ഷ നേതാവായി നിയമിതനായി.
  • 2005
    2005-ൽ അദ്ദേഹം കർണ്ണാടക പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റായി നിയമിതനായി. അതിനു ശേഷം ഉടൻ നടന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കർണ്ണാടകയുടെ ഗ്രാമ മേഖലകളിലെ കോൺഗ്രസ്സിന്റെ ഭാഗ്യം പുനരുജ്ജീവിക്കുന്നതിനെ സൂചിപ്പിച്ചു കൊണ്ട്, ബി ജെ പിയുമായും ജെ ഡി (എസ്)മായും താരതമ്യം ചെയ്താൽ ഏറ്റവും കൂടുതൽ സീറ്റിൽ കോൺഗ്രസ് വിജയിച്ചു.
  • 2004
    2004-ൽ കർണ്ണാടക അസംബ്ലിയിലേയ്ക്ക് തുടർച്ചയായ എട്ടാം തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും ഒരിക്കൽ കൂടി കർണ്ണാടക മുഖ്യമന്ത്രി പദവിയിലേയ്ക്കുള്ള മുൻ നിരയിൽ പരിഗണിയ്ക്കപ്പെടുകയും ചെയ്തു. ധരം സിംഗ് നയിച്ച സഖ്യ സർക്കാരിൽ അദ്ദേഹം ഗതാഗതത്തിന്റെയും ജലശ്രോതസ്സിന്റെയും മന്ത്രിയായി.
  • 1999
    1999-ൽ അദ്ദേഹം ഏഴാം തവണ കർണ്ണാടക അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും കർണ്ണാടക മുഖ്യമന്ത്രി പദവിയിലേയ്ക്കുള്ള മുൻ നിരയിൽ ഒരാളുമായിരുന്നു.
  • 1994
    1994-ൽ അദ്ദേഹം ഗുർമിത്കലിൽ നിന്നും ആറാം തവണ കർണ്ണാടക അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും അസംബ്ലിയിൽ പ്രതിപക്ഷ നേതാവായിത്തീരുകയും ചെയ്തു.
  • 1992
    1992-നും 1994-നുമിടയ്ക്ക് അദ്ദേഹം വീരപ്പ മൊയ്ലി ക്യാബിനറ്റിലെ കോ-ഓപ്പറേഷൻ, മീഡിയം & ലാർജ് ഇൻഡസ്ട്രീസ് മന്ത്രിയായിരുന്നു.
  • 1990
    1990-ൽ അദ്ദേഹം ബംഗാരപ്പയുടെ ക്യാബിനറ്റിൽ റവന്യൂ, ഗ്രാമ വികസനം & പഞ്ചായത് രാജ് വകുപ്പുകളിൽ മന്ത്രിയായി ചേരുകയും ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരുകയും ചെയ്തു.
  • 1989
    1989-ൽ അദ്ദേഹം അഞ്ചാം തവണ ഗുർമിത്കലിൽ നിന്ന് കർണ്ണാടക അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1985
    1985-ൽ ഗുർമിത്കലിൽ നിന്നും അദ്ദേഹം നാലാം തവണ കർണ്ണാടക അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും കർണ്ണാടക അസംബ്ലിയുടെ ഡെപ്യൂട്ടി പ്രതിപക്ഷ നേതാവായി നിയമിക്കപ്പെടുകയും ചെയ്തു.
  • 1983
    1983-ൽ ഗുർമിത്കലിൽ നിന്നും കർണ്ണാടക അസംബ്ലിയിലേയ്ക്ക് മൂന്നാം തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
  • 1980
    1980-ൽ ഗുണ്ടു റാവു ക്യാബിനറ്റിൽ അദ്ദേഹം വരുമാനവകുപ്പ് മന്ത്രിയായി. ഈ കാലയളവിൽ, ഭൂരഹിതരായ ലക്ഷക്കണക്കിന് ഉഴവുകാർക്കും കർഷകർക്കും ഉടമസ്ഥാവകാശങ്ങൾ നല്കുന്നതിൽ കലാശിച്ച ഫലപ്രദമായ ഭൂ പരിഷ്ക്കരണങ്ങളിൽ ഊന്നൽ നല്കി.
  • 1978
    1978-ൽ അദ്ദേഹം ഗുർമീത്കൽ നിയോജകമണ്ഡലത്തിൽ നിന്നും രണ്ടാം തവണ എം എൽ എ ആയി നിരഞ്ഞെടുക്കപ്പെടുകയും ദേവരാജ് മന്ത്രാലയത്തിൽ ഗ്രാമ വികസന - പഞ്ചായത് രാജ് സംസ്ഥാന മന്ത്രിയായി നിയമിതനാവുകയും ചെയ്തു
  • 1976
    1976-ൽ അദ്ദേഹം സംസ്ഥാന പ്രാഥമികവിദ്യാഭ്യാസ മന്ത്രിയായി നിയമിതനാവുകയും ആ കാലയളവിൽ എസ് സി/എസ് ടി ടീച്ചർമാരുടെ 16,000 ലധികം കരുതൽ ഒഴിവുകൾ നേരിട്ട് നിയമനം നടത്തി നികത്തുകയും ചെയ്തു.
  • 1974
    1974-ൽ അദ്ദേഹം സംസ്ഥാൻ ഉടമസ്ഥതയിലുള്ള തുകൽ വികസൻ കോർപ്പറേഷൻ ചെയർമാനായി നിയമിക്കപ്പെടുകയും തുകൽ ഊറയ്ക്കിടുന്ന വ്യവസായത്തിൽ വ്യാപൃതരായിരുന്ന ആയിരക്കണക്കിന് ചെരുപ്പുകുത്തികളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുകയും ചെയ്തു.
  • 1973
    1973-ൽ, കർണ്ണാടക സംസ്ഥാന്ത്ത് മുനിസിപ്പൽ & പ്രാദേശിക സംഘടനകളൂടെ സാമ്പത്തിക പുനർജീവനത്തിന്റെ ചോദ്യം ചെയ്യലിലേയ്ക്ക് നയിച്ച ഒക്ടൊറോയ് അബോളിഷൻ കമ്മിറ്റി ചെയർമാനായി അദ്ദേഹം നിയമിക്കപ്പെട്ടു.
  • 1972
    1972-ൽ അദ്ദേഹം ആദ്യമായി കർണ്ണാടക സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ ഗുർമീത്കൽ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു

മുന്‍കാല ചരിത്രം

  • 60-????? ????????
    ഗുൽബർഗയിലുള്ള നൂതൻ വിദ്യാലയയിൽ നിന്നും സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഗുൽ ബർഗയിലെ ഗവണ്മെന്റ് കോളജിൽ നിന്നും ആർട്ട്സിൽ ബാച്ചിലർ ബിരുദം നേടുകയും ഗുൽ ബർഗയിലെ സേഥ് ശങ്കർലാൽ ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടുകയും ചെയ്തു. ഗുൽ ബർഗ ഗവണ്മെന്റ് കോളേജിലെ സ്റ്റുഡന്റ്സ് ബോഡിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വിദ്യാർത്ഥി യൂണിയൻ നേതാവായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.
  • 1969
    1969-ൽ അദ്ദേഹം എം എസ് കെ മിൽസ് തൊഴിലാളി യൂണിയന്റെ നിയമോപദേശകനായി. സംയുക്ത മജ്ദൂർ സംഘയുടെ സ്വാധീനമുള്ള ഒരു തൊഴിലാളി യൂണിയൻ നേതാവ് കൂടിയായിരുന്ന അദ്ദേഹം തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടുന്ന ധാരാളം പ്രക്ഷോഭങ്ങൾ നയിച്ചിട്ടുണ്ട്. അതേ വർഷത്തിൽ തന്നെ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേരുകയും ഗുൽ ബർഗ സിറ്റി കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റാവുകയും ചെയ്തു.
ആസ്തി9.48 CRORE
ആസ്തികള്‍10.22 CRORE
ബാധ്യത74.1 LAKHS

Disclaimer: The information relating to the candidate is an archive based on the self-declared affidavit filed at the time of elections. The current status may be different. For the latest on the candidate kindly refer to the affidavit filed by the candidate with the Election Commission of India in the recent election.

സോഷ്യല്‍

ആൽബം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more